മലയാളികൾക്ക് ഏറെ പ്രയങ്കരിയായ സീരിയൽ താരമാണ് ആലീസ് ക്രിസ്റ്റി. ചെറുപ്പം മുതലെ സീരിയലുകൾ ചെയ്യുന്ന താരം കൂടിയാണ് ആലീസ്. ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന താരത്തിന്റെ സീരിയലുകൾ കണ്ടിട്ടല്ല നടിയുടെ യൂട്യൂബ് വ്ളോഗുകൾ കണ്ടാണ് മിക്ക ചെറുപ്പക്കാരും താരത്തിന്റെ ആരാധകരായി മാറിയത്.
മണ്ടത്തരങ്ങൾ പോലും വളരെ രസകരം ആയിട്ടാണ് താരം അവതരിപ്പിയ്ക്കുന്നത്. നടിയുടെ അത്തം സ്പെഷ്യൽ പായസം ഉണ്ടാക്കൽ വ്ളോഗ് ആണ് അത്തരത്തിൽ ഇപ്പോൾ വൈറലാവുന്നത്. ചിരിയടക്കാൻ കഴിയുന്നില്ല എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
വെറുമൊരു പായസം ഉണ്ടാക്കൽ വ്ളോഗ് ആയി ഇതിനെ കാണാൻ പറ്റില്ല. സ്പഷ്യൽ കപ്പ പായസം എന്ന് പറഞ്ഞാണ് നടി തുടങ്ങുന്നത്. ഇൻട്രോയിൽ തന്നെ സംഗതി ഫ്ളോപ്പ് ആണ് എന്ന് പറഞ്ഞത് കൊണ്ട് പായസം ഉണ്ടാക്കാനുള്ള റസിപി അറിയാനല്ല.
ആലീസിന്റെ കോമഡി കാണാനാണ് വീഡിയോ തുടർന്ന് കാണുന്നത് എന്ന് കമന്റുകളിൽ നിന്ന് തന്നെ വ്യക്തം.ചെലോത് ശരിയാവും ചെലോത് ശരിയാവൂല്ല, എന്റേത് ശരിയായില്ല എന്ന ലൈനാണ് ചുരുക്കത്തിൽ ആലീസ് ക്രിസ്റ്റിയുടെ പായസം ഉണ്ടാക്കൽ വ്ളോഗ്. നന്നായി ഒരുങ്ങി കെട്ടി ഗംഭീര ഇൻട്രോയോടുകൂടെയാണ് ആലീസ് ക്രിസ്റ്റി പായസം ഉണ്ടാക്കാനായി തുടങ്ങുന്നത്.
മുൻപ് ഫ്ളവേഴ്സ് ചാനലിൽ ഒരു കുക്കറി ഷോയിൽ ആലീസ് ക്രിസ്റ്റി തന്നെ ഇത് ഉണ്ടാക്കിയിട്ടുണ്ടത്രെ. എന്തായാലും സംഭവം അട്ടർ ഫ്ളോപ് ആയിരുന്നു എന്ന് തുടക്കത്തിൽ തന്നെ മനസ്സിലാവും, കപ്പ എല്ലാം വെന്ത് കുഴഞ്ഞ് ബോള് പോലെയായി. അത് വച്ച് പിന്നീട് ഒരു പരീക്ഷണാടിസ്ഥാനത്തിലാണ് ആലീസ് മുന്നോട്ട് പോയത്.
ഫ്ളോപ് ആണ് എന്ന് അറിഞ്ഞിട്ടും, പായസം ഉണ്ടാക്കുന്നത് മുഴുവനും വീഡിയോയിൽ കാണിച്ചു. മാത്രവുമല്ല, ഒരിടത്ത് പോലും ചമ്മി നാറിയതിന്റെ’ ഭാവ വ്യത്യാസവും നടിയ്ക്ക് ഉണ്ടായിരുന്നില്ല. അവസാനം പായസം കഴിച്ചു നോക്കിയ ഭർത്താവ് സജിന്റെ കൗണ്ടറുകളായിരുന്നു അതിലും രസകരം.
ദയവ് ചെയ്ത് ഈ വീഡിയോ കണ്ട് ആരും കപ്പ പായസം വയ്ക്കാൻ നിൽക്കരുത്. നന്നായി ഉണ്ടാക്കുന്ന മറ്റാരുടെ എങ്കിലും വീഡിയോ കണ്ട് പരീക്ഷിക്കേണ്ടതാണ്. ഈ വീഡിയോ പതിനെട്ട് വയസ്സിന് മുകളിലുള്ളവർ മാത്രം കാണുക എന്ന് ഒരു ടെയിൽ എന്റ് കൂടെയുണ്ട് സജിന്റെ വക. എന്തായാലും വൻ കോമഡിയായ സംഭവം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുയാണ്.