മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ക്ലാസ്സിക് സംവിധായകൻ ബ്ലസ്സി ഒരുക്കിയ തൻമാത്ര എന്ന എവർഗ്രീൻ മൂവിയിലൂടെ മലയാള സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് മീരാ വാസുദേവ്. ഇപ്പോൾ സിനിമയ്ക്ക് പിന്നാലെ മിനിസ്്ക്രീനിലും സജീവമായ മീര വാസുദേവ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്.
സിനിമയിൽ നിന്നും പിന്മാറി ഇപ്പോൾ സീരിയലിൽ തിരക്കേറിയിരിക്കുന്ന മീരാ വാസുദേവാണ് ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയൽ കുടുംബ വിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. അതേ സമയം സിനിമയിൽ നടിയുടെ കരിയറിലെ വൻ വഴിത്തിരിവായിരുന്നു ബ്ലെസി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തന്മാത്ര.
ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ഇന്റിമേറ്റ് സീനിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ഒരുപാട് നായികമാർ ആ സീൻ അഭിനയിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സിനിമയിൽ നിന്നും ഒഴിവായിരുന്നെന്നും എന്നാൽ തനിക്ക് ആ രംഗം ഒരു പ്രശ്നമായി തോന്നിയില്ലെന്നും മീര വാസുദേവ് വ്യക്തമാക്കി.
തന്മാത്ര സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ ബ്ലെസിയോട് ഈ സീനിനെ പറ്റി ദീർഘനേരം സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണമെന്ന ഡിമാൻഡ് മാത്രമാണ് താൻ മുന്നോട്ടുവച്ചതെന്നും മീര പറയുന്നു.
പ്രശസ്ത സംവിധായകൻ ബ്ലെസി, ക്യാമറാമാൻ സേതു, അസോസിയേറ്റ് ക്യാമറമാൻ, മോഹൻലാലിന്റെ മേക്കപ്പ്മാൻ,പ ിന്നെ തന്റെ ഹെയർ സ്റ്റൈലിസ്റ്റ് എന്നിവർ മാത്രമാണ് ചിത്രീകരണ സമയത്ത് ആ റൂമിൽ ഉണ്ടായിരുന്നത്. മോഹൻലാൽ ഒരു വലിയ പ്രൊഫൈലിൽ നിൽക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീൻ അഭിനയിക്കാൻ തയ്യാറായി.
മോഹൻലാൽ സാറിനൊപ്പം ഈ സീൻ ചെയ്തതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു. പ്രശസ്ത സിനിമയിൽ നിന്ന് മറ്റ് നായികമാർ പിന്മാറിയതിന്റെ കാരണം തനിക്ക് അറിയില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ടുമില്ല ഈ കഥാപാത്രം അവരുടെ നഷ്ടമാണോ എന്നറിയില്ല. പക്ഷേ തനിക്ക് എല്ലാത്തരത്തിലും നേട്ടം മാത്രമാണെന്നും മീര വ്യക്തമാക്കി.