കലോൽസവ വേദിയിൽ നിന്നും എത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് സിത്താര കൃഷ്ണകുമാർ. നിരവധി സിനിമകളിൽ സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് തിളങ്ങിയ സിത്താര ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്തുന്നുണ്ട്.
അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ തെളിയിച്ചിട്ടുള്ള സിത്താര ശബ്ദവ്യത്യാസം നടത്തി പാടുന്നതിൽ അസാധാരണ കഴിവുള്ള ഗായിക കൂടിയാണ്. ഡോക്ടറായ എം സജീഷിനെ ആണ് സിത്താര വിവാഹം കഴിച്ചിരിക്കുന്നത്. സാവൻ ഋതു എന്ന ഒരു മകളും ഇവർക്കുണ്ട്.
സിത്താരയെ പോലെ തന്നെ തന്നെ മകൾ സാവൻ ഋതുവും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ ജിമ്മിൽ ഡ്രെഡ് ലിഫ്റ്റിങ് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
55 കിലോ ഭാരമാണ് സിതാര ഉയർത്തുന്നത്. 30 കഴിഞ്ഞ സ്ത്രീകൾ ശരീരം സംരക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവെച്ചത്. എന്റെ പ്രായത്തിലുള്ള സ്ത്രീകളോടാണ്, പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മൾ നടുവേദനകൊണ്ടും അസ്ഥി വേദനകൊണ്ടും ശരീരഭാരം വർധിക്കുന്നതിന്റേയും ബുദ്ധിമുട്ട് അനുഭവിക്കും.
ജോലി സംബന്ധമായ ബുദ്ധമുട്ടുകളും ഹോർമോൺ പ്രശ്നങ്ങളും മറ്റും കൊണ്ടാവും ഇത്. ദയവായി നിങ്ങളുടെ ശരീരത്തോട് സംവദിക്കാൻ കുറച്ചുസമയം കണ്ടെത്തൂ. എന്നെ വിശ്വസിക്കൂ അത് നിങ്ങൾക്ക് ഇഷ്ടമാകും. ആഡംബര ജിമ്മുകളിൽ കുറേ പണം ചെലവാക്കുന്നതിനെക്കുറിച്ചല്ല ഇത്. ഉന്മേഷത്തോടെയുള്ള നടത്തം പോലും നിങ്ങളിൽ മാജിക് കാണിക്കും എന്നും സിത്താര കുറിച്ചു.
അതേ സമയം ഗായിക എന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയാണ് താരം. പലപ്പോഴും തന്റെ ഡാൻസ് വീഡിയോകൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന ഫിലിം അവാർഡ് രണ്ടു തവണ താരം സ്വന്തമാക്കിയിട്ടുണ്ട്. ധാരാളം സ്റ്റേജ് പരിപാടികളിലും പങ്കെടുത്തിടുള്ള താരമാണ് സിത്താര.