വലിയ അപകടമാണ് നിങ്ങൾ ഉണ്ടാക്കുന്നത്: തന്റെ വീട് തേടി വരുന്നവർക്ക് മുന്നറിയിപ്പുമായി നടി അനശ്വര രാജൻ

239

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് അനശ്വര രാജൻ. ഈ ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായി എത്തി അനശ്വര ഏറെ കൈയ്യടി നേടിയിരുന്നു.

തുടർന്ന് വന്ന തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ കീർത്തി എന്ന കഥാപാത്ര അനശ്വര രാജന് വലിയ ബ്രേക്കാണ് നൽകിയത്. ഈ സിനിമയോടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി അനശ്വര രാജൻ മാറി. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായ അനശ്വര തന്റെ പതിനെട്ടാം പിറന്നാൾ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ വലിയ രീതിയിലുള്ള വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

Advertisements

എന്നാൽ ഇതിനെ എല്ലാം വളരെ ധീരമായി നേരിട്ട താരത്തിന് പിന്തുണയും മറ്റു യുവ നായികമാരും എത്തിയിരുന്നു. അതേ സമയം കണ്ണൂർ സ്വദേശിനിയായ അനശ്വര രാജന്റെ വീട്ടിലേക്ക് നിരവധി ആളുകളാണ് ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. പലരും യൂട്യൂബ് ചാനലിന് വേണ്ടിയുള്ള കണ്ടന്റ് തപ്പി ആണ് ഇത്തരത്തിൽ ഇവിടേക്ക് എത്തുന്നത്.

ലോക്ഡൗൺ കാരണം നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിൽ വീടുകളിലേക്ക് ക്ഷണിക്കാതെ കടന്നു വരുന്നത് വീട്ടിൽ ഉള്ളവർക്കു വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട് എന്നാണ് അനശ്വര ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കൂടി അറിയിച്ചിരിക്കുന്നത്.

ഇത് തന്റെ വീട്ടിലുള്ളവർക്ക് മാത്രമല്ല, ഇത്തരത്തിൽ വരുന്നവർക്കും അത് വലിയ രീതിയിലുള്ള അപകടമാണ് സൃഷ്ടിക്കുന്നത് എന്നും അനശ്വര കൂട്ടിച്ചേർത്തു. നിങ്ങൾ നൽകിവരുന്ന സ്‌നേഹത്തിനും കരുതലിനും ഒരുപാട് നന്ദിയുണ്ട് എന്നും അത് പ്രകടിപ്പിക്കുവാനുള്ള ശരിയായ സാഹചര്യം അല്ല ഇപ്പോൾ നമ്മുടെ നാട്ടിൽ ഉള്ളത് എന്നും അനശ്വര ഓർമിപ്പിച്ചു.

തന്റെ വീട്ടിൽ അസുഖം പെട്ടെന്ന് പിടിപെടാൻ സാധ്യതയുള്ള ആളുകളുണ്ട്. തൻറെ വീട്ടിൽ മാത്രമല്ല ഇത്തരത്തിൽ തന്റെ വീട് തേടി വരുന്നവരുടെ വീടുകളിലും പ്രായമായവരും ആരോഗ്യം കുറഞ്ഞവരും ഉണ്ടാകാം. അതുകൊണ്ട് വലിയ രീതിയിലുള്ള റിസ്‌ക് ആണ് നിങ്ങൾ എടുക്കുന്നത് എന്നും അനശ്വര ഓർമിപ്പിച്ചു.

Advertisement