മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് കനിഹ. നിരവധി മലയാള സിനിമകളിലും വേഷമിട്ടിട്ടുള്ള കനിഹയെ മലയാളികൾക്കും ഏറെ ഇഷ്ടമാണ്. മമ്മൂട്ടി മോഹൻലാൽ അടക്കമുള്ള മലയാളത്തിലെ മുതിർന്ന സൂപ്പർതാരങ്ങൾക്ക് ഒപ്പമെല്ലാം കനിഹ അഭിനയിച്ചിട്ടുണ്ട്.
വളരെ പെട്ടെന്നു തന്നെ മലയാളികളുടെ പ്രിങ്കരിയായി മാറി കനിഹ. ഭാഗ്യദേവത, പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ക്രിസ്ത്യൻ ബ്രദേഴ്സ്, സ്പിരിറ്റ്, ഹൗ ഓൾഡ് ആർ യു, മാമാങ്കം, തുടങ്ങിയ സിനിമകളിൽ കൂടി കനിഹ മലയാള പ്രേഷകരുടെ മനസ്സിൽ ഇടം പിടിക്കികയായിരുന്നു.
മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് എത്തിയ കനിഹ അവതാരകയായും തിളങ്ങിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, അജിത്, ജയറാം, സുദീപ് തുടങ്ങി നിരവധി തെന്നിന്ത്യൻ സൂപ്പർ താരങ്ങൾക്ക് ഒപ്പമെല്ലാം ഇതിനേടകം കനിഹ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. തമിഴ് സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് ശേഷം തെലുങ്കു, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയതിനു ശേഷം ആണ് കനിഹ എന്നിട്ടും എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയത്.
ജന്മം കൊണ്ട് തമിഴ് പെൺകൊടി ആണെങ്കിലും മലയാളികൾക്ക് കനിഹ എന്ന് പറഞ്ഞാൽ സ്വന്തം വീട്ടിലെ ഒരു കുട്ടിയെ പോലെയാണ്. അത്രയേറെ താരം ഓരോ മലയാളി പ്രേക്ഷകരെയും സ്വാധീനിച്ചിട്ടുണ്ട്.ദിവ്യ വെങ്കട്ടസുബ്രമണ്യം എന്ന തമിഴ് പെൺകുട്ടി സിനിമയിൽ എത്തിയതിനു ശേഷമാണ് കനിഹ എന്ന പേര് സ്വീകരിച്ചത്. അതേസമയം വിവാഹ ശേഷവും, കുഞ്ഞുങ്ങൾ ആയതിന് ശേഷവും കാമ്പുള്ള നായിക വേഷങ്ങൾ ചെയ്യുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് കനിഹ.
സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ സെലക്ടീവാണ് കനിഹ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എംടി ഹരഹിരൻ ടീമിന്റെ പഴശ്ശി രാജയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചത് നടി കനിഹയെ സംബന്ധിച്ച് വലിയ കാര്യങ്ങളിൽ ഒന്നാണ്. പഴശ്ശിയുടെ സഹധർമ്മിണി കൈതേരി മാക്കം എന്ന കഥാപാത്രത്തെയാണ് കനിഹ ചിത്രത്തിൽ അവതരിപ്പിച്ചത്.
ഈ സിനിമയുമായി ബന്ധപ്പെട്ട് കനിഹ മുമ്പു നടത്തിയ ഒരുവെളിപ്പെടുത്തൽ ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. സിനിമയിൽ അഭിനയിക്കാനായി ചെന്ന തന്നെ ആദ്യം മടക്കി അയച്ചതായി കനിഹ വെളിപ്പെടുത്തുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ തുറന്നു പറച്ചിൽ.
മലയാള സിനിമയിൽ നായികയാകാൻ വിളിക്കുന്നു, കോടമ്പക്കത്ത് ഓഫീസിൽ വരാനാണ് പറഞ്ഞത്. ഞാൻ അവിടെ ചെന്നപ്പോൾ ഹരിഹരൻ സാർ ഉണ്ട്. സത്യത്തിൽ എനിക്കൊന്നും അറിയില്ലായിരുന്നു ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരൻ സാർ ആരാണെന്നോ എന്നൊന്നും.
ഞാനാകട്ടെ ജീൻസും ടീ ഷർട്ടും അണിഞ്ഞാണ് സാറിനെ കാണാൻ ചെന്നത്. എന്നെ കണ്ട ശേഷം അദ്ദേഹം ഓൾ ദി ബെസ്റ്റ് പറഞ്ഞു, അതിന് ശേഷം പൊയ്‌ക്കോളാൻ പറഞ്ഞു. സത്യം പറഞ്ഞാൽ ഇഷ്ടപ്പെടാതെ പറഞ്ഞു വിട്ടപ്പോലെ. എനിക്ക് ആണെങ്കിൽ ഈ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്.
എന്റെ നൂറു ശതമാനം നൽകിയ ശേഷം എന്നെ തളളുക ആണെങ്കിൽ വിഷമമില്ല. വീട്ടിൽ ചെന്ന ശേഷം ഞാൻ വീണ്ടും സാറിനെ വിളിച്ചു. സാർ എന്ത് കഥാപാത്രമാണ് നിങ്ങൾ വിചാരിക്കുന്നതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശ്ശിരാജ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും പറയുന്നത്.
തമിഴിൽ വരളാരു എന്നൊരു സിനിമ ചെയ്തിരുന്നു. അതിലൊരു ഗാനത്തിൽ രാഞ്ജിയുടെ വേഷത്തിലാണ് അഭിനയിച്ചത്. ആ വിഡിയോ സാറിന് മെയിൽ ചെയ്തു, ദയവ് ചെയ്ത് ഇതൊന്നു കാണാമോ എന്ന് ചോദിച്ചു. വീഡിയോ കണ്ടതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറി.
മൂന്നു ദിവസത്തിന് ശേഷം ഓഫീസിൽ വന്ന് കോസ്റ്റ്യൂമിൽ കണ്ടുനോക്കാം എന്നു പറഞ്ഞു. അങ്ങനെ അവിടെവെച്ച് കോസ്റ്റ്യൂം തരുകയും അതിലെ ഒരു ഡയലോഗ് പറഞ്ഞുനോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിൽ അദ്ദേഹം സംതൃപ്തനായതോടെ പഴശിരാജയുടെ കരാറിൽ അവിടെ വെച്ച് തന്നെ ഒപ്പിട്ടു എന്നും ആയിരുന്നു കനിഹ വ്യക്തമാക്കിയത്.