തൊലിവെളുത്ത രണ്ട് പെണ്ണുങ്ങളെ കണ്ടപ്പോ ആളാകാൻ പണ്ഡിറ്റിനെ അപമാനിച്ചു അല്ലേ, ചോദ്യം ചെയ്ത് ആരാധകർ, ഇനി ആ ഷോയിൽ പോവില്ലെന്ന് നിർമ്മൽ പാലാഴി

2348

നടനും സംവിധായകനും നിർമ്മാതാവും എന്നതിൽ ഉപരി ഒരു മനുഷ്യസ്‌നേഹിയും സാമൂഹിക പ്രവർത്തകനുമാണ് സന്തോഷ് പണ്ഡിറ്റ്. എല്ലാ മേഘലകളും സ്വന്തമായി കൈകാര്യം ചെയ്ത് താൻ പുറത്തിറക്കുന്ന സിനിമകളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഏറെയും ചാരിറ്റിക്ക് വേണ്ടി ചിലവഴിക്കുന്ന വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്.

സോഷ്യൽ മീഡിയയലും ഏറെ സജീവമായ സന്തോഷ് പണ്ഡിറ്റ് സമകാലീന രാഷ്ട്രിയ സാംസ്‌കാരിക വിഷയങ്ങളിൽ എല്ലാം തന്റേതായ നിലപാട് തുറന്നു പറയാറുമുണ്ട്. അതേ സമയം സന്തോഷ് പണ്ഡിറ്റിനെ അ പ മാ നി ച്ചു വെന്ന് ആരോപിച്ച് ഫ്‌ളവേഴ്‌സ് ടിവിയിലെ ഗെയിം ഷോ ആയ സ്റ്റാർ മാജിക്കിനെതിരെ വ്യാപക വിമർശനം കഴിഞ്ഞ ദിവസം ഉയർന്നിരുന്നു.

Advertisements

ഈ സംഭവത്തിൽ പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ് തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ പരിപാടിയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചിരിക്കുകയാണ് നടൻ നിർമൽ പാലാഴി. സ്റ്റാർ മാജിക്കിന്റെ പേരെടുത്ത് പറയാതെയാണ് നിർമലിന്റെ പ്രതികരണം. തനിക്ക് ലഭിച്ച ഒരു മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

നീ കോഴിക്കോടുകാരൻ അല്ലേ. ഒരാളെ വിളിച്ച് വരുത്തി അപമാനിച്ചു വിട്ടപ്പോ നിനക്ക് സന്തോഷം ആയോ. നീയൊക്കെ എവിടുന്ന് നിന്നാ തുടങ്ങിയത് എന്ന് നിനക്ക് ഓർമ്മയുണ്ടോടാ. തൊലി വെളുത്ത രണ്ട് പെണ്ണുങ്ങളെ കണ്ടപ്പോ നിനക്കൊക്കെ അവരുടെ മുന്നിൽ സ്റ്റാർ ആകാൻ വേണ്ടി പണ്ഡിറ്റിനെ നീയൊക്കെ കൂടെ അപമാനിച്ചു വിട്ടു ല്ലേ.

Also Read
അച്ഛന്റേയും അമ്മയുടേയും വിയർപ്പു കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവർക്കറിയൂ, തന്നെ ചൊറിയാൻ വന്നവരെ തേച്ചൊട്ടിച്ച് സൂര്യ ജെ മേനോൻ

നിന്റെ പ്രോഗ്രാം ഇവിടെ ഉണ്ടാകും. നീ വേഗം വാ ട്ടാ. എന്നായിരുന്നു മെസേജ്. താൻ ആരേയും അധി ക്ഷേ പിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് നിർമൽ വ്യക്തമാക്കുന്നത്. എന്റെ ജീവിത വരുമാനം ആണ് അത് ശരിക്കും അറിഞ്ഞിട്ടു കൊണ്ട് തന്നെ പറയട്ടെ ആരെയും വേദനിപ്പിക്കുവാനായി ഞാൻ ഇനി ആ ഷോയിൽ സ്‌കിറ്റ് ചെയ്യാൻ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ല എന്നാണ് നിർമ്മൽ പാലാഴി വ്യക്തമാക്കുന്നത്

നിർമലിന്റെ വാക്കുകളിലേക്ക്.

