മലയാളി സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് നടി ഐശ്വര്യ ലക്ഷ്മി. 2014 മുതൽ മോഡലിംഗ് രംഗത്ത് സജീവമായിട്ടുള്ള ഐസ്വര്യ ലക്ഷ്മി 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ അഭിനയ രംഗത്തേക്ക് കടക്കുന്നത്.
മലയാളത്തിന്റെ യുവ സൂപ്പർസ്റ്റാ നിവിൻ പോളി ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിൽ ടോവിനോ തോമസിന്റെ നായകയായി എത്തിയതോടെ നടി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു.
മായാ നദിയിലെ അപ്പു എന്ന കഥാപാത്രം ഐശ്വര്യ ലക്ഷ്മിക്ക് ഏറെ പ്രേക്ഷക പ്രശംസയും നിരൂപകപ്രശംസയും ആണ് നൽകിയത്. ഈ കഥാപാത്രത്തോടെ വലിയ ബ്രേക്ക് ഐസ്വര്യ ലക്ഷ്മിക്ക് ലഭിച്ചത്. പിന്നീട് ആസിഫ് അലിയുടെ നായികയയായി വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തെലുങ്ക് ചിത്രം പെള്ളി ചൂപ്പുലു റീമേക്കായിരുന്നു വിജയ് സൂപ്പറും പൗർണമിയും. ഫഹദ് ഫാസിലിന് വരത്തൻ എന്ന സിനിമയിലും ഐശ്വര്യ ഗംഭീര വേഷം ചെയ്തിരുന്നു.
ഐശ്വര്യ ലക്ഷ്മിയുടെ ഒരു സഹോദരനാണ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജ് അംഗം കൂടിയാണ് ഗോവിന്ദ്. ഇവപ്പോൾ ഗോവിന്ദ് വസന്തയുടെ പിറന്നാൾ ദിനത്തിൽ ഐശ്വര്യലക്ഷ്മി ഇട്ട ഒരു പോസ്റ്റ് ആണ് ചർച്ചാവിഷയമാകുന്നത്.
പോസ്റ്റിനു താഴെ ഒരു വിക്കി കമന്റ് ചെയ്തത് ഫാമിലി മൊത്തം ഏലിയൻസ് ആണല്ലോ എന്നായിരുന്നു.
ഇത് ഐശ്വര്യലക്ഷ്മി നല്കിയ മറുപടി ആണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നിങ്ങൾ എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ സംഗീതം കേട്ടിട്ടുണ്ടോ? വയലിൻ വായിക്കുന്നത് എങ്കിലും കേട്ടിട്ടുണ്ടോ? അങ്ങനെ ചെയ്യുന്നത് നന്നായിരിക്കും, നിങ്ങളുടെ ഞരമ്പിനെ തണുപ്പിക്കും ഇതായിരുന്നു ഐശ്വര്യലക്ഷ്മി നൽകിയ മറുപടി.
ഒരുപാട് ആളുകൾ ആണ് ഇപ്പോൾ ഐശ്വര്യ ലക്ഷ്മിയെ സപ്പോർട്ട് ചെയ്തു കൊണ്ട് കമൻറ് തീരുന്നത്. നടി നൽകിയ റിപ്ലൈ മാസ് ആയിട്ടുണ്ട് എന്നാണ് എല്ലാവരും പറയുന്നത്.