യു എസിലെ ഹണിമൂൺ കഴിഞ്ഞാണ് ഞങ്ങളുടെ കല്യാണം നടന്നത്; പ്രണയത്തെയും വിവാഹത്തേയും കുറിച്ച് ധന്യാ മേരി വർഗീസും ഭർത്താവ് ജോണും

1444

മലയാളം മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റ് ഷോയായ ബിഗ് ബോസ് മലയാളം നാലാം സീസണിൽ പങ്കെടുക്കാൻ വന്നിട്ടുള്ള സെലിബ്രിറ്റി കളിൽ എല്ലാവർക്കും സുപരിചിതമായ മുഖമായിരുന്നു നടി ധന്യ മേരി വർഗീസിന്റേത്. തിരുടി എന്ന ചിത്രത്തിലൂടെയാണ് 2006ൽ ധന്യ മേരി വർഗീസ് സിനിമാ അഭനിയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

മലയാളത്തിൽ ആദ്യമായി ധന്യ അഭിനയിച്ചത് നന്മ എന്ന ചിത്രത്തിലാണ് എങ്കിലും തലപ്പാവ് എന്ന ധന്യയുടെ ചിത്രമാണ് ശ്രദ്ധിക്ക പ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പു തന്നെ മോഡലിംഗിലും നിരവധി പരസ്യ ചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഭിനേത്രിയും മോഡലും നർത്തകിയുമായ ധന്യ സീതാകല്യാണം എന്ന സീരിയലിൽ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ആരാധകരെ സമ്പാദിച്ചിരുന്നു.

Advertisements

ധാരാളം ആരാധകരുള്ള സീരിയലായിരുന്നു സീതാകല്യാണം. വൈരം, ദ്രോണ, റെഡ് ചില്ലീസ്, നായകൻ, കേരള കഫെ’ തുടങ്ങിയ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. കൂത്താട്ടുകുളം ഇടയാറിൽ വർഗീസിന്റെയും ഷീബയുടെയും മകളാണ് ധന്യ മേരി വർഗീസ്. ജോൺ ജേക്കബ് ആണ് ഭർത്താവ്. 2012ൽ ആണ് ധന്യ മേരി വർഗീസും നടൻ ജോൺ ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷവും തന്റെ കരിയറിൽ സജീവമായിരുന്നു ധന്യ.

Also Read
പാർത്ഥിപൻ പറയുന്നത് പച്ചക്കള്ളം, ആ സത്യം മറച്ചുവെച്ചാണ് അദ്ദേഹം എന്നെ പഴിക്കുന്നത്; ദാമ്പത്യം തകർന്നതിനെ കുറിച്ച് നടി സീതയുടെ വെളിപ്പെടുത്തലുകൾ

ഇപ്പോഴിതാ ജോണും ധന്യാ മേരി വർഗീസും ഇരുവരുടെയും പ്രണയ കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞതാണ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത്. മികച്ച ഒരു നർത്തകിയായ ധന്യ സിനിമകളിലൂടെയാണ് മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. അതിനിടെയാണ് നടനും നർത്തകനുമായ ജോണുമായി ധന്യ പരിചയപ്പെടുന്നത്.

ഇരുവരും ഒരുമിച്ച് നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമേ സീരിയലുകളിലും ഇരുവരും പിന്നീട് സാന്നിധ്യം അറിയിക്കുകയായിരുന്നു. ധന്യ ബിഗ് ബോസ് 4ൽ മത്സരിച്ചിരുന്നു. മികച്ച പ്രകടനമാണ് ധന്യ ബിഗ് ബോസിൽ കാഴ്ചവെച്ചത്.

അതേ സമയം യുഎസിലെ ഹണിമൂണിന് ശേഷമാണ് തങ്ങൾ വിവാഹിതരായത് എന്നാണ് ഇരുവരും പറയുന്നത്. പ്രണയം ആരംഭിക്കുന്നത് യുഎസിൽ വെച്ചാണ്. എന്നാൽ പിന്നീട് എവിടെയും പോയിട്ടില്ലെന്ന് ധന്യ പറയുന്നു. മകനെയും കൂട്ടി ഒന്നുകൂടെ യുഎസിൽ പോകുവാൻ ആഗ്രഹമുണ്ടെന്ന് ധന്യയും ജോണും പറയുന്നു.

ജോണിനെ പരിചയപ്പെടുന്നത് എറണാകുളത്ത് വെച്ചാണ് ഞങ്ങൾക്ക് ഇടയിൽ പൊതുവായ കാര്യം നൃത്തമാണ്. ജോൺ ടൂർണമെന്റ് എന്ന സിനിമ ചെയ്യുന്ന സമയത്താണ് പരിചയപ്പെടുന്നത്. അതുകൊണ്ട് ആദിവസം മറക്കുവാൻ കഴിയില്ലെന്ന് ധന്യ പറയുന്നു. മോഡലിംഗ് ചെയ്ത് കുടുംബം നോക്കിയ വ്യക്തിയാണ് ധന്യ.

എന്നാൽ താന്റെ അച്ഛനും അമ്മയ്ക്കും ജോലി ഉള്ളതിനാൽ താൻ ഉത്തരവാദിത്തം ചെയ്തിട്ടില്ലെന്ന് ജോൺ പറയുന്നു. ഒരുമിച്ച് ഞങ്ങൾ യുഎസിൽ നടത്തിയ യാത്ര ഒരിക്കലും മറക്കുവാൻ കഴിയില്ല. യുണിവേഴ്സൽ സ്റ്റുഡിയോയിൽ വെച്ചാണ് ഒരുമിച്ചുള്ള കറക്കം ആരംഭിച്ചതെന്ന് ധന്യ മേരി വർഗീസും പറയുന്നു.

അതേ സമയം ഇപ്പോൾ സിനിമകളിലൂടെയും സീരിയലുകളിലൂടെയും നിരവധി ആരാധകരെ നേടിയെടുത്ത താരദമ്പതികൾ കൂടിയാണ് ധന്യ മേരി വർഗീസും ജോണും. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം ആരാധകരും സോഷ്യൽ മീഡിയയും വലിയ ആഘോഷം ആക്കിയത് ആയിരുന്നു.

Also Read
ഈ ഒരു സ്വഭാവം കാരണം ആലിയ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന് രണ്‍ബീര്‍; ഭര്‍ത്താവിന്റെ സ്വഭാവം തന്നെ ദേഷ്യം പിടിപ്പിക്കുമെന്ന് തിരിച്ചടിച്ച് ആലിയ ഭട്ടും!

Advertisement