പരമ്പരാഗത വസ്ത്രമാണെങ്കിലും സാരിയുടുത്താൽ വയർ കാണില്ലേ? സദാചാരക്കാരെ തേച്ചൊട്ടിച്ച് അപർണ ബാലമുരളി

53

വളരെ കുറച്ചു കാലങ്ങൾ കൊണ്ടുതന്നെ ശ്രദ്ധേയമായ ചില സിനിമകൾ കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് അപർണ ബാലമുരളി. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

അപർണ അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും വലിയ വിജയമായിരുന്നു. അതുകൊണ്ടുതന്നെയാണ് താരം പ്രേക്ഷകർക്ക് ഇത്രയേറെ പ്രിയങ്കരിയായതും. അപർണയുടെ ഒരു ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്.

Advertisements

അടുത്തിടെ നടി അനശ്വര രാജന്റെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ സദാചാരക്കാർ വലിയ ചർച്ചയാക്കി മാറ്രിയിരുന്നു. അനശ്വരയുടെ വസ്ത്രത്തിന്റെ ഇറക്കമായിരുന്നു സൈബർ സദാചാരവാദികളെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ പ്രതികരണവുമായി മലയാള സിനിമയിൽ നിന്നും നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ അപർണ ബാലമുരളിയും വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഷോർട്ട്‌സ് ഇട്ടാൽ കാലു കാണുമെങ്കിൽ സാരിയുടുത്താൽ വയർ കാണില്ലേയെന്നാണ് അപർണ ചോദിക്കുന്നത്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അപർണയുടെ പ്രതികരണം.

അപർണ ബാലമുരളിയുടെ വാക്കുകൾ ഇങ്ങനെ:

ഒരാൾ എന്തു ധരിക്കുന്നു എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. അവനവന് കംഫർട്ടബിൾ ആയ വേഷമാണ് ഓരോരുത്തരും ധരിക്കുക. ബാക്കിയുള്ളവർ അത് അംഗീകരിക്കാൻ ശ്രമിക്കുക. ഷോർട്‌സ് ഇട്ടാൽ കാലു കാണുമെന്നുള്ളത് ശരി തന്നെ, പക്ഷേ സാരിയുടുത്താൽ വയർ കാണില്ലേ?

സാരി ഒരു പരമ്പരാഗത വസ്ത്രമാണ്. പക്ഷേ അതുടുക്കുമ്പോൾ എന്തൊക്കെ കാണുന്നുണ്ട് അപർണ ചോദിക്കുന്നു. ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെന്ന് അപർണ പറയുന്നു. ഇഷ്ടമുള്ള യോജിക്കുന്ന വേഷം ഏതാണോ അതു ധരിക്കുക.

ഇതു പോലുള്ള ക്യാംപെയ്‌നുകൾ എപ്പോഴും നല്ലതാണ്. നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികൾ ഉണ്ട് എന്ന് അറിയുന്നത് എപ്പോഴും അശ്വാസകരമാണെന്നും അപർണ പറയുന്നു. നമ്മളൊക്ക മനുഷ്യരാണ്. ആരും പെർഫെക്ടറ്റല്ല.

ഒരു പബ്ലിക്ക് ഫിഗറാണെന്നുള്ളതു കൊണ്ട് അവരെക്കുറിച്ച് മോശം പറയാൻ ആർക്കും അവകാശമില്ലെന്ന് അപർണ അഭിപ്രായപ്പെടുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ കമന്റുകൾ ഞാൻ ലിമിറ്റ് ചെയ്തു വച്ചിരിക്കുകയാണ്.

കാരണം നമ്മൾ എത്ര നല്ല പോസ്റ്റ് ഇട്ടാലും അതിനൊരു മോശം കമന്റിടാൻ എപ്പോഴും ആരെങ്കിലും ഉണ്ടാകുമെന്നും അപർണ പറഞ്ഞു. മോശം കമന്റുകൾ വ്യക്തിപരമായി ഒരു നെഗറ്റിവിറ്റി നൽകുന്നതാണ്. അതൊഴിവാക്കാനാണ് കമന്റുകൾ ലിമിറ്റ് ചെയ്തു വച്ചിരിക്കുന്നത്.

ചിലപ്പോ അതെന്റെ വീക്ക് പോയിന്റ് ആയിരിക്കും, പക്ഷേ എന്നാലും അത്രയും നെഗറ്റിവിറ്റി കുറയ്ക്കുക എന്നതു മാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളുവെന്നും അപർണ വ്യക്തമാക്കി.

Advertisement