മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ പോസ്റ്ററുകളിലും വീഡിയോകളിലും നിറഞ്ഞു നിൽക്കുന്ന ഒരു ബാലനുണ്ട്.
മമ്മൂട്ടിയോടൊപ്പവും ഉണ്ണി മുകുന്ദനോടൊപ്പവും ശ്രദ്ധ പിടിച്ചു പറ്റിയ ആ ബാലനാണ് അച്യുതൻ. ചിത്രത്തിൽ അച്യൂതിന്റെ കഥാപാത്രത്തിന്റെ പേര് ചന്ദ്രോത്ത് ചന്തുണ്ണിയെന്നാണ്.
മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ അനന്തരവനാണ്. നിലപാട് തറയുടെ അടുത്തെത്തുന്ന കഥാപാത്രം.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. അച്യുതൻ എങ്ങനെയാണ് ചന്ദ്രോത്ത് ചന്തുണ്ണിയായി മാറിയതെന്നാണ് ആ വീഡിയോ പറയുന്നത്.
തിരുനാവായ മണപ്പുറത്ത് സാമൂതിരിയുടെ പടയാളികളും വള്ളുവക്കോനാതിരിയുടെ ചാവേറുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ കഥയാണ് സിനിമ പറയുന്നത്. തിരക്കഥ ഒരുക്കിയത് ശങ്കർ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.