മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴകത്തിന്റെ തലൈവർ സ്‌റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനികാന്തും ഇന്ത്യൻ സിനിമയിലെ തന്നെ പകരംവെക്കാനില്ലാത്ത രണ്ട് വമ്പൻ താരങ്ങളാണ്. ലോകം മുഴുവൻ ആരാധകരുള്ളവർ ആണ് ഇരുവരും.
വർഷങ്ങളായി സിനിമയിൽ നിൽക്കുന്ന ഏതാണ്ട് സമപ്രായക്കാരായ ഇരുവർക്കും ഇപ്പോഴും കൈനിറയെ വമ്പൻ ചിത്രങ്ങൾ ആണ് ഉള്ളത്. ഇരുവരും ഒന്നിച്ച് ഒരു സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്. 1991ൽ പുറത്തിറങ്ങിയ ദളപതി എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുള്ളത്. മണിരത്‌നം സംവിധാനം ചെയ്ത ദളപതിയിൽ ആയിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്.
ഇപ്പോൾ രജനീകാന്ത് മമ്മൂട്ടിയെക്കുറിച്ചും അവരുടെ സൗഹൃദത്തെക്കുറിച്ചും മലയാളത്തിൽ സംസാരിക്കുന്ന ഒരു പഴയ വീഡിയോആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ ദേശീയ അവാർഡ് നേടിയ മമ്മൂട്ടിയെ അഭിനന്ദിക്കുന്നതിനൊപ്പം മമ്മൂട്ടിക്കൊപ്പം മലയാളത്തിൽ അഭിനയിക്കാനുള്ള താൽപര്യവും രജനീകാന്ത് വെളിപ്പെടുത്തുന്നുണ്ട്.
Also Read
ഫഹദ് ഫാസിലിന് ഒപ്പം ഒരു ലിഫ്റ്റിൽ കുടുങ്ങി പോയാൽ എന്ത് ചെയ്യും: രശ്മിക മന്ദാന പറഞ്ഞ മറുപടി കേട്ടോ
മമ്മൂട്ടി എന്റെ നല്ല സ്നേഹിതനാണ്. ഒരു നടനേക്കാൾ കൂടുതലായി നല്ല മനുഷ്യനാണ്. ഭരത് അവാർഡ് കിട്ടിയതിൽ മമ്മൂട്ടിയെ ഞാൻ അഭിനന്ദിക്കുന്നു. മമ്മൂട്ടിയുടെ കൂടെ ഒരു മലയാളം പടത്തിൽ അഭിനയിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു എന്നാണ് രജനീകാന്ത് വീഡിയോയിൽ പറയുന്നത്. രജനീകാന്ത് ഇത് പറയുന്നതിന് പിന്നാലെ ഇരുവരുടെയും ദളപതി എന്ന സിനിമയിലെ രംഗങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.
1989ൽ ആയിരുന്നു മമ്മൂട്ടിക്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. ഒരു വടക്കൻ വീരഗാഥ, മതിലുകൾ എന്നീ സിനിമകളിലെ അഭിനയത്തിന് ആയിരുന്നു ആദ്യ അവാർഡ്. പിന്നീട് 1994ലും 1999ലും മമ്മൂട്ടി ദേശീയ അവാർഡ് കരസ്ഥമാക്കിയിരുന്നു.
അതേ സമയം ശിവ ഒരുക്കുന്ന അണ്ണാത്തൈ എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഭീഷ്മ പർവ്വം ആണ് മമ്മൂട്ടിയുടെ പുതിയ റിലീസ് കാത്തിരിക്കുകന്ന ചിത്രം. പുഴു എന്ന സിനിമയിലും മമ്മൂട്ടി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.