നീണ്ട രു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു രസതന്ത്രം. ഒരുകാലത്ത് പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി സൂപ്പർഹിറ്റുകൽൾ ഒരുക്കിയ ഈ കൂട്ടുകെട്ട് ഇടയ്ക്ക് എപ്പോഴോ പിരിയുക ആയിരുന്നു.
എന്നാൽ 2006 ൽ വീണ്ടും ഇവർ ഒന്നച്ചു. മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഇറങ്ങിയ രസതന്ത്രം എന്ന ചിത്രം എക്കാലത്തെയും സൂപ്പർഹിറ്റായി മാറുകയു ചെയതു. മീരാ ജാസ്മിൻ ആയിരുന്നു ഈചിത്രത്തിൽ മോഹൻലാലിന്റെ നാകിയായി എത്തിത്.
ഭരത് ഗോപി, ഇന്നസെന്റ്, കെപിഎസി ലളിത, മാമുകോയ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി വലിയ ഒരു താരനിര തന്നെ ഈ സിനിമയിൽ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലൂടെയാണ് നടി മുത്തുമണി മലയാള സിനിമയിലേക്ക് അരങ്ങേറിയത്. സ്വഭാവികമായ അഭിനയമികവിലൂടെ തന്റെ വേഷങ്ങൾ മനോഹരമാക്കുന്ന നടിയാണ് മുത്തുമണി.
Also Read
നടി സംയുക്താ മേനോന്റെ ആരാധകരെ കോരിത്തരിപ്പിച്ച കിടു ഫോട്ടോസ് കാണാം
അതേ സമയം തന്റെ ആദ്യ സിനിമയാ രസതന്ത്രത്തിൽ അഭിനയിക്കാൻ സംവിധായകന് മുന്നിൽ വച്ചത് എന്നാൽ വിചിത്രമായ ഒരു ആവശ്യമാണ്. അതിനെക്കുറിച്ച് ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ മുത്തുമണി മുൻപ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു
രസതന്ത്രത്തിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെടും മുമ്പേ സംവിധായകൻ സത്യൻ അന്തിക്കാടിനോട് പറഞ്ഞ ഡിമാന്റ് ആണ് മുത്തുമണി വെളിപ്പെടുത്തിയത്. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നിയമ വിദ്യാർഥി ആയിരുന്ന സമയത്താണ് രസതന്ത്രം സിനിമയിലേയ്ക്കുള്ള അവസരം കിട്ടുന്നത്.
എന്നാൽ കോളേജിൽ അറ്റൻഡൻസ് വളരെ കർശനമായതിനാൽ ക്ലാസ് കട്ട് ചെയ്യലൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ സാർ വിളിച്ചപ്പോൾ അഭിനയിക്കാൻ ആഗ്രഹമുണ്ട് പക്ഷേ ഞാൻ ശനിയും ഞായറും മാത്രമേ അഭിനയിക്കാൻ വരുള്ളൂ എന്ന ഡിമാന്റ് താൻ ആദ്യം മുന്നോട്ട് വച്ചുവെന്ന് താരം പറയുന്നു.
ക്ലാസ് കട്ട് ചെയ്യാതെയാണ് ഞാൻ രസതന്ത്രത്തിൽ അഭിനയിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും സത്യൻ സാറിനാണ്. സെറ്റിലൊക്കെ ചെല്ലുമ്പോൾ തമാശയായി സാർ പറയാറുണ്ട് ബാക്കി ഉള്ളവരൊക്കെ വരും മുത്തുമണിയുടെ ഡേറ്റ് കിട്ടാനാണ് പാട് എന്നൊക്കെ താരം പറയുന്നു.
സീനിയേഴ്സ് ആയിട്ടുള്ള കുറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട് അവരുടെ കൂടെ ഒക്കെ മുത്തുമണിക്ക് കോമ്പിനേഷൻ സീനുകൾ ഉണ്ട് എന്ന് സത്യൻ സാർ പറഞ്ഞപ്പോഴും ആ ഡിമാന്റ് താൻ മാറ്റിയിരുന്നില്ലെന്നും ശനിയും ഞായറും ആണേൽ അഭിനയിക്കാമെന്നു പറയുകയും ചെയ്തതായി മുത്തുമണി പറയുന്നു.