കിരീടത്തിന്റെ കഥ പറയാൻ മോഹൻലാലിന്റെ പിറകെ നടന്നു, ഞങ്ങൾ തമ്മിൽ വഴക്കുവരെ ഉണ്ടായി: സിബി മലയിൽ

50

മലയാളത്തിന്റെ താരരാജാവായ മോഹൻലാൽ എന്ന നടന്റെ മികച്ച അഭിനയം അടയാളപ്പെടുത്തിയ സിനിമയായിരുന്നു അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച കിരീടം എന്ന ചിത്രം. സിബി മലയിൽ ലോഹിതദാസ് ടീമിന്റെ കിരീടം മലയാള സിനിമ കണ്ട ഏറ്റവും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

Advertisements

തിലകൻ മോഹൻലാൽ കോമ്പോ പ്രേക്ഷകരെ വിസ്മയിപ്പിച്ചിടത്തായിരുന്നു കിരീടം എന്ന ചിത്രത്തിന്റെ തിളക്കം. താൻ മോഹൻലാലിനോട് കിരീടത്തിന്റെ കഥ പറയാൻ ഒരുപാട് ബുദ്ധിമുട്ടിയെന്നു തുറന്നു പറയുകയാണ് സിബി മലയിൽ. പല സന്ദർഭങ്ങളിലും അതിനു സാധിച്ചില്ല.

മോഹൻലാൽ അഭിനയിച്ച മറ്റു സിനിമകളുടെ ലൊക്കേഷനിൽ പോയിട്ടും അതിനു സാധിക്കാതെ വന്നിരുന്നു. അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ ചെറിയ വഴക്ക് വരെ ഉണ്ടായിട്ടുണ്ട്. മോഹൻലാൽ തന്നെ പിന്നീട് അത് തമാശയായി പറഞ്ഞിട്ടുണ്ടെന്നും സിബി മലയിൽ അടുത്തിടെ നൽകിയ ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ വ്യക്തമാക്കുന്നു.

തിലകൻ എന്ന മഹാനടനും കിരീടം ചെയ്യാൻ മടിയുണ്ടായിരുന്നു, മറ്റു സിനിമകളുടെ തിരക്കായിരുന്നു അതിന്റെ കാരണം എന്നാൽ കിരീടം എന്ന ചിത്രത്തിന്റെ തിരക്കഥ മുഴുവൻ വായിച്ച തിലകന്റെ മനസ്സ് മാറുകയായിരുന്നു.

മറ്റു സിനിമകളുടെ ഷെഡ്യൂളുകൾ കിരീടം എന്ന സിനിമ ചെയ്യാൻ വേണ്ടി തിലകൻ പിന്നീട് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement