ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ നിര്‍ത്താവുന്ന മലയാള സിനിമയുടെ അഭിമാന ചിത്രമാണ് കാലാപാനി. ടി ദാമോരന്‍ രചന നിര്‍വഹിച്ച ചിത്രം പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ മേക്കിംഗ് ക്രാഫ്റ്റ് അടയാളപ്പെടുത്തിയ സിനിമയായിരുന്നു. പീരീഡ് സ്റ്റോറി എന്ന നിലയില്‍ നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയ കാലാപാനിയുടെ മികവിന് മുന്നില്‍ എടുത്തു വയ്ക്കേണ്ട പേരാണ് കലാസംവിധായകന്‍ സാബു സിറിലിന്റെതെന്നു പ്രിയദര്‍ശന്‍ പറയുന്നു.
‘കാലാപാനി’ എന്ന ചിത്രത്തിന്റെ മികവിന് മുന്നില്‍ ഞാന്‍ മുന്നില്‍ നിര്‍ത്തുന്ന പേരാണ് ആ സിനിമയുടെ കലാ സംവിധാനം ചെയ്ത സാബു സിറിലിന്റെത്, ക്യാമറ ചെയ്ത സന്തോഷ് ശിവനും മുകളിലാണത്. ചിത്രത്തിലെ ആര്‍ട്ട് വര്‍ക്കിന്റെ ചാരുതയെക്കുറിച്ചാണ് മണിരത്നം സിനിമ കണ്ടിട്ട് ആദ്യം എന്നോട് സംസാരിച്ചത്.
ഞാന്‍ ചെയ്തിട്ടുള്ള ഗാനങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് കാലാപാനിയിലെ ഗാനങ്ങളായിരുന്നു, ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമായുള്ള മോഹന്‍ലാലിന്‍റെ അഭിനയ പെരുമ ഷൂട്ട് ചെയ്യുമ്ബോള്‍ തന്നെ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഷൂസ് നക്കുന്ന സീന്‍ വല്ലാത്തൊരു നിമിഷമായിരുന്നു.അത് ചിത്രീകരിച്ചു കഴിഞ്ഞു അമിരിഷ് പുരി സാര്‍ മോഹന്‍ലാലിനെ കെട്ടിപ്പിച്ചിട്ടു പറഞ്ഞത് ലോക സിനിമയില്‍ വേറെയൊരു നടന്‍ ഇത് ചെയ്യില്ല എന്നായിരുന്നു’.