പ്രശസ്ത സാമൂഹ്യ പ്രവർത്തകയും ഡോക്ടറും നർത്തകിയുമാണ് ഡോ. ഷിനു ശ്യാമളൻ. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് ഷിനു ശ്യാമളൻ ഏവർക്കും സുപരിചിതയുമാണ്. ആരോഗ്യ മേഖലയിൽ നേരിടേണ്ടി വരുന്ന അനുഭവങ്ങൾ പങ്കുവെച്ച് ഷിനു രംഗത്ത് എത്താറുണ്ട്.
മാത്രമല്ല ഡാൻസ് വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഷിനു ശ്യാമളൻ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്.ഇപ്പോൾ പുതിയൊരു തുടക്കം കുറിക്കുകയാണ് നടി. സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഷിനു ശ്യാമളൻ ഇപ്പോൾ.
സ്വപ്നസുന്ദരി എന്ന സിനിമയിലൂടെയാണ് ഷിനു ശ്യാമളൻ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ് സ്വപ്നസുന്ദരി എന്നാണ് വിവരം. കെജെ ഫിലിപ്പ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയിൽ നായികമാരിൽ ഒരാളായി ജമന്തി എന്ന കഥാപാത്രത്തെയാണ് ഷിനു അവതരിപ്പിക്കുന്നത്.
അൽഫോൻസാ വിഷ്വൽ മീഡിയയുടെ ബാനറിൽ സാജു സി.ജോർജ് ആണ് സിനിമ നിർമ്മിക്കുന്നത്.കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലിയാണ് നിർവഹിക്കുന്നത്.ഷാൻസി സലാമുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ.
അതേ സമയം നേരത്തെ മോഡലിങ് രംഗത്തേക്കും സിനിമ രംഗത്തേക്കും എത്തുന്ന പെൺകുട്ടികൾക്ക് നിർദേശങ്ങൾ നൽകി ഷിനു ശ്യാമളൻ രംഗത്ത് എത്തിയിരുന്നു.ഷിനു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. മോഡലിംഗ്, സിനിമ, സീരിയൽ രംഗത്തേയ്ക്ക് വരുന്ന പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്, പ്രമുഖരായ പല സിനിമ താരങ്ങളുടെയും സംവിധായകരുടെയും പേരും പറഞ്ഞു പലരും നിങ്ങളെ വിളിക്കും.
അവരാണെന്ന് പറഞ്ഞു നിങ്ങളെ വിളിക്കും.സിനിമയിലോ മറ്റും വേഷം തരാമെന്ന് പറയും. നിങ്ങൾ അത് വിശ്വസിച്ചു അവരെ കാണാൻ ഓടി പോകരുത്. ആദ്യം അതിന്റെ സത്യാവസ്ഥ അന്വേഷി ക്കുക. യഥാർത്ഥത്തിൽ അവർ പറയുന്ന വ്യക്തിയുമായി സുഹൃത്തുക്കൾ വഴിയോ മറ്റും കോണ്റ്റാക്ട് ചെയ്യുവാൻ ശ്രമിക്കുക.അവരോട് സംസാരിക്കുക.
ഈ അടുത്തു സ്ഥിരമായി അത്തരം വ്യാജ ഫോൺവിളികളും മറ്റും വരികയും അതിന്റെ നിജസ്ഥിതി അന്വേഷിച്ചത് കൊണ്ട് അത്തരം റാക്കറ്റിൽ വീഴാതെ അതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തുവെന്ന് ഷിനു ശ്യാമളൻ വെളിപ്പെടുത്തിയിരുന്നു.