ഏഷ്യാനെറ്റിലെ സുപ്പർഹിറ്റ് പരമ്പരയായിരുന്നുബഡായി ബംഗ്ലാവിലൂടെ നിരവധി മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ താരസുന്ദരിയാണ് ആര്യ. പിന്നീട് ഏഷ്യാനെറ്റിലെ തന്ന വമ്പൻ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം സീസൺ രണ്ടൽ മൽസരാർത്ഥിയായും ആര്യ എത്തിയിരുന്നു.
സ്വതസിദ്ധമായ ശൈലിയും അഭിനയ മികവും തന്നെയാണ് ആര്യയുടെ പ്രേക്ഷക പ്രീതിക്ക് പിന്നിലെ വലിയ കാരണം. ബഡായി ബംഗ്ലാവിന്റെ മുമ്പും ശേഷവും എല്ലാം സമൂഹ മാധ്യമങ്ങളിൽ താരം സജീവമായിരുന്നു.
ഇപ്പോഴും തന്റെ കൊച്ചു കൊച്ചു വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും ആയി സോഷ്യൽ മീഡിയയിൽ എത്താറുണ്ട് ആര്യ.
താരം കൂടുതലും സജീവമായി രംഗത്ത് വരാറുള്ളത് ഇൻസ്റ്റാഗ്രാമിലൂടെയാണ്. ഇപ്പോൾ ഇതാ ഇൻസ്റ്റഗ്രാമിലൂടെ തന്റെ ഒരു പുതിയ വിശേഷമാണ് പ്രേക്ഷകരുമായി ആര്യ പങ്കുവെച്ചിരിക്കുന്നത്.
ഉടൻ തന്നെ യൂട്യൂബിൽ ഒരു ചാനലുമായി രംഗത്ത് വരുമെന്നാണ് താരം പ്രേക്ഷകരെ അറിയിച്ചിട്ടുള്ളത്.
വളരെയധികം ആശംസകൾ നേർന്നു കൊണ്ടാണ് പ്രേക്ഷകർ ഈ വാർത്തയെ സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ വീണാ നായർ ആര്യയുടെ അടുത്ത കൂട്ടുകാരിയാണ്. വീണ ആര്യയുടെ പുതിയ ചുവടുവെപ്പിന് സ്വാഗതം എന്നും പെണ്ണേ വെയ്റ്റിംഗ് എന്നുമെല്ലാമാണ് കമന്റ് ചെയ്തിരിക്കുന്നത്.
അതേ സമയം ബിഗ് ബോസിൽ ആര്യയുടെ പ്രകടനം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഒരുപാട് ആക്ഷേപങ്ങളും പരിഹാസങ്ങളും ബിഗ്ബോസിലെ പ്രകടനത്തിന്റെ പേരിൽ ആര്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ അതിൽ നിന്നെല്ലാം പ്രേക്ഷകരെ പുറത്തു കൊണ്ടു വരുന്ന തരത്തിലുള്ള മികച്ച പ്രകടനം ആയിരിക്കും ്യീൗൗേയല ചാനലിലൂടെ ഉണ്ടാവുക എന്നാണ് ഇപ്പോൾ ആരാധകരുടെ പ്രതീക്ഷ. ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, അലമാര, ഹണീബി 2, തോപ്പിൽ ജോപ്പൻ, പ്രേതം തുടങ്ങി ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ച ആര്യ ഒരുപാട് ടെലിവിഷൻ പ്രോഗ്രാമുകളിലും എത്തിയിട്ടുണ്ട്.