ഈ ലാലേട്ടൻ ഭ്രാന്തിന് എന്റെ പ്രായത്തിനോളം പഴക്കമുണ്ട്, ലാലേട്ടനെ ഒരുപാട് സ്‌നേഹിച്ച ഒരച്ഛൻ തന്നിട്ട് പോയ ഭ്രാന്ത്: ഉള്ള് നിറിയ്ക്കുന്ന യുവതിയുടെ കുറിപ്പ് വൈറൽ

38

മുപ്പത്തിയഞ്ച് വർഷത്തിലേറെയായി മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ പ്രായഭേദമന്യേ എല്ലാവർക്കും ലാലേട്ടൻ ആണ്. അതേ പോലെ തന്നെ ലാലേട്ടൻ ഭ്രാന്തിന് ആണെന്നോ പെണ്ണെന്നോ കുട്ടിയെന്നോ വൃദ്ധനെന്നോ ഒരു തിരിവില്ല. എന്നും രസിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന ആ അഭിനയ കുലപതിയോടുള്ള ആരാധന പലർക്കും ഒരു അഭിമാനം കൂടിയാണ്.

Advertisements

അത്തരത്തിൽ ഉള്ളൊരു ആരാധികയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. ലാലേട്ടനോടുള്ള സ്‌നേഹക്കൂടുതൽ കൊണ്ട് സുചിത്ര എന്ന് അച്ഛൻ പേരിട്ട സുചിത്ര സുരേന്ദ്രൻ എന്ന ആരാധികയുടേതാണ് കുറിപ്പ്. അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ ആരാധനയാണെന്ന് അറിയുമ്പോഴാണ് ലാലേട്ടൻ എന്നാൽ തലമുറകളുടെ സ്വത്ത് ആണെന്ന് തിരിച്ചറിയുന്നത്.

സുചിത്ര സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം:

എന്താണ് നിനക്കിത്ര ലാലേട്ടൻ ഭ്രാന്ത് എന്ന് പലരും ചോദിക്കാറുണ്ട്. അതിനെന്റെ പ്രായത്തിനോളം പഴക്കമുണ്ട്. എന്നെ പോലെ തന്നെ ലാലേട്ടനെയും ഒരുപാട് സ്നേഹിച്ച ഒരച്ഛൻ തന്നിട്ട് പോയ ഭ്രാന്ത്. തിരിച്ചറിവായ കാലം മുതൽക്കേ ലാലേട്ടന്റെ സിനിമകൾ മാത്രം കാണിച്ചും ലാലേട്ടന്റെ ചിത്രം ഉള്ള മാഗസിനുകൾ വാങ്ങി തന്നും ലാലേട്ടനെ പറ്റി വാതോരാതെ സംസാരിച്ചും അത്രമേൽ ലാലേട്ടനെ മനസ്സിൽ നിറച്ചു തന്ന ഒരച്ഛൻ പാതിവഴിയിൽ തന്നിട്ട് പോയ സ്നേഹത്തിൽ പൊതിഞ്ഞ ഒരു സ്വപ്നമാണ് അദ്ദേഹം.

അച്ഛനെ ജീവന് തുല്യം സ്നേഹിച്ചിരുന്ന ഒരു മകളായതു കൊണ്ട് അച്ഛൻ നെഞ്ചിൽ കൊണ്ട് നടന്ന ഒരു വലിയ നടനോടുള്ള സ്നേഹവും ബഹുമാനവും ഏറെ അത്ഭുതപെടുത്തിയിരുന്നു. അത് എന്തു കൊണ്ടാണ് ഒരിക്കലും ചോദിക്കേണ്ടി വന്നതുമില്ല. ഹൃദയത്തോട് ചേർത്ത് വെച്ചു. ലാലേട്ടന്റെ സിനിമകൾ കാണുമ്പോൾ അച്ഛന്റെ കണ്ണിൽ വിരിയുന്ന സ്നേഹം കണ്ടു കൊണ്ടിരുന്ന ഒരാൾക്ക് പകർന്നു കിട്ടിയ സമ്മാനം.

ലാലേട്ടനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് സുചിത്ര എന്ന് പേര് പോലുമിട്ട അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ മോഹൻലാൽ എന്ന വലിയ നടനെ ദൂരെ നിന്ന് പോലും ഒരു നോക്ക് കാണാനാകാതെ ആ സ്വപ്നം ബാക്കിയാക്കി അച്ഛൻ ഒരുപാട് ദൂരേക്ക് പോയെങ്കിലും മനസ്സിൽ പകർന്നു നൽകിയ ലാലേട്ടൻ എന്ന സ്വപ്നം ഇന്നും എന്നും മനസ്സിൽ ഭദ്രമായി സൂക്ഷിക്കുന്നു.

ഇതിനുമപ്പുറം എങ്ങനെയാണു ലാലേട്ടനോടുള്ള സ്നേഹം എന്താണെന്നു ചോദിച്ചാൽ പറയുക.. അച്ഛനോളം

Advertisement