തന്റെ ജീവിതം ആഗ്രഹിക്കുന്നപോലെ ആക്കാനുള്ള അവകാശം സ്ത്രീക്കുണ്ട്, എന്ത് ധരിക്കണം എന്ന് തനിക്ക് അറിയാം: അമലാ പോൾ

123

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള മലയാളിയായ താരസുന്ദരിയാണ് അമല പോൾ. 2009ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെയാണ് അമലാ പോൾ സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. നീലത്താമരയ്ക്ക് ശേഷം അമലയെ തേടി ഏറെയും അവസരങ്ങൾ എത്തിയത് തമിഴിൽ നിന്നായിരുന്നു.

2010ൽ തമിഴിൽ റിലീസ് ചെയ്ത മൈന എന്ന ചിത്രത്തിലെ അമലാ പോളിന്റെ കഥാപാത്രവും പ്രകടനവും സിനിമയിൽ താരത്തിന് വഴിത്തിരിവായി. ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി അമല മാറി. തുടർന്ന് ദൈവത്തിരുമകൾ, വേട്ട തുടങ്ങിയ ചിത്രങ്ങൾ ശേഷം 2012ലാണ് അമല വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തിയത്.

Advertisements

മോഹൻലാൽ ചിത്രം റൺ ബേബി റണ്ണായിരുന്നു അത്. ശേഷം ഒരു ഇന്ത്യൻ പ്രണയകഥ, മിലി, രണ്ടു പെൺക്കുട്ടികൾ തുടങ്ങിയ ചിത്രങ്ങളും അമല ചെയ്തു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അമല പോൾ തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Also Read
തൊലിവെളുത്ത രണ്ട് പെണ്ണുങ്ങളെ കണ്ടപ്പോ ആളാകാൻ പണ്ഡിറ്റിനെ അപമാനിച്ചു അല്ലേ, ചോദ്യം ചെയ്ത് ആരാധകർ, ഇനി ആ ഷോയിൽ പോവില്ലെന്ന് നിർമ്മൽ പാലാഴി

അടുത്തിടെ ബീച്ചിൽ ബി ക്കി നി യിൽ നിൽക്കുന്ന ചിത്രങ്ങൾ അമലാപോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രം പ്രത്യക്ഷപ്പെട്ടതും അതീവ ഗ്ലാമറസാണ് ചിത്രങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയും പരിഹസിച്ചും നിരവധി പേർ കമന്റുകൾ ചെയ്തു.

വ്യായാമത്തിലും ബോഡി ഫിറ്റ്‌നസിലും അതീവ ശ്രദ്ധാലുവായ അമല പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. അതേ സമയം തമിഴ് സംവിധായകൻ എഎൽ വിജയിയുമായി ഉള്ള വിവാഹ മോചനത്തിന് ശേഷം എന്ത് മോഡേൺ വസ്ത്രം ധരിച്ചാലും വളരെ മോശമായ രീതിയിലാണ് സൈബർ ലോകം നടിയുടെ ചിത്രങ്ങളോട് പ്രതികരക്കാറുള്ളത്.

പുത്തൻ ഫോട്ടോകൾക്ക് വന്ന ആക്ഷേപ കമന്റുകൾക്ക് അമല നൽകിയ മറുപടി മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവതഎന്നായിരുന്നു.

മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹി ക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവത. ഒരു വ്യക്തി, വ്യക്തിപരമായ വളർച്ചയിലും സ്വയം അവബോ ധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സമാധാനം, സ്‌നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവയാൽ നിറഞ്ഞുനിൽക്കുന്ന ഒരു ജീവിതം അനുഭവിക്കും.

Also Read
അച്ഛന്റേയും അമ്മയുടേയും വിയർപ്പു കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവർക്കറിയൂ, തന്നെ ചൊറിയാൻ വന്നവരെ തേച്ചൊട്ടിച്ച് സൂര്യ ജെ മേനോൻ

തന്റെ ജീവിതം അവൾ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവൾക്കുണ്ട്. അതുകൊണ്ട് സ്ത്രീകളെ ടാർഗെറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കൂ. അവൾക്കറിയാം എന്ത് രീതിയിൽ വസ്ത്രം ധരി ക്കണംഎന്ന് അമലാ പോൾ കുറിച്ചു.

പിട്ടകാതലു എന്ന തെലുങ്ക് ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത അമലാ പോൾ ചിത്രം. നെറ്റ്ഫ്‌ളി ക്‌സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. കുറച്ച് വർഷങ്ങളായി മലയാളത്തിൽ സജീവമല്ല അമല പോൾ. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ താരത്തിന്റേതായി റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ ചിത്രം.

Advertisement