ജേക്കബിന്റെ സ്വർഗരാജ്യമെന്ന വ്യത്യസ്ത സിനിമയിലൂടെ മോളിവുഡ് പ്രേക്ഷകരിലേക്ക് കടന്നു വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ നടി റബേക്ക മോണിക്ക നായികയാവുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ട്രൈയിലർ പുറത്ത്.
‘ധനുസു രാസി നെയർഗളേ’ എന്നാണ് ഈ ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനു വൻ വരവേൽപ്പാണ് സമൂഹമാധ്യമങ്ങൾ വഴി ലഭിച്ചുകൊണ്ടിരിക്കുന്നത്.
സംവിധായകൻ സഞ്ജയ് ഭാരതി ഒരുക്കുന്ന ചിത്രത്തിൽ തമിഴ് ബിഗ് ബോസ് പരിപാടിയിലൂടെ ശ്രദ്ധേയനായ ഹരീഷ് കല്യാൺ ആണ് നായകനായി എത്തുന്നത്. ദിഗംഗന, മുനിഷ്‌കാന്ത്, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ.
വിശ്വരൂപം പോലുള്ള വമ്പൻ സിനിമകളിൽ സംഗീതം ചെയ്ത ജിബ്രാനാണ് ഈ ചിത്രത്തിന്റെയും സംഗീതം നിർവ്വഹിക്കുന്നത്. ഗോകുലം മൂവീസ് ആണ് നിർമാണം. വിജയ് നായകനായ ബിഗിലിനു ശേഷം റബേക്ക മോണിക്ക പ്രധാനവേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രം കൂടിയാണിത്.