ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും പാത്തുവിന് പതിനേഴാം പിറന്നാൾ, ആശംസകളുമായി സിനിമാ ലോകവും ആരാധകരും

106

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളും കൊച്ചുമക്കളും എല്ലാം ആരാധകർക്ക് ഏറെ ഇഷ്ടമുള്ളവരാണ്.

സുകുമാരന്റെ മൂത്തമകനും മലയാളത്തിലെ ശ്രദ്ധേയനായ താരവുമാണ് ഇന്ദ്രജിത്ത്. മുൻകാല നായിക നടി പൂർണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. ഈ ദമ്പതികളുടെ മക്കളാണ് പ്രാർത്ഥനയും നക്ഷത്രയും. അച്ഛനും അമ്മയും അഭിനയത്തിൽ തിളങ്ങുമ്പോൾ പ്രാർത്ഥന താത്പര്യം കാട്ടിയത് പാട്ടിലാണ്.

Advertisements

സോഷ്യൽ മീഡിയയിലും സജീവമാണ് പാത്തു എന്ന പ്രാർത്ഥന. ഇപ്പോഴിതാ 17ാം ജന്മദിനാഘോഷത്തിന്റെ നിറവിലാണ് പ്രാർത്ഥന. പാത്തുവിന് ആശംസകൾ അറിയിച്ച് പ്രിയപ്പെട്ടവർ രംഗത്തെത്തി. സാനിയ ഇയ്യപ്പൻ, മഞ്ജു വാര്യർ തുടങ്ങി നിരവധി പേരാണ് പാത്തുവിന്റെ ചിത്രത്തിനൊപ്പം ആശംസ അറിയിച്ചിട്ടുള്ളത്.

Also Read
കെട്ടിച്ച് തരുമോന്ന് രശ്മിയുടെ അമ്മയോട് ചോദിച്ചപ്പോൾ ചൂലെടുത്തു, അച്ഛന്റെ കയ്യിൽ ചുറ്റിക കണ്ടതുകൊണ്ട് ചോദിക്കാൻ നിന്നില്ല, പിന്നെ ഒളിച്ചോടി: സാജു നവോദയ

സുഹൃത്തുക്കളുടെ ആശംസ പ്രാർത്ഥനയും പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം കണ്ട് കരഞ്ഞുപോയെന്നായിരുന്നു പ്രാർത്ഥന കുറിച്ചത്. ഹാപ്പി ബർത്ത് ഡേ പാത്തു, അമ്മ എപ്പോഴും നിന്നെക്കുറിച്ചോർത്ത് അഭിമാനിക്കാറുണ്ട്. ഐ ലവ് യൂ എന്നായിരുന്നു പൂർണിമ മകൾക്ക് ജന്മദിനാശംസ നേർന്ന് കുറിച്ചത്.

സംവൃത സുനിൽ, രഞ്ജിനി ജോസ്, ഡിംപൽ ബാൽ തുടങ്ങി നിരവധി പേരാണ് പൂർണിമയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. എന്നും ഉയരങ്ങളിലേക്ക് പറക്കാനാവട്ട എന്നായിരുന്നു ഇന്ദ്രജിത്തിന്റെ വാക്കുകൾ. പ്രാർത്ഥനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇന്ദ്രജിത്തിന്റെയും ആശംസ.

സരിത ജയസൂര്യ, സയനോര ഫിലിപ്പ്, സിതാര കൃഷ്ണകുമാർ, രചന നാരായണൻകുട്ടി, മുന്ന തുടങ്ങിയവർ എല്ലാം ഇന്ദ്രജിത്തിന്റെ പോസ്റ്റിന് താഴെയായി പൂർണിമയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. പ്രാർത്ഥനയുടെ ചിത്രം പങ്കുവെച്ച് ആശംസ അറിയിച്ച് ചെറിയച്ചൻ നടൻ പൃഥ്വിരാജും രംഗത്തെത്തി. ഇതിന് മറുപടിയായി പ്രാർത്ഥന കുറിച്ചത് താങ്ങ് യൂ കൊച്ച എന്നായിരുന്നു.

പൂർണിമയുടെ സഹോദരിയും അഭിനേത്രിയുമായ പ്രിയ മോഹനും പാത്തുവിന് ആശംസകൾ നേർന്നിരുന്നു. കുഞ്ഞുന്നാൾ മുതലുള്ള പ്രാർത്ഥനയുടെ ചിത്രങ്ങളും പ്രിയ മോഹൻ പങ്കുവെച്ചിട്ടുണ്ട്. താങ്ക് യൂ പ്രിയ ചിത്തിയെന്നായിരുന്നു പ്രാർത്ഥന പ്രിയ മോഹന് മറുപടി നൽകിയത്.

Also Read
തന്നെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ധ്യാൻ ശ്രീനിവാസന് മറുപടിയുമായി നവ്യാ നായർ, വൈറലായി നടിയുടെ വാക്കുകൾ

Advertisement