മലയാളികളുടെ ജയപ്രിയ സീരിയലുകൾ ഏറെയും സംപ്രേഷണം ചെയ്യുന്ന ചാനലായ ഏഷ്യാനെറ്റിലെ നിരവധി ആരാധകരുള്ള പരമ്പരാണ് കുടുംബവിളക്ക്. ഈ സീരിയലിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരുമാണ്.
പ്രശസ്ത സിനിമാ നടി മീരാ വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്.
അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ. മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്. പ്രതീഷായി നൂബിൻ, ശീതൾ ആയി അമൃതയുമാണ് എത്തുന്നത്.
മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിർത്തുമ്പോൾ പ്രതീഷാണ് അമ്മയ്‌ക്കൊപ്പം നിൽക്കുന്നത് കുടുംബവിളക്ക് പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട കഥപാത്രമാണ് സുമിത്രയുടെ മകൾ അനന്യ.
വില്ലത്തിയായി എത്തി ഒടുവിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു. ആതിര മാധവാണ് അനന്യയായി എത്തുന്നത്. ഇപ്പോളിതാ താൻ വിവാഹിതയാകാൻ പോവുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം രാജീവാണ് വരൻ.
ഈ വരുന്ന നവംബർ 9ന് ആണ് തന്റെയും രാജീവിന്റെയും വിവാഹം എന്ന് ആതിര വ്യക്തമാക്കി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിന്. പ്രത്യേകിച്ച് ഒരുക്കങ്ങൾ ഒന്നും ഇല്ല. വിവാഹ വസ്ത്രങ്ങൾ ഒക്കെയും സെറ്റ് ചെയ്തുകഴിഞ്ഞു.
അടുത്ത മാസം ഒന്നിനും രണ്ടിനും ഒക്കെ ഷൂട്ട് ഉണ്ടാകും. വിവാഹശേഷവും ഞാൻ അനന്യ ആയി ഉണ്ടാകും. വിവാഹം കഴിഞ്ഞു പതിനഞ്ചുമുതൽ പുതിയ ഷെഡ്യൂളും ആരംഭിക്കുമെന്ന് ആതിര പറഞ്ഞു. വിവാഹത്തിന്റെ സന്തോഷം ഉണ്ടെങ്കിലും മൂന്നാമത്തെ ചേച്ചി വിദേശത്താണ്, ചേച്ചിക്ക് വിവാഹത്തിന് പങ്കെടുക്കാൻ കഴിയില്ല.
അത് സങ്കടം തരുന്ന ഒന്നാണ്. ബാക്കി രണ്ടു ചേച്ചിമാരും നാട്ടിൽ എത്തിയിട്ടുണ്ട്, എങ്കിലും കുഞ്ഞുകുട്ടികൾ ഉള്ളത് കൊണ്ട് ഒരു വലിയ ഫാമിലി ഫംഗ്ഷൻ ഒന്നും ഉണ്ടാകില്ല ലളിത വിവാഹം ആയിരിക്കും എന്നും ആതിര വ്യക്തമാക്കുന്നു.