തെന്നിന്ത്യൻ സിനിമയിലെ തന്നെ എക്കാലെത്തെയും മികച്ച വില്ലൻമാരിൽ ഒരാളാണ് നടൻ ദേവൻ. സുന്ദരനായ വില്ലൻ എന്നാണ് ദേവൻ അറിയപ്പെട്ടിരുന്നത്. ഒട്ടേറെ സൂപ്പർ ഹിറ്റുകളിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള താരവുമാണ് ദേവൻ. ദക്ഷിണേന്ത്യൻ സിനിമകളിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ് ദേവൻ.
വില്ലൻ വേഷങ്ങൾ അല്ലാതെ സ്വഭാവ നടൻ ആയും ദേവൻ തിളങ്ങിയ ചിത്രങ്ങൾ ഏറെയാണ്. സൗന്ദര്യമുള്ള വില്ലൻ എന്ന വിശേഷണത്തിന് അർഹനായ ദേവന് ആരാധകരും ഏറെയായിരുന്നു. എന്നാൽ അടുത്തിടെ താരം തന്റെ ആരാധകരെ ക്കുറിച്ച് നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.
തനിക്ക് സൗന്ദര്യം ഒരു ശാപമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നാണ് ദേവൻ പറയുന്നത്. സൗന്ദര്യമുള്ളതിനാൽ പല നായികമാരും തന്നെ വില്ലനാക്കുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു എന്നു താരം പറയുന്നു.
Also Read
എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത് ഉർവശിയാണ്: തുറന്നു പറഞ്ഞി ഭാഗ്യലക്ഷ്മി
ഒരിക്കൽ ആരാധന മൂത്ത് ഒരു യുവതി എത്തി. അവരുടെ ആവശ്യം കേട്ടു അക്ഷരാർത്ഥത്തിൽ ഞെട്ടി എന്നു താരം പറയുന്നു. ദേവന്റെ രക്തത്തിൽ ഒരു കുഞ്ഞു വേണം എന്നായിരുന്നു അവരുടെ ആവശ്യം. അതൊരിക്കലും നടക്കാത്ത കാര്യമാണ് എന്നു പറഞ്ഞു ദേവൻ അവരെ മടക്കി അയക്കുകയായിരുന്നു.അതേ സമയംമലയാള സിനിമയിലെ താരങ്ങളുടെ അഭിനയത്തെക്കുറിച്ചും താരം വെളിപ്പെടുത്തൽ നടത്തിയിരുന്നു.
മോഹൻലാലും മമ്മൂട്ടിയും ഇന്ത്യൻ സിനിമയിലെ മഹാനടൻമാരാണെന്നും ദേവൻ വ്യക്തമാക്കി.
മിക്ക അന്യഭാഷ നടന്മാർക്കും പെർഫോമൻസിന്റെ കാര്യത്തിൽ ഒരു ലിമിറ്റ് ഉണ്ടെന്നും എന്നാൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർ പ്രകടനം കൊണ്ട് നമ്മളെ ഞെട്ടിക്കുക മാത്രമല്ല നമ്മളെ കൂടി ഗംഭീര പ്രകടനം നടത്താൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന നടൻമാർ ആണെന്നുമാണ് ദേവൻ പറഞ്ഞിരുന്നു.
അതേ സമയം മറ്റു ഭാഷകളിൽ ചെല്ലുമ്പോൾ അവിടുത്തെ വലിയ വലിയ സംവിധായകരും സാങ്കേതിക പ്രവർത്തകരും മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ വിസ്മയിപ്പിക്കുന്ന അഭിനയ പാടവത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആണ് ഇവരുടെ വില നമുക്ക് കൂടുതൽ ബോദ്ധ്യപ്പെടുന്നത് എന്നും ദേവൻ പറഞ്ഞു.