മലയാള സിനിമയുടെ താരരാജാക്കൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരേയും വെച്ച് സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ളയാളാണ് സൂപ്പർസംവിധായകൻ ഫാസിൽ. മമ്മൂട്ടയേയും മോഹൻലാലിനേയും ഒന്നിച്ചഭിനയിപ്പിച്ചും ഫാസിൽ സൂപ്പർഹിറ്റ് സൃഷ്ടിച്ചിട്ടുണ്ട്.
അതേ സമയം മോഹൻലാലിനെ സിനിമയിലേക്ക് വന്നത് തന്നെ ഫാസിൽ ചിത്രത്തിലൂടെയാണ്. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരഞ്ഞ പൂക്കൾ ആയിരുന്നു മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം. ഈ സിനിമയിലെ നരേന്ദ്രൻ എന്ന വില്ലനെ സിനിമ കണ്ടവരാരും മറക്കില്ല.
ഇപ്പോഴിതാ മലയാളികളുടെ മറ്റൊരു സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് സംവിധായകൻ ഫാസിൽ നടത്തിയ അഭിപ്രായമാണ് വൈറലാകുന്നത്. മോഹൻലാലും മമ്മൂട്ടിയും പകരംവെക്കാനില്ലാത്ത ഒന്നിനൊന്ന് മികച്ച അഭിനേതാക്കളാണെങ്കിലും സൗണ്ട് മോഡുലേഷനിൽ മമ്മൂട്ടി തന്നെയാണ് മിടുക്കനെന്നാണ് ഫാസിലിന്റെ അഭിപ്രായം. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഫാസിലിന്റെ വെളിപ്പെടുത്തൽ.
Also Read
കുബേരനിൽ ദിലീപിന്റെ നായികയയി എത്തിയ താരത്തെ ഓർമ്മയില്ലേ, നടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
നേരത്തെ ഫാസിൽ സംവിധാനം ചെയ്ത ഈറ്റില്ലം എന്ന സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിരുന്നു. ആ സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അതിൽ ഒരു പ്രത്യേക ഡയലോഗ് മമ്മൂട്ടി സാധരണ പോലെയാണ് അവതരിപ്പിച്ചത്. പുള്ളിക്കാരന്റെ പരിചയക്കുറവായിരുന്നു പ്രശ്‌നമെന്ന് ഫാസിൽ പറയുന്നു.
പിന്നീട് മമ്മൂട്ടിക്ക് ആ ഡയലോഗ് വിശദമായി പറഞ്ഞുകൊടുത്തു. ഓരോ പോർഷനും ഓരോ ട്രെൻഡാണ്, ചിലയിടങ്ങളിൽ മോഡുലേഷൻ ആവശ്യമാണ് എന്നും പറഞ്ഞു. അപ്രകാരം ആ ഡയലോഗ് മമ്മൂട്ടിക്കു വായിച്ചു കൊടുക്കുകയും ചെയ്തു. അതു കേട്ട് തനിക്ക് രോമാഞ്ചം തോന്നി എന്നാണ് മമ്മൂട്ടി അന്നെന്നോട് പറഞ്ഞതെന്ന് ഫാസിൽ പറയുന്നു.
അന്ന് മുതൽ ഇന്ന് വരെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ബലം എന്നത് സൗണ്ട് മോഡുലേഷൻ തന്നെയാണെന്ന് ഫാസിൽ അഭിപ്രായപ്പെടുന്നു. ഇമോഷൻസ് 100 ശതമാനം കൊടുക്കുന്നതിലും, അതിന്റെ അടിസ്ഥാനത്തിൽ ശബ്ദം വ്യത്യസ്തമായ രീതിയിൽ മാറ്റുന്നതിലും മമ്മൂട്ടിയോളം പോന്ന പ്രതിഭയെ ഞാൻ വേറെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന എന്റെ സിനിമയിൽ മമ്മൂട്ടിയായിരുന്നു നായകൻ. ശ്രീനിവാസനും സത്യൻ അന്തിക്കാടും മണിവത്തൂരിലെ ആയിരം ശിവരാത്രികൾ കണ്ടു, മമ്മൂട്ടി അസൽ പെർഫോമൻസാണെന്നാണ് അവർ പറഞ്ഞത്.
അതേ സമയം ആ കാലഘട്ടത്തിൽ മോഹൻലാലും ഈ മോഡുലേഷനിലൊന്നും അധികം ശ്രദ്ധിച്ചിരുന്നില്ല. എൺപതുകളുടെ അവസാനത്തോടെയാണ് മോഹൻലാൽ ആ ഏറിയയിൽ കയറി അങ്ങോട്ട് പൂണ്ടുവിളയാടാൻ തുടങ്ങിയതെന്നും ഫാസിൽ വ്യക്തമാക്കുന്നു.