ഇപ്പോഴും എന്റെ ശരീരം വിറയ്ക്കുകയാണ്, തനിക്ക് ട്രെയിൻ വെച്ച് ഉണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി റീന ബഷീർ

2347

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയും ആണ് റീന ബഷീർ. മിനിസ്‌ക്രീൻ അവതാരകയായി ആണ് റീന ബഷീർ ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. പന്നീട് ദിലീപ് നായകനായി ലാൽജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിലൂടെ ബിഗ്ഗ് സ്‌ക്രീനിലേക്ക് അരങ്ങേ.

നിരന്തരം സിനിമകളും സീരിയലുകളും ചെയ്തിരുന്ന റീന ഇപ്പോൾ ഇന്റസ്ട്രിയിൽ നിന്നും മാറി നിൽക്കുകയാണ്
ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ സംഭവബഹുലം ആയിട്ടുള്ള ചില കാര്യങ്ങൾ നടി വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലായി മാറുന്നത്.

Advertisements

Also Read
നടി സംയുക്താ മേനോന്റെ ആരാധകരെ കോരിത്തരിപ്പിച്ച കിടു ഫോട്ടോസ് കാണാം

മുൻപ് ഭർത്താവിനൊപ്പം നടത്തിയ ട്രെയിൻ യാത്രയിൽ ഇണ്ടായ വലിയൊരു ദുരനുഭവത്തെ കുറിച്ച് ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിലാണ് റീന ബഷീറിന്റെ തുറന്ന് പറച്ചിൽ.

താരത്തിന്റ വാക്കുകൾ ഇങ്ങനെ:

ഞങ്ങൾ മുംബൈയിൽ നിന്ന് അഹമ്മാദബാദിലേക്കുള്ള യാത്രയിലായിരുന്നു. ടിക്കറ്റ് റിസേർവ് ചെയ്തിട്ടാണ് ഞങ്ങൾ കംപാർട്ട്മെന്റിൽ കയറിയത്. ഞാനും ഭർത്താവ് ബഷീർ ഇക്കയും അതിനകത്ത് കയറുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. പെട്ടന്ന് രണ്ട് പേർ കയറി വന്നു, എന്നിട്ട് നിങ്ങൾ എന്താ ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു.

പിന്നാലെ തന്നെ നിങ്ങൾ വീട്ടിൽ എത്തിച്ചേരില്ലെന്നും പറഞ്ഞു. ഞങ്ങൾക്ക് ഈ യാത്ര മുഴുവനാക്കാൻ പറ്റില്ലെന്ന തരത്തിൽ ഭീഷണിയായിരുന്നു അവർ പറഞ്ഞത്. അതിനെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും എന്റെ ശരീരം വിറയ്ക്കുകയാണ് റീന പറയുന്നു. ഭർത്താവ് ബഷീറിനെ മുംബൈയിൽ വച്ച് കാണാതായ ഒരു സംഭവവും റീന പങ്കുവച്ചു.

അന്ന് എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാത്ത അവസ്ഥയിലായി പോയെന്നു നടി പറയുന്നു.മുഹമ്മദലി സ്ട്രീറ്റ് എന്ന് പറഞ്ഞ് ബോംബെയിൽ ഒരു വലിയ സ്ട്രീറ്റ് ഉണ്ട്. ഞങ്ങൾ രണ്ട് പേരും കൂടിയാണ് അങ്ങോട്ട് പോവുന്നത്. ആറ് മണിയൊക്കെ ആയപ്പോഴേക്കും ഞങ്ങളുടെ ഷോപ്പിങ് കഴിഞ്ഞു.

Also Read
ലോക്കില്ലാത്ത റൂമില്‍ വസ്ത്രം മാറാനായി പോകുമ്പോള്‍ വാതിലില്‍ മുട്ടും; തുറക്കുമോ എന്ന് പേടി തോന്നും; ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

ഇതിനിടയിൽ ബഷീറിക്ക കൊറിയർ ഓഫീസിലേക്ക് കയറി. കുറേ നേരമായിട്ടും അദ്ദേഹം തിരിച്ച് വരുന്നില്ല. ഷൂട്ടിങ്ങ് കഴിഞ്ഞ് എല്ലാവരും പാക്കപ്പ് ചെയ്യുന്ന സമയമായി. ഞാനാണെങ്കിൽ ഒറ്റയ്ക്കായത് പോലെ. അത്രയും നാൾ ഓർമ്മയിൽ ഉണ്ടായിരുന്ന ഭർത്താവന്റെ മൊബൈൽ നമ്പർ ഞാൻ മറന്ന് പോയി.

ചുണ്ടൊക്കെ വരണ്ട് ഉണങ്ങി, ആകെ തണുപ്പുള്ളത് പോലെ, ആ സമയത്ത് എന്താണ് നടക്കുന്നതെന്ന് എനിക്ക് തന്നെ അറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു എന്നും റീന ബഷീർ പറയുന്നു.

Advertisement