സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറി പിന്നെ തെന്നിന്ത്യയും ബോളവുഡും കീഴടക്കി ഇന്ത്യ മുഴുവൻ പേരെടുത്ത താര സുന്ദരിയാണ് അസിൻ തോട്ടുങ്കൽ. നരേന്ദ്രൻ മകൻ ജയകാന്തൻ വകയ്ക്ക് ശേഷം അസിൻ പിന്നീട് ഒരൊറ്റ മലയാല സിനിമയിൽ പോലും അഭിനയിച്ചിരുന്നില്ല.
എന്നിട്ടും തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറി അസിൻ തോട്ടുങ്കൽ. നടി തന്റെ വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയ മുഖേന ആരാധകരെ അറിയിക്കാറുണ്ട്.
അസിനിപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെ പറ്റി പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. സൂര്യയെ നായകനാക്കി എആർ മുരുകദോസ് സംവിധാനം ചെയ്ത ഗജിനിയിൽ അസിനായിരുന്നു നായിക.
കൽപ്പന എന്ന കഥാപാത്രത്തെയായിരുന്നു അസിൻ അവതരിപ്പിച്ചിരുന്നത്. തന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം ഇതാണെന്ന് പറഞ്ഞിരിക്കുകയാണ് അസിൻ. കൽപ്പനയുടെ ചിത്രങ്ങളും പങ്കുവെച്ചു കൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെയാണ് അസിൻ തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെ കുറിച്ച് വാചാലയായത്.
കൽപ്പന തനിക്ക് വളരെ സ്പെഷ്യലാണെന്നും എല്ലാവരോടും സ്നേഹമുണ്ടെന്നും ചിത്രത്തിന്റെ കാസ്റ്റ് ആന്റ് ക്രൂവിനോടും നന്ദിയും സ്നേഹവുമുണ്ടെന്നും അസിൻ കുറിച്ചു. നടി തന്റെ വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയ മുഖേന ആരാധകരെ അറിയിക്കാറുണ്ട്. അസിൻറെ ഭർത്താവ് പ്രമുഖ വ്യവസായി രാഹുൽ ശർമയാണ്.
മലയാളത്തിൽ അരങ്ങേറി ബോളിവുഡ് വരെയെത്തിയ നടിയാണ് അസിൻ തോട്ടുങ്കൽ. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൊക്കെ അഭിനയിച്ച് മിന്നിതിളങ്ങി നിൽക്കുമ്പോഴാണ് അസിൻ 2016ൽ നടി കല്യാണം കഴിച്ചത്. വെളളിത്തിരയിൽ തിളങ്ങി നിന്ന അസിൻ മൈക്രോമാക്സ് ഉടമ രാഹുലിനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു.
2017 ഓക്ടോബർ 24 നാണ് താരത്തിന് ഒരു മകൾ ജനിച്ചത. തെന്നിന്ത്യയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായികയ്ക്ക് മകൾ പിറന്നത് ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ഭർത്താവിനും മകൾക്കുമൊപ്പമാണ് അസിൻ സസുഖം കഴിയുന്നത്.
അതേ സമയം നരേന്ദ്രൻ മകൻ ജയകാന്തൻ വകയ്ക്ക് ശേഷം മലയാളത്തിൽ നിന്നും അസിൻ പിന്നീട് പോയത് തെലുങ്കിലേക്കായിരുന്നു. തെലുങ്കിൽ ആദ്യമായി അസിൻ അഭിനയിച്ച അമ്മ നന്ന ഓ തമിള അമ്മായി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം തേടിയെത്തിയിരുന്നു.
പിന്നീട് തമിഴിൽ അസിന്റെ നാളുകളായിരുന്നു. പ്രമുഖ താരങ്ങളുടെയെല്ലാം നായികയായി അസിൻ തിളങ്ങി. ഗജിനി എന്ന ചിത്രമാണ് അസിന് ബ്രേക്ക് നൽകിയത്. ചിത്രം സൂപ്പർഹിറ്റായിരുന്നു. സൂര്യയായിരുന്നു ചിത്രത്തിൽ അസിന്റെ നായകൻ ഇപ്പോൾ ഗജിനി ഇറങ്ങിയിട്ട് 15 വർഷം പൂർത്തിയായിരിക്കയാണ്. ഈ വേളയിൽ അസിന്റെ കുറിപ്പാണ് വൈറലായി മാറുന്നത്.