വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ താരമണ് രശ്മിക മന്ദാന. കന്നട സിനിമയിലൂടെ ആണ് അരങ്ങേറിയത് എങ്കിലും തെലുങ്കിലാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സൗത്ത് ഇന്ത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടിമാരിലൊരാളാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രശ്മിക മന്ദാന.
2016 ലാണ് രശ്മിക അഭിനയ മേഖലയിലേക്ക് വരുന്നത്, കിർക്ക് പാർട്ടി എന്ന കന്നഡ സിനിമയാണ് നടിയുടെ ആദ്യ ചിത്രം, ആദ്യ ചിത്രത്തിൽ തന്നെ തരാം കൂടുതൽ ശ്രദ്ധിക്കപ്പെടുകയും, ശേഷം ചലോ, ഗീത ഗോവിന്ദം തുടങ്ങിയ സൂപ്പർ ഹിറ്റുകളുടെ ഭാഗമായതോടെ അവർ മുൻ നിര നായികയായി മാറുകയായിരുന്നു.
കുട്ടികളുടെ സ്വഭാവും സംസാര പ്രകൃതവുമാണ് നടിക്ക് എന്നാണ് ആരധകർ പറയുന്നത്. സോഷ്യൽ മീഡിയിൽ അവർ ഒരു തരംഗം തന്നെയാണ്, നടിയുടെ ഒരു ചെറിയ ആക്ഷൻ പോലും ആരാധകർ വലിയ സംഭവമാക്കിയ മാറാറുണ്ട്. 20 മില്യണിൽ അധികം പേരാണ് താരത്തിനെ സോഷ്യൽ മീഡിയിൽ ഫോളോ ചെയ്യുന്നത്.
തെന്നിന്ത്യൻ യുവ സൂപ്പർതാരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം രശ്മിക അഭിനയിച്ച സിനിമകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗീതാഗോവിന്ദം എന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ അടക്കം വൻ വിജയമായി ഓടിയത് ആയിരുന്നു. ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ച നടി സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ്.
അതേ സമയം പുഷ്പ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചന്ദനക്കടത്ത് വീരൻ ആയിട്ടാണ് അല്ലു അർജുൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എൺപതുകളിലാണ് സിനിമയുടെ കഥ നടക്കുന്നത്. മലയാളത്തിന്റെ യുവ സൂപ്പർതാരം ഫഹദ് ഫാസിലാണ് ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത്.
മലയാളം അടക്കം അഞ്ചു ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ആദ്യമായിട്ടാണ് ഒരു അല്ലു അർജുൻ ചിത്രം പാൻ ഇന്ത്യൻ റിലീസ് നടത്തുന്നത്. സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അതേ സമയം ഒരു അഭിമുഖത്തിൽ രശ്മികയോട് അവതാരകൻ ചോദിച്ച ഒരു ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
ഒരു ലിഫ്റ്റിൽ നിങ്ങൾ സഞ്ചരിക്കുകയാണ് എന്ന് വയ്ക്കുക. പെട്ടെന്ന് കരണ്ട് പോവുകയും നിങ്ങൾ അതിൽ കുടുങ്ങി പോവുകയും ചെയ്തു. നിങ്ങളുടെ ഒപ്പം രണ്ടു പേരാണ് ഉള്ളത്. ഒരാൾ അല്ലുഅർജുൻ. മറ്റൊരാൾ ഫഹദ് ഫാസിൽ. നിങ്ങൾ ഇവരോട് രണ്ടുപേരോടും എന്ന ചോദ്യം ആയിരിക്കും ചോദിക്കുക എന്നായിരുന്നു ആ ചോദ്യം.
രസകരമായ ഒരു മറുപടി ആയിരുന്നു രശ്മിക ഇതിന് നൽകിയത്. സിനിമയിലെ അവരുടെ അനുഭവങ്ങളെ കുറിച്ച് ആയിരിക്കും ചോദിക്കുക. ഒരു നല്ല മനുഷ്യൻ ആവാനും നല്ല നടി ആകാനുള്ള ഉപദേശങ്ങൾ ചോദിക്കും എന്നായിരുന്നു രശ്മികയുടെ മറുപടി. അതേ സമയം ഇപ്പോൾ തെലുങ്കും തമിഴും കടന്ന് ഇപ്പോൾ ബോളവുഡിലും എത്തിയിരിക്കുകയാണ് രശ്മിക.
സിദ്ധാർഥ് മൽഹോത്ര നായകനായി എത്തുന്ന മിഷൻ മജ്‌നു എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദന ആണ്. ഇതിനു പുറമേ അമിതാബ് ബച്ചന്റെ ഗുഡ്‌ബൈ എന്ന ചിത്രത്തിലും രശ്മിക പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.