ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരങ്ങളാണ് നടൻ കിച്ചു ടെല്ലസും നടിയും മോഡലുമായ റോഷ്ന ആൻ റോയിയും. പ്രിയാവാര്യരുടെ ഒറ്റക്കണ്ണടക്കലിലൂടെ പ്രശസ്തമായ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ സ്നേഹ ടീച്ചറുടെ വേഷത്തിൽ എത്തി പ്രശസ്തയായ താരം കൂടിയാണ് റോഷ്ന ആൻ റോയ്.
അങ്കമാലി ഡയറീസിന് ശേഷം ഇരുവരും വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും പ്രേക്ഷകർക്ക് സുപരിചിതരാണ്. അടാർ ലൗ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നീ ചിത്രങ്ങളിലൂടെയാണ് റോഷ്ന പ്രേക്ഷകർക്ക് സുപരിചിതയായത്. വർണ്ണ്യത്തിൽ ആശങ്ക, സുല്ല് തുടങ്ങി ഒന്നിലേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
മോഡലിങ്ങിൽ റോഷ്ന സജീവമാകുമ്പോൾ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു. കഴിഞ്ഞ നവംബർ 29 നാണ് കിച്ചുവും റോഷ്നയും തമ്മിൽ വിവാഹിതരായിരുന്നു. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്.
സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പുറംലോകം അറിയുന്നത്. വിവാഹത്തോട് അനുബന്ധിച്ച് പല അഭിമുഖങ്ങളിലുമായി കിച്ചുവിനെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ റോഷ്ന പറഞ്ഞ് കഴിഞ്ഞു.
ഇപ്പോളിതാ അപ്പന്റെ ഓർമ്മ ദിവസം കുറിപ്പുമായി നടി റോഷ്ന ആൻ റോയ്. തന്റെ ഫേസ് ബുക്കിലൂടെയാണ് താരം കുറിപ്പ് പങ്കുവച്ചത്. അപ്പന്റെ അസാന്നിധ്യത്തിൽ അമ്മ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ കഥ പങ്കുവയ്ക്കുകയാണ് റോഷ്ന.
റോഷ്ന ആൻ റോയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അപ്പന്റെ ഓർമ്മ ദിവസം 30/09 എല്ലാ വർഷവും ഈ ദിവസം അപ്പനുവേണ്ടി കുർബാനയും പ്രാർത്ഥനയും സ്വർഗത്തിൽ അപ്പച്ചി (അങ്ങനെയാണ് ഞാൻ വിളിക്കാറ്.) സന്തോഷിക്കുന്നുണ്ടാകും. അപ്പനെ കുറിച്ച് ഓർക്കാനൊരവസരം അമ്മ തന്നിട്ടില്ല, അതുകൊണ്ട് തന്നെയാണ് ഈ ഒരു പോസ്റ്റ്. അപ്പന് അമ്മയെ കുറിച്ചോ, എന്നെ കുറിച്ചോ യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു.
അതോണ്ട് തന്നെ പുള്ളി നൈസ് ആയിട്ടു വിട്ടു. അപ്പൻ എനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല, അമ്മയ്ക്ക് പിന്നെ കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. അപ്പനെപ്പറ്റി എല്ലാരും പറയുന്നത്, ഒരുപാട് സ്നേഹമുള്ള മോനാണ്, എപ്പോഴും വിളിച്ചാൽ എല്ലാത്തിനും ഒപ്പമുണ്ടാകും എന്നൊക്കെയാണ്. പക്ഷേ, സ്നേഹമിട്ടു പുഴുങ്ങിയാൽ ചോറാകില്ലല്ലോ.
നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ. എനിക്കതു പറയാൻ സന്തോഷമേ ഉള്ളൂ. എന്തായാലും അമ്മയ്ക്ക് മ ര ണ അടക്കും കഴിഞ്ഞ് വീട്ടിൽ വന്നത് മുതൽ കോളായിരുന്നു. എന്തായാലും അതായിരിക്കണം വിധി, അമ്മ അതൊരു സ്പോർട്സ് സ്പിരിറ്റിൽ എടുത്തത് കൊണ്ട് കൊഴപ്പല്യ! അന്നുതൊട്ടു തുടങ്ങിയ വേവലാതിയാണ്.
ഇപ്പോൾ കുറച്ചു മാറിയതു എന്നെ മറ്റൊരാൾക്ക് ഏൽപ്പിച്ചു കൊടുത്തപ്പോളാണ്, എന്നാലും എന്തേലും കുരുത്തക്കേടും പറഞ്ഞു ഞാൻ വിളിക്കും. അതിനും സമാധാനം ഉണ്ടാക്കണത് അമ്മയാണ്. അമ്മയോട് എനിക്കു ഒരായിരം നന്ദിയുണ്ട്. എന്നെ ഇത്രയും സ്ട്രോങ്ങായ പെൺകുട്ടി ആക്കിയതിന്. എല്ലാത്തിനും കഴിവുള്ളവളാക്കി വളരാൻ എനിക്കു പറ്റിയത് അപ്പൻ പോയതുകൊണ്ട് തന്നെയാണ്. അതോണ്ട് അപ്പച്ചിക്കും ഒരായിരം നന്ദി എന്നായിരുന്നു റോഷ്നയുടെ കുറിപ്പ്.