പബ്ലിക് ആയി ഉമ്മ വെക്കാൻ തോന്നിയാൽ ചെയ്യണം, ആളുകളുടെ ആറ്റിറ്റിയൂഡ് മാറിയാൽ തീരാവുന്ന പ്രശ്‌നമേയുള്ളു: സ്വാസിക

2146

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് നടി സ്വാസിക വിജയ്. അത്യാവശ്യം ബോൾഡ് കഥാപാത്രങ്ങൾ ചെയ്യാൻ തയ്യാറാണെന്നും അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ലെന്നും തുറന്ന് പറഞ്ഞ അപൂർവ്വം നായികമാരിൽ ഒരാൾ കൂടിയാണ് സ്വാസിക.

താൻ അഭിനയിച്ച കുടുക്ക് 2025, ചതുരം തുടങ്ങി പുതിയ സിനിമകളുമായി ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കകയാണ് നടി. അതേ സമയം ഇന്റിമേറ്റ് രംഗങ്ങളൊക്കെ ആളുകൾ ചെയ്യുന്നതിനെ പറ്റിയും അതിന്റെ പേരിൽ ഉയരുന്ന വിമർശനങ്ങളെ കുറിച്ചും നടി തുറന്നു പറഞ്ഞത് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Advertisements

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു താരം . ആളുകളുടെ ആറ്റിറ്റിയൂഡ് മാറിയാൽ തന്നെ പ്രശ്നങ്ങളൊക്കെ അവസാനിക്കും എന്നാണ് സ്വാസിക പറയുന്നത്. ഞാൻ ഇതുവരെ വിവാദങ്ങളിൽ പ്രതികരിച്ച് തുടങ്ങിയിട്ടില്ല. നെഗറ്റീവ് കമന്റുകളൊക്കെ കാണുന്നുണ്ടെങ്കിലും അതൊക്കെ വിട്ട് കളയുകയാണ്.

Also Read
പൊളപ്പൻ ഡാൻസുമായി സ്‌റ്റൈലിഷ് ലുക്കിൽ നടി മാളവിക മേനോൻ, വൈറലായ കിടിലൻ വീഡിയോ കാണാം

എനിക്കിതുവരെ പ്രതികരിക്കാനായി തോന്നിയിട്ടില്ല. ആളുകളുടെ ആറ്റിറ്റിയൂഡിൽ മാറ്റം വന്നാൽ കുറച്ചൂടി നല്ല ക്രിയേഷൻസ് നമ്മുടെ സിനിമാ ഇൻഡസ്ട്രിയിൽ ഉണ്ടാവും. കുട്ടികൾക്ക് ഉണ്ടാവുന്ന ഇമോഷൻസും വലിയവർക്കും ട്രാൻസ്ജെൻഡേഴ്സിനും ഒക്കെയുള്ള വികാരങ്ങൾ വളരെ റിയലായി കാണിക്കാനാണ് മേക്കേഴ്സ് ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായി ചില കണ്ടന്റുകൾ ഓപ്പണായി കാണിക്കേണ്ടി വരും. പണ്ടത്തെക്കാളും മേക്കിങ് സ്‌റ്റൈലും റൈറ്റിങ് സ്‌റ്റൈലും മാറി. അത് നമ്മൾ സ്വീകരിച്ചാൽ പിന്നെ ഈ വിവാദത്തിന്റെ ആവശ്യം വരില്ല. പ്രേക്ഷകരെ വിനോദിപ്പിക്കാൻ വേണ്ടി തന്നെയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. എന്നാൽ അതിന്റെ എന്റർടെയിൻമെന്റ് വശം നോക്കാതെ അവർ അവിടെ കുട്ടിപ്പാവാട ഇട്ടു, അവിടെ ഉമ്മ വെച്ചു എന്നൊക്കെ പോയിന്റ് ചെയ്യുകയാണ്.