രണ്ട് വർഷമായി എല്ലാവരെയും പോലെ കലാകാരന്മാരുടെയും അവസ്ഥ മോശം ആണ്,അതുകൊണ്ട് തന്നെ ഒരു പ്രോഗ്രാമിൽ പോയി പങ്കെടുത്തു. ആ ഷോ ഒരു ചാറ്റ് ഷോ ആയതുകൊണ്ട് മിണ്ടാതെ ഇരിക്കുവാൻ പറ്റില്ല മിണ്ടാതെ ഇരിക്കുവാൻ അല്ല അവർ എന്നെ വിളിക്കുന്നത്.

എന്നിട്ട് പോലും ഞാൻ ആ ഷോയിൽ എന്റെ സ്‌കിറ്റിൽ സ്റ്റാർസ് ഇമ്മിറ്റെഷനിൽ അല്ലാതെ ഞാൻ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു. അത് എപ്പിസോഡ് കണ്ട സുഹൃത്തുക്കൾക്ക് അറിയാം. പിന്നെ ഒരു ഷോ ആകുമ്പോൾ മരം പോലെ നിൽക്കുവാൻ ആവില്ല പറ്റുന്ന പോലെ അതിൽ കൂടേണ്ടി വരും അതിനാണ് അവർ ക്യാഷ് തരുന്നത്.

ആരെയും മനപൂർവം കളിയാക്കിയിട്ടൊ അപമാനിച്ചിട്ടൊ ഇല്ല അങ്ങനെ ഒരു ശീലമോ ഇല്ല. കൊട്ടാരം കെട്ടാനോ സമ്പാദിച്ചു കൂട്ടാനോ അല്ല ഏത് ഒരു സാധാരണകാരനെയും പോലെ എന്നെ വിശ്വസിച്ചു കൂടെ നിൽക്കുന്ന കുടുംബത്തിനെ നോക്കണം. ഞാൻ ഒരാളെയും അറിഞ്ഞുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല പറയുകയും ഇല്ല.

Also Read
ഫഹദ് ഫാസിലിന് ഒപ്പം ഒരു ലിഫ്റ്റിൽ കുടുങ്ങി പോയാൽ എന്ത് ചെയ്യും: രശ്മിക മന്ദാന പറഞ്ഞ മറുപടി കേട്ടോ

ഇങ്ങനെയുള്ള മെസേജുകൾ ഒരുപാട് ആയി വരുന്നു. 20വർഷമായിപ്രോഗ്രാം അവതരിപ്പിക്കുന്നു ആദ്യമായിട്ടാണ് ഇങ്ങനെ ഇതിൽ അപ്പുറവും കേൾക്കുന്നത്, എന്റെ ജീവിത വരുമാനം ആണ് അത് ശരിക്കും അറിഞ്ഞിട്ടു കൊണ്ട് തന്നെ പറയട്ടെ ആരെയും വേദനിപ്പിക്കുവാനായി ഞാൻ ഇനി ആ ഷോയിൽ സ്‌കിറ്റ് ചെയ്യാൻ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ല.

പിന്നെ പ്രബീഷിനോട് മാത്രം കോഴിക്കോട് കാരൻ തന്നെയാണ് നീ അതല്ല എന്നും അറിയാം .എവിടെ പോയാലും തിരിച്ചു വരാൻ ഉള്ള സ്ഥലവും കോഴിക്കോട്ടേക്ക് തന്നെ നീ വാ ട്ടോ. എന്ന് ഭീഷണി മുഴക്കിയത് കൊണ്ട് ഒരു കാര്യം പറയട്ടെ ഞാൻ എവിടെയാ വരേണ്ടത് നിന്റെ വീട്ടിൽ വരണോ? വരാം തലയിൽ കയറി അങ്ങോട്ട് നിരങ്ങല്ലേ…’ സ്‌കിറ്റിനും ഇമ്മിറ്റെഷനും സപ്പോർട്ട് ചെയ്ത എന്നെ സ്‌നേഹിക്കുന്നവർക്ക് ഒരായിരം നന്ദി.

അതേ സമയം താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായി നിരവധി പേർ എത്തിയിട്ടുണ്ട്. ഷോയ്ക്കും നിർമൽ പാലാഴിയ്ക്കും നിരവധി പേർ വിമർശനം ഉയർത്തുമ്പോൾ മറ്റു ചിലർ പിന്തുണയുമായി എത്തുകയും ചെയ്തിട്ടുണ്ട്.

Advertisement