വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ തന്നിന്ത്യൻ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പാർവതി നായർ. വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസ് എന്ന ചിത്രത്തിലൂടെയായിരുന്നു പാർവ്വതി സിനിമാഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
പിന്നീട് യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ്, നീ കൊ ഞാ ചാ, ഡോൾസ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ട താരം കന്നഡയിലും തമിഴിലും സൂപ്പർഹിറ്റ് ചിത്രങ്ങൾ ചെയ്തു ശ്രദ്ധേയയായി. തല അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താലിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തന്റെ സൗന്ദര്യം കൊണ്ട് കഴിവുകൊണ്ടും ധാരാളം ആരാധകരേയും താരം നേടിയെടുത്തു. അതേ സമയം സൂപ്പർതാരം വിജയ് ദേവരക്കൊണ്ട നായകനായ അർജ്ജുൻ റെഡ്ഡിയിൽ താൻ ആയിരുന്നു നായിക ആകേണ്ടിയരുന്നത് എന