ഇതിലൊക്കെയാണ് മാറ്റം വരേണ്ടത്. നമ്മൾ എത്രത്തോളം ആൾക്കാരെ വളരാൻ സമ്മതിക്കാതെ ഇരിക്കുന്നു, അത്രത്തോളം നമ്മുടെ ഇൻഡസ്ട്രിയാണ് താഴ്ന്ന് പോവുന്നത്. എന്തൊക്കെ പറഞ്ഞാലും ഒരു നെഗറ്റീവ് സൈഡ് പറയാൻ ആള് വേണം. എങ്കിലേ നമ്മുടെ ക്രിയേഷൻ പോസിറ്റീവ് സൈഡിലേക്ക് കൊണ്ട് വരാനും സാധിക്കൂ.

നെഗറ്റീവും വിമർശനങ്ങളും ബോഡി ഷെയിമിങ്ങും ആക്കെ വേണമെന്നാണ് ഞാൻ പറയുക. കാരണം ഇതൊക്കെ കടന്ന് പോവുമ്പോഴാണ് നമ്മളിലെ മികച്ച വ്യക്തിയെയും നമ്മുടെ കഴിവുകളുമൊക്കെ പുറത്ത് വരികയുള്ളു. എന്റെ ഡാൻസ് കൊള്ളില്ല, എന്നെ കാണാൻ കൊള്ളില്ല, എന്നൊക്കെ പറയുമ്പോഴാണ് ഓഹ് ഞാൻ അങ്ങനെയാണെങ്കിൽ എന്ത് ചെയ്യണമെന്ന് ആലോചിക്കുക.

എല്ലാം സൂപ്പറാണെന്ന് പറഞ്ഞാൽ നമ്മൾ ഇംപ്രൂവ് ആകാൻ ശ്രമിക്കില്ല. സ്ത്രീകൾക്ക് മാത്രം വിമർശനം കിട്ടുന്നത് ആറ്റിറ്റിയൂഡിന്റെ പ്രശ്നം തന്നെയാണ്. സ്ത്രീകൾക്കൊന്നും ചെയ്യാൻ പാടില്ല എന്നാണ് പലരുടെയും ചിന്ത. സ്ത്രീകളെ ചില്ല് കൂട്ടിലിട്ട് വെക്കണമെന്നാണ് ആളുകൾ ചിന്തിക്കുന്നത്. സ്ത്രീകൾ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് നിയന്ത്രിച്ച് വെച്ചിരിക്കുന്നത് പുരുഷന്മാരുടെ കാഴ്ചപ്പാടിലാണ്.

Also Read
മോഹൻലാൽ റീച്ചബിൾ അല്ല, തിരക്കഥ പുർത്തിയായ ദശരഥം 2 നടക്കില്ല, ലാലിന് ആവശ്യമുണ്ടെന്ന് തോന്നുമ്പോൾ എന്റെയടുത്തേക്കു വരട്ടെ: തുറന്നു പറഞ്ഞ് സിബി മലയിൽ

ആ കാഴ്ചപ്പാട് മാറിയാലേ ഇതിന് മാറ്റം വരികയുള്ളു. ഒരു പത്ത് വർഷം കൂടി കഴിയുമ്പോൾ അതിനൊക്കെ ഒരു മാറ്റം കൂടി വന്നേക്കം. പലതും അവഗണിച്ച് നമ്മുടെ ജോലി ചെയ്ത് പോയാൽ മതി. കല്യാണം ഉടനെ ഉണ്ടാവുമെന്നൊന്നും ഞാൻ പ്ലാൻ ചെയ്തിട്ടില്ല.

ഇത്ര വയസിൽ തന്നെ കല്യാണം നടക്കണമെന്നൊന്നും ഞാൻ പ്ലാൻ ചെയ്തിട്ടില്ല. അതിന്റെ സമയം ആവുമ്പോൾ നടക്കട്ടേ എന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോൾ കേൾക്കുന്ന വാർത്തയൊക്കെ ഗോസിപ്പ് മാത്രമാണെന്നും സ്വാസിക പറയുന്നു.

Advertisement