കുറച്ച് ഫോർപ്ലേ എടുക്കട്ടെ ചേച്ചീയെന്നാണ് അവർ എന്നോട് ചോദിച്ചത്, ലൈം ഗി ക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികൾക്ക് അതിനെ കുറിച്ച് അറിയില്ലല്ലോ: തുറന്നടിച്ച് നിമിഷ സജയൻ

5078

ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനേയും സുരാജ് വെഞ്ഞാറമ്മൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ മലയാളത്തിലേക്ക് നായികയായി അരങ്ങേറിയ നടിയാണ് നിമിഷ സജയൻ. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ചവെത്ത് ശ്രദ്ധേയ ആയ നിമിഷ വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായികയായി മാറി.

തൊണ്ടിമുതലിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ നിരവധി ശ്രദ്ധേയമായ കഥപാത്രങ്ങൾ നടിയെ തേടി എത്തിയിരുന്നു. നടി അഭിനയിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനും നായാട്ടും ചോലയും മാലിക്കും എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. അതേ സമയം ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും നിമിഷ സജയൻ നേടിയെടുത്തിരുന്നു.ബിജു മേനോൻ നായകനായെത്തിയ ഒരു തെക്കൻ തല്ലുകേസ് ആണ് നിമിഷയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Advertisements

ഇതിനിടെ താൻ ഇതുവരെ സിനിമയിൽ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താൽപര്യം ഇല്ലെന്നും പറഞ്ഞ നിമിഷയുടെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. എന്നാൽ സ്ഥിരമായി സോഷ്യൽ മീഡിയയുടെ സൈ ബ ർ ആ ക്ര മ ണം നേരിടാറുള്ള താരം കൂടിയാണ് നിമിഷ സജയൻ. ഇപ്പോൾ ഇതാ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ തനിയ്ക്ക് നേരിടേണ്ടി വന്ന സൈബർ ആ ക്ര മ ണ ത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തയിരിക്കുകയാണ് നടി.

Also Read
പലപ്പോഴും ചോദിക്കുന്നത് അനാവശ്യ ചോദ്യങ്ങള്‍, കേള്‍ക്കുമ്പോള്‍ ദേഷ്യം വരും, തിരിച്ചൊന്നും പറയാന്‍ പറ്റില്ലല്ലോ, വല്ലാത്ത അവസ്ഥയാണ്, തുറന്നുപറഞ്ഞ് അപര്‍ണ ബാലമുരളി

പ്രമുഖ ഓൺലൈൻ മാധ്യമം ആയ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആണ് നിമിഷ സജയന്റെ തുറന്നു പറച്ചിൽ. സുരാജ് വെഞ്ഞാറമൂട് നായകനും നിമിഷ സജയൻ നായികയും ആയിരുന്ന ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ജിയോ ബേബി ആയിരുന്നു സംവിധാനം ചെയ്തത്.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ റിലീസ് ചെയ്തപ്പോൾ ഒരുപാട് നല്ല മെസേജുകൾ വന്നെന്ന് നിമിഷ പറയുന്നു. എന്നാൽ ഒരുകൂട്ടം ആണുങ്ങൾ തനിയ്ക്ക് മെസേജ് അയച്ചത് ചേച്ചി കുറച്ച് ഫോർപ്ലേ എടുക്കട്ടെ എന്നായിരുന്നു. ഇത്രയും നല്ല സിനിമ വന്നിട്ടും ഇവർക്ക് എന്താണ് പ്രശ്നമെന്ന് മനസിലായില്ല. ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്നത് നിർത്തും എന്നാണോ ഇവരുടെ വിചാരമെന്നും നിമിഷ ചോദിക്കുന്നു.

വലിയ രീതിയിലുള്ള ചർച്ചകൾക്ക് ആയിരുന്നു ചിത്രം വഴിതെളിച്ചത്. സിനിമയിൽ ഫോർ പ്ലേ എന്ന കാര്യത്തെക്കുറിച്ച് പരാമർശം നടത്തുന്നുണ്ട്. എന്നാൽ ലൈം ഗി ക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികൾക്ക് ലൈം ഗി ക വിദ്യാഭ്യാസം എന്നാൽ എന്താണ് എന്നറിയില്ലല്ലോ. അതുകൊണ്ടു തന്നെ അവർക്ക് ഈ വാക്കിന്റെ അർത്ഥം മനസ്സിലായില്ല.

അവർ കരുതിയത് ഇത് എന്തോ അ ശ്ലീ ല പദം ആണ് എന്നാണ്. അങ്ങനെ മലയാളികൾ അവരുടെ തനിസ്വഭാവം നടിയുടെ ഇൻബോക്‌സിൽ കാണിക്കുക തന്നെ ചെയ്തു. സിനിമ ഇറങ്ങിയ സമയത്ത് നിരന്തരം മോശം മെസ്സേജുകൾ വരാറുണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്.

ധാരാളം ആളുകൾ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് വിളിച്ചിരുന്നു. എന്നാൽ നിരവധി ആളുകൾ ചേച്ചി ഒരു പോർപ്ലെ എടുക്കട്ടെ എന്നൊക്കെ മെസ്സേജ് എത്തി. നെഗറ്റീവ് കമന്റുകൾ ഒരുപാട് വരാറുണ്ടെങ്കിലും അതിനൊന്നും താൻ തന്റെ എനർജി കളയാറില്ലെന്ന് നിമിഷ വ്യക്തമാക്കി.

അതേ സമയം അടുത്തിടെ നിമിഷ പങ്കുവെച്ച ചിത്രങ്ങൾക്ക് എതിരെയും വിമർശനം ഉയർന്നിരുന്നു. ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നിമിഷ പങ്കുവെച്ചിരുന്നത്. ഒരു കയ്യിൽ ഐസ് നിറച്ച ഡ്രിങ്കുമായി പുഞ്ചിരിയോടെ ഇരിക്കുന്ന നിമിഷയുടെ ചിത്രങ്ങളാണ് വിമർശനങ്ങൾ ഏറ്റുവാങ്ങിയത്.

Also Read
വലിയ റെസ്‌റ്റോറന്റില്‍ മാതാപിതാക്കളെയും കൂട്ടി ഡിന്നറിന് പോയി റിയാസ് സലീം, ഈ ചെലവ് ഇപ്പോള്‍ തനിക്ക് താങ്ങാന്‍ കഴിയുമെന്ന് ബിഗ് ബോസ് താരം, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Advertisement