മലയാളികളുടെ പ്രിയപ്പെട്ട അവതാരകയു നടിയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെയാണ് ആര്യ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. പിന്നീട് ബിഗ് ബോസിലും ആര്യ മൽസരാർത്ഥിയായി എത്തി.
താനൊരാളുമായി പ്രണയത്തിലാണെന്നും അദ്ദേഹത്തിന്റെ പേര് ജാൻ എന്നാണെന്നും നടി ബിഗ്ബോസിൽ വെളിപ്പെടുത്തിയിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിയാനുണ്ടായ കാരണം മുതൽ പലതിനെ കുറിച്ചും ഷോ യിലൂടെ നടി പറഞ്ഞിരുന്നു.
എന്നാൽ ബിഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം അടുത്തിടെ ജാനുമായി പിരിഞ്ഞ കാര്യവും നടി വ്യക്തമാക്കിയിരുന്നു. അത്രയും കാലം സ്നേഹിച്ചിരുന്ന ജാൻ ബന്ധം ഉപേക്ഷിച്ച് പോയതിന് കാരണം ആര്യയുടെ ബിഗ് ബോസിലെ പ്രകടനമാണ് കുറ്റപ്പെടുത്തലും കേട്ടിരുന്നു.
എന്നാൽ സംഭവിച്ചത് അങ്ങനെ ഒന്നുമല്ലെന്നാണ് പറയുകയാണ് ആര്യ ഇപ്പോൾ. താനും ജാനും തമ്മിൽ ലിവിംഗ് ടുഗദർ പോലൊരു ബന്ധമായിരുന്നെന്നും ദുബായിൽ നിന്ന് അദ്ദേഹം നാട്ടിൽ വരുമ്പോൾ താമസിച്ചിരുന്നത് തന്റെ വീട്ടിൽ ആണെന്നും ആര്യ പറയുന്നു.
മാത്രമല്ല ഇനിയും നല്ലൊരാൾ ജീവിതത്തിലേക്ക് വരുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും നടി പറയുന്നു. വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. നമ്മളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരാളുമായി ജീവിതം പങ്കുവെക്കാൻ ഏത് പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്. ഖുശിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി വേണം എന്ന് ഉണ്ടായിരുന്നു.
ആദ്യ വിവാഹം പിരിഞ്ഞ് കഴിഞ്ഞ് ജാൻ ജീവിതത്തിലേക്ക് വന്നപ്പോൾ അതൊക്കെയായിരുന്നു മനസിൽ. പക്ഷേ എല്ലാം തകർന്നു. ബഡായ് ബംഗ്ലാവിലെ പൊട്ടത്തരം മാത്രം പറയുന്ന കഥാപാത്രമാണ് ഞാനെന്ന് എല്ലാവരും കരുതി. ബിഗ് ബോസിൽ എത്തിയപ്പോൾ ആ ധാരണ മാറി.
റിയാലിറ്റി ഷോ യിലെ എന്റെ പ്രകടനങ്ങളും സ്വഭാവവുമാണ് ജാനുമായിട്ടുള്ള ബന്ധം തകരാൻ കാരണമെന്ന് ചിലർ കുറ്റപ്പെടുത്തിയിരുന്നു. അത് ശരിയല്ല.അകലുന്നു എന്ന തോന്നൽ അതിന് മുൻപേ ഉണ്ടായിരുന്നു. ജാനുമായി മുന്ന് വർഷത്തോളം ഉണ്ടായിരുന്ന ബന്ധം ലിവിങ് ടുഗദർ എന്ന് പറയാവുന്ന അത്ര അടുപ്പമായിരുന്നു.
അദ്ദേഹം ദുബായിലാണ്. നാട്ടിൽ വരുമ്പോൾ താമസിച്ചിരുന്നതൊക്കെ എന്റെ വീട്ടിലാണ്. എന്നെക്കാൾ നന്നായി മോളെ കെയർ ചെയ്യുന്നു എന്ന് പോലും തോന്നിയിട്ടുണ്ട്. റിയാലിറ്റി ഷോ കഴിഞ്ഞ് വന്ന ഉടൻ കല്യാണം കഴിക്കാമെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് കാര്യങ്ങളെല്ലാം മാറിയത്. അതേ സമയം മുൻ ഭർത്താവ് രോഹിത്തുമായി ഇപ്പോഴും നല്ല സൗഹൃദമുള്ളതിനെ കുറിച്ചും ആര്യ സൂചിപ്പിച്ചിരുന്നു.
എന്ത് ആവശ്യത്തിനും ഏത് പാതിരാത്രിയ്ക്കും വിളിക്കാം എന്നുള്ള ഉറപ്പ് അദ്ദേഹം തന്നിട്ടുണ്ട്. എന്റെ ജീവിതത്തിലേക്ക് ഒരാൾ കടന്ന് വന്നിട്ടുണ്ടെന്നും അദ്ദേഹത്തെ നഷ്ടപ്പെട്ടതിനും പിന്നാലെ വലിയ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു. ഞാൻ മൂഡ് ഓഫ് ആയ സമയത്തൊക്കെ രോഹിത്ത് എനിക്ക് സപ്പോർട്ട് തന്നിരുന്നു.
ആ ദിവസങ്ങളിലൊക്കെ ഒന്നര മണിക്കൂറോളം ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു. എങ്കിലും വീണ്ടും ഒന്നിച്ച് ജീവിക്കുക എന്നത് പ്രയാസമാണെന്നും ആര്യ പറയുന്നു. ഏകദേശം ഒരു വർഷത്തോളം എടുത്താണ് പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. എന്നെ വേണ്ടാത്ത ഒരാളെ ഓർത്ത് സങ്കടപ്പെട്ട് നമ്മുടെ ജീവിതം എന്തിന് മോശമാക്കണം എന്ന് പറഞ്ഞ് മനസ് പാകപ്പെടുത്തി എടുത്തു.
ആദ്യ വിവാഹബന്ധവും രണ്ടാമത്തെ പ്രണയവും തകർന്ന ആര്യ ഇനിയും വിവാഹം കഴിക്കുമോ എന്ന ചോദ്യം ഉയർന്ന് വന്നിരുന്നു. അതിനുള്ള മറുപടിയും നടി കൊടുത്തിരിക്കുകയാണ്. ഞാനിപ്പോഴും ശുഭാപ്തി വിശ്വാസക്കാരിയാണ്. ഇനിയും നല്ലൊരാൾ എന്റെ ജീവിതത്തിലേക്ക് വന്ന് ചേരുമെന്ന പ്രതീക്ഷയുണ്ട്. അത് തീർച്ചയായും ഖുശിയുടെ സന്തോഷം കൂടി പരിഗണിച്ച് കൊണ്ടിരിക്കുമെന്നും ആര്യ അഭിമുഖത്തിൽ പറയുന്നു.