നല്ല കട്ടിമീശയുള്ള പുരുഷന്മാരെ എനിക്ക് ഇഷ്ടമാണ്, നാല് വിവാഹങ്ങൾ കഴിച്ചതിനെ പറ്റി സീരിയൽ നടി രേഖാ രതീഷ്

106

സ്വകാര്യ ചാനലിലെ പരസ്പരം എന്ന സീരിയലിൽ കൂടി ശ്രദ്ധേയമായ മിനി സ്‌ക്രീൻ താരമാണ് രേഖ രതീഷ്. മലയാളം ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്ന ശബ്ദലേഖകരായിരുന്ന രതീഷിന്റേയും രാധാമണിയുടേയും മകളാണ് രേഖ. മനസ്സ് എന്ന പരമ്പരയിലും നക്ഷത്ര ദീപങ്ങൾ എന്ന റിയാലിറ്റി പരിപാടിയിലും രേഖയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

Advertisements

മാമ്പഴക്കാലം, പല്ലാവൂർ ദേവനാരായണൻ എന്നിങ്ങനെ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടേസ്റ്റ് ടൈം എന്ന ദേഹണ്ണ പരമ്പരയിലെ അവതാരകയായിരുന്നു. ഇതിനിടയിൽ നിരവധി വിവാദങ്ങളും രേഖയെ ചുറ്റിപ്പറ്റി ഉണ്ടായി. നടിയുടെ സ്വകാര്യജീവിതത്തെക്കുറിച്ചാണ് ഗോസിപ്പുകൾ പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രേഖ.

‘ഞാൻ പോലും അറിയാത്ത പല ന്യൂസുകളാണ് എന്നെ പറ്റി വരുന്നത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ യുട്യൂബ് നോക്കും, കാരണം ഞാൻ കിടന്നു ഉറങ്ങുവാണെങ്കിൽ കൂടി എന്നെ പറ്റി പറയുന്നത് ഞാൻ വേറെ കല്യാണം കഴിച്ചുവെന്നാണ്. കൂട്ടുകാർ വിളിച്ചു ചോദിക്കുമ്പോൾ, നിങ്ങൾ എന്തിനു ടെൻഷൻ അടിക്കണം ഞാൻ ഈ വീട്ടിൽ തന്നെ ഉണ്ട് എന്ന് നിങ്ങൾക്ക് അറിയില്ലേ എന്ന് ചോദിയ്ക്കും.

എന്നാൽ എന്റെ മകന്റെ സ്‌കൂളിൽ നിന്നും പോലും ഇത്തരം ചോദ്യങ്ങൾ വരാറുണ്ട്. ആ സമയത്ത് ഗൂഗിളിൽ എന്റെ പേരടിച്ച് പരതുമ്പോൾ പുതിയ അപവാദ കഥകൾ വന്നിട്ടുണ്ടാകാം. പലതും വായിക്കുമ്പോൾ നെഞ്ചുപൊട്ടാറുണ്ട്. രേഖ പറയുന്നു.

പ്രായം എപ്പോഴും കൂട്ടിപ്പറയാനാണ് തനിക്ക് താൽപര്യമെന്ന് രേഖ പറയുന്നു. വയസ്സ് ഇപ്പോൾ 37 ആയി. ഏറ്റവുമധികം കല്യാണം കഴിച്ചവൾ എന്ന ഇരട്ടപ്പേരുമുണ്ടെന്ന് രേഖ പറയുന്നു. രേഖ നാലു തവണ വിവാഹിതയായിരുന്നു. നല്ല കട്ടിമീശയുള്ള പുരുഷന്മാരെ തനിക്ക് ഇഷ്ടമാണെന്നും രേഖ പറയുന്നു. 18 വയസ്സുള്ളപ്പോൾ യൂസഫിനെ വിവാഹം ചെയ്തെങ്കിലും ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. രണ്ടാമത് വിവാഹം ചെയ്ത നടൻ നിർമൽ പ്രകാശിനെയായിരുന്നു.

എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം മൂന്നാമത് കമൽ റോയ് നെ വിവാഹം ചെയ്തുവെങ്കിലും ആ ദാമ്പത്യവും അധികകാലം നീണ്ടു നിന്നില്ല. നാലാമത്തെ വിവാഹം അഭിഷേകുമായിട്ടായിരുന്നു. ഈ ബന്ധത്തിൽ അയൻ എന്ന ആൺ കുഞ്ഞുണ്ട്. അഭിനയത്തിന് മുകളിൽ വിവാഹം കഴിച്ചതിന്റെ പേരിൽ ഏറെ ശ്രദ്ധേയമായ നടിയാണ് രേഖ.

Advertisement