അന്നാ പരിപാടിയിൽ റായി ലക്ഷ്മിയും ഉണ്ടായിരുന്നു, അപ്പോഴാണ് ഒരു സംഘാടകൻ ആ ആവശ്യവുമായി വന്നത്: തുറന്ന് പറഞ്ഞ് മുകേഷ്

572

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മുകേഷ്. നായകനായും സഹനടനായും കൊമേഡിയനായും എല്ലാം വേഷമിട്ടിട്ടുള്ള മുകേഷ് ആരാധകർക്കും ഏറെ പ്രിയപ്പെട്ടവനാണ്. ഇപ്പോൾ കൊല്ലം എംഎൽഎ കൂടിയായ അദ്ദേഹം യൂടൂബ് ചാനലും തുടങ്ങിയിരിക്കുകയാണ്.

സിനിമയിലെ തന്റെ അനുഭവങ്ങളും കഥകളുമാണ് മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പറയുന്നത്. മമ്മൂക്ക മാപ്പ് എന്ന ടൈറ്റിലോടെ കൊടുത്ത ആദ്യ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ എഴുപതാം ജന്മദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ വീഡിയോയിൽ, മമ്മൂട്ടിയോട് മുകേഷ് കാണിച്ചിട്ടുള്ള ചില കുസൃതികളാണ് വെളിപ്പെടുത്തിയത്. അതിൽ പലതും അന്നുവരെ മമ്മൂട്ടി അറിയാത്തതായിരുന്നു.

Advertisements

ഇപ്പോഴിതാ എന്താണ് നല്ല കഥ പറച്ചിലിനുള്ള ഫോർമുല എന്ന ചോദ്യത്തോട് മറുപടി പറഞ്ഞിരിക്കുകയാണ് മുകേഷ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. എങ്ങനെ പറഞ്ഞാൽ കഥ ഏൽക്കുമെന്ന് നമുക്ക് ഒരു ധാരണ വേണം.

Also Read
ഭാര്യ എന്ന നിലയിൽ കിട്ടേണ്ട പരിഗണന ലഭിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ താൽപര്യം വേറെ ആയിരുന്നു: മംമ്ത മോഹൻദാസ്

ശരിക്കും ഏൽക്കാതെ പോകുന്ന തമാശകളാണ് നമ്മളെ ഈ ഫോർമുല പഠിപ്പിക്കുന്നത്. ന്തുകൊണ്ടാണ് അവിടെ ആളുകൾ ചിരിക്കാഞ്ഞതെന്ന് മനസിലാക്കി, അതിന് അനുസരിച്ച് പറഞ്ഞാൽ അടുത്ത വട്ടം വിജയിച്ചേക്കും. ഇത് കാലങ്ങൾ കൊണ്ട് ആർജിച്ചെടുക്കുന്നതാണ്.

ആരോടാണ് പറയുന്നതെന്നും മനസ്സിൽ വേണം. ഒരിക്കൽ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ മുതൽ അവൻ വീട്ടുകാരെയെല്ലം വിളിച്ചു നിർത്തി തന്നോട് പറയുകയാണ് ചേട്ടാ, രണ്ടു കഥ പറയാൻ. താൻ അവിടെയുള്ളവരെ ഒന്നു നോക്കി, ഒരു ഓർത്തഡോക്സ് കുടുംബമാണ്, പ്രായമേറെയുള്ളവരാണ്.

ഇവിടെ തമാശ കഥകളൊന്നും വിജയിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് താൻ അന്നു വളരെ സീരിയസ് ആയിരുന്നു. ചില പരിപാടികളിലൊക്കെ പോയാൽ ആളുകൾ ഒരു മുന്നറിയിപ്പുമില്ലാതെ കഥ പറയാൻ പറയും.

ഒരിക്കൽ ഞാൻ പങ്കെടുത്ത പരിപാടിയിൽ നടി റായി ലക്ഷ്മിയും ഉണ്ടായിരുന്നു. അപ്പോഴുണ്ട് സംഘാടകന്റെ ആവശ്യം, റായി ലക്ഷ്മിയെക്കുറിച്ച് മുകേഷ് ഒരു കഥ പറയണം. ഒന്നോ രണ്ടോ സിനിമകളിൽ മാത്രം ഒരുമിച്ച് അഭിനിയിച്ച ആളെക്കുറിച്ച് താൻ പെട്ടെന്നെന്തു കഥ പറയാനാണ് എന്നും മുകേഷ് വെളിപ്പെടുത്തി.

Also Read
അപ്പൻ എനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല, നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ: അപ്പന്റെ ഓർമ്മ ദിവസം വൈറൽ കുറിപ്പുമായി റോഷ്ന ആൻ റോയ്

Advertisement