താരരാജാവ് മോഹൻലാലും നടനും സംവിധായകനും ഗായകനും ഒക്കെയായ വിനീത് ശ്രീനുവാസനും മലയാളത്തിന്റെ പ്രീയ താരങ്ങളാണ്. ഇപ്പോഴിതാ മോഹൻലാലുമൊത്തുള്ള അനുഭവം പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
ലാൽ അങ്കിളിനെക്കുറിച്ച് ഓർക്കുമ്പോൾ കുട്ടിക്കാലത്ത് ഒരുപാട് നല്ല നിമിഷങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ. അതിൽ താൻ എന്നും ഓർത്തിരിക്കുന്ന ഒരു മനോഹര നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനീത്.
‘കാലാപാനി’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഞാൻ അച്ഛനൊപ്പം പോയിരുന്നു അന്ന് അവിടെ ലാൽ അങ്കിളിന്റെ ബർത്ത്ഡേ ഫംഗ്ഷൻ നടക്കുന്നുണ്ടായിരുന്നു. അവിടെ ചെല്ലുമ്പോൾ ലാൽ അങ്കിളിനെ ഞാൻ നോക്കി നിൽക്കുകയായിരുന്നു എനിക്കൊന്നു മിണ്ടാൻ പറ്റിയിരുന്നുവെങ്കിൽ എന്ന് ആലോചിച്ചു.
അച്ഛനോട് പറഞ്ഞതുമില്ല. അവിടെ ചുറ്റും ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. ഞാൻ അത് കൊണ്ട് മാറി നിന്നു. ലാൽ അങ്കിളിനോട് രണ്ട് വാക്ക് എങ്കിലും സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നായിരുന്നു മനസ്സിൽ.
ഭക്ഷണം കഴിഞ്ഞു കൈ കഴുകൻ നിൽക്കുമ്പാൾ ലാൽ അങ്കിൾ അടുത്ത് വന്നു നിന്ന് കൈ കൈ കഴുകുന്നു. എന്നിട്ട് എന്നോട് ചോദിച്ചു. നീ എന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതിരുന്നത്’ ശരിക്കും എനിക്ക് അതൊരു ഞെട്ടലായിരുന്നു.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാലുമായുള്ള മനോഹര നിമിഷത്തെ ഓർമ്മിച്ചു കൊണ്ട് വിനീത് ശ്രീനിവാസൻ തന്റെ മനസ്സ് തുറന്നത്.