ഭൂരിഭാഗവും ചിത്രീകരിക്കുന്നത് വിദേശത്ത് വെച്ച്, മെഗാസ്റ്റാറിന്റെ ബിലാൽ 2023 ൽ, ആവേശം കൊണ്ട് ആരാധകർ

645

സൂപ്പർഹിറ്റ് സംവിധായകൻ അമൽ നീരദ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു 2007 ൽ പുറത്തിറങ്ങിയ ബംബർഹിറ്റ് ചിത്രമായിരുന്നു ബിഗ്ബി. ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായി എത്തി മമ്മൂട്ടി അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിച്ച് തകർത്ത് വാരിയ ചിത്രമായിരുന്നു ബിഗ്ബി.

മനോജ് കെ ജയൻ, ബാല, ലെന, മംമത് മോഹൻദാസയ് തുടങ്ങി ഒരു വമ്പൻ താര നിരയായിരുന്നു ഈ ചിത്രത്തിൽ അണിനിരന്നത്. ഏറെ നാളുകളായ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മെഗാ സ്റ്റാർ ആരാധകർ.

Advertisements

Also Read
ബിനു അടിമാലിക്കൊപ്പം കിടക്ക പങ്കിടാന്‍ താത്പര്യമുണ്ടെന്ന് ശ്രീവിദ്യ, പരിപാടിയുടെ റേറ്റിങ് കൂട്ടാന്‍ എന്തും പറയരുതെന്ന് സോഷ്യല്‍മീഡിയ, രൂക്ഷവിമര്‍ശനം

ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന് മമ്മൂട്ടി അടക്കമുള്ള ചിത്രത്തിന്റെ അണിയറക്കാർ അറിയിച്ചിട്ട് നാളുകൾ ഏറെ ആയെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ എന്ന ചിത്രത്തെ കുറിച്ച് മെഗാസ്റ്റാർ ആരാധകരെ ആവേശം കൊള്ളിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്.

പുറത്തു വന്നിരിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ബിലാലിന്റെ ചിത്രീകരണം ഷൂട്ടിങ് 2023 ൽ ആരംഭിക്കും എന്നാണ് സൂചന. ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുക വിദേശ രാജ്യങ്ങളിലാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. കാതൽ എന്ന സിനിയുടെ ചിത്രീകരണത്തിന്റെ തിരക്കിൽ ആണ് ഇപ്പോൾ മമ്മൂട്ടി ഉള്ളത്. മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതൽ. കാതൽ ദി കോർ എന്നാണ് സിനിമയുടെ മുഴുവൻ പേര്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യും.

തീയറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടരുന്ന റോഷാക്കിനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. കാതലിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിച്ച് വരികയാണ്. ജിയോ ബേബി ആണ് കാതൽ സംവിധാനം ചെയ്യുന്നത്.

Also Read
നടി സംയുക്താ മേനോന്റെ ആരാധകരെ കോരിത്തരിപ്പിച്ച കിടു ഫോട്ടോസ് കാണാം

ചിത്രത്തിൽ മെഗാസ്റ്റാറിന്റെ നായികയായി എത്തുന്നത് തമിഴകത്തിന്റെ സൂപ്പർ നടി ജ്യോതിക ആണ്. ഏതാനം ദിവസങ്ങൾക്ക് മുമ്പ് ആണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതിന്റെ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേ സമയം റോഷാക്ക് ആണ് മമ്മൂട്ടിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. തകർപ്പൻ വിജയം ആണ് ഈ ചിത്രം തിയ്യറ്ററുകളിൽ നേടിയെടുക്കുന്നത്. ക്രിസ്റ്റഫർ ആണ് മമ്മൂട്ടിയുടെ റിലീസിന് തയ്യാറായിരിക്കുന്ന പുതിയ ചിത്രം. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ഒരു പോലീസ് ഓഫീസറായിട്ടാണ് എത്തുന്നത്.

Advertisement