മലയാളം മിനി സ്‌ക്രീനിലൂടെ ബാലതാരമായി അഭിനയ രംഗത്ത് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി പിന്നീട് മലയാളികൾക്ക് പ്രിയങ്കരിയായ നായികാ നടിയായി മാറിയ താരമാണ് നമിത പ്രമോദ്. അന്തരച്ച് സംവിധായകൻ രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്കുള്ള നമിതയുടെ അരങ്ങേറ്റംയ.
ഈ സിനിമയിൽ റഹ്‌മാന്റെ മകൾ ആയി വേഷമിട്ട താരം പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന നിവിൻ പോളി ചിത്രത്തിലൂടം ആണ് ആദ്യമായി നായിക ആയി എത്തുന്നത്. ഇപ്പോഴിതാ ഓൺലൈൻ മീഡിയകളിൽ വരുന്ന വാർത്തകളെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നമിത പ്രമോദ്.
ഓൺലൈൻ മീഡിയകൾ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വാർത്തകൾ കൊടുക്കുന്നത് എന്നും അത്തരത്തിൽ തന്നെ വേദനിപ്പിച്ച വാർത്തളെ കുറിച്ചും താരം തുറന്നു പറയുന്നു. വണ്ടർ വാൾ മീഡിയയോട് സംസാരിക്കവേ ആണ് നമിത ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. പലരും ഇന്റർവ്യൂസ് കണ്ടിട്ട് കൊടുക്കുന്ന തലക്കെട്ടുകൾ കാണുമ്പോൾ തോന്നും ഇവർക്ക് ഒന്നുമെന്താ റെസ്ട്രിക്ഷൻ വരാത്തതെന്ന്.
അത്തരം തലക്കെട്ടുകൾ തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. യൂട്യൂബിൽ ഒരുപാട് മീഡിയ ഹൗസുണ്ട്. അതിൽ ഭൂരിഭാഗം ആളുകളും വളരെ സത്യസന്ധമായി വാർത്ത കൊടുക്കുന്നവരാണ്. പക്ഷേ അതിൽ ചില ചെറിയ മാധ്യമങ്ങൾ കൊടുക്കുന്ന വാർത്തകൾ പലതും ഞങ്ങളൊന്നും ഇന്നേവരെ വിചാരിക്കാത്ത കാര്യങ്ങളാണ്.
അതിലൊക്കെ എഴുതി വരുന്നത് ഒരിക്കൽ പോലും മനസിൽ പോലും ചിന്തിക്കാത്തതാണ്. ഒരിക്കലും നടക്കാത്ത പല കാര്യങ്ങളും എഴുതികാണുന്നുണ്ട്. സാധാരണ ചേച്ചിമാരും ചേട്ടന്മാരും ഫോൺ എടുത്ത് നോക്കുമ്പോൾ ഇതൊക്കെയാണ് കാണുക. അവർ ഇതെല്ലാം വായിച്ച് തെറ്റിദ്ധരിക്കും.
അതാണ് ഇത്തരം വാർത്തകളുടെ പ്രശ്നം. എങ്ങനെയാണ് ഇത് കൺട്രോൾ ചെയ്യുക എന്ന് എനിക്കറിയില്ല. തെറ്റായ കാര്യമാണ് അത്തരം മാധ്യമങ്ങൾ ചെയ്യുന്നത്. ആർക്കും ആരെപ്പറ്റിയും എന്തും എഴുതാമെന്ന നിലപാടാണ്. അത്തരം തെറ്റായ കാര്യങ്ങൾ കൊടുക്കുമ്പോൾ അതിന് കാഴ്ചക്കാർ ഉണ്ടെന്നതാണ് ഇത്തരം വാർത്ത കൊടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. എന്റെ കൂടെ വർക്ക് ചെയ്ത ഒരു ചേച്ചിയുടെ കുഞ്ഞിനെ പറ്റി ഇത്തരത്തിൽ എഴുതിയിട്ട് ഉണ്ടായിരുന്നു. ഞാൻ അവരുടെ പേര് പറയുന്നില്ല.
ചേച്ചി ഈ കാര്യം സ്റ്റാറ്റസായിട്ട് ഇട്ടിട്ടുണ്ടായിരുന്നു. ചേച്ചിക്ക് റിയാക്റ്റ് ചെയ്തൂടെയെന്ന് ഞാൻ ചോദിച്ചു. മുന്നേ തന്നെ പരാതിപ്പെട്ടതാണ് പക്ഷേ ഒരു റിയാക്ഷനും ഉണ്ടായില്ലെന്നാണ് ചേച്ചി പറഞ്ഞത്. എനിക്ക് അതിൽ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. എന്നെക്കുറിച്ച് പോലും എന്തൊക്കെയാണ് യൂട്യൂബിൽ വരുന്നത്.
അതൊക്കെ കാണുമ്പോൾ വല്ലാത്ത ബുദ്ധിമുട്ടാണ് തോന്നുന്നത്. ആർക്ക് വേണെങ്കിലും ന്യൂസ് ചാനൽ തുടങ്ങാം ആരെക്കുറിച്ചും എന്തും എഴുതാം എന്ന അവസ്ഥയാണ് എന്നും നമിത പ്രമോദ് പറയുന്നു. അതേ സമയം ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ഈശോയാണ് നമിതയുടെ പുതിയ സിനിമ. പേര് കാരണം ഏറെ വിവാദങ്ങൾ സിനിമയ്ക്കെതിരെ ഉണ്ടായിരുന്നു.
ഏപ്രിൽ മാസം ആദ്യം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ ഏറെ ജനശ്രദ്ധ നേടിയിരുന്നു. സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.അരുൺ നാരയണൺ പ്രൊഡക്ഷന്റെ ബാനറിൽ അദ്ദേഹം തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നാദിർഷ തന്നെയാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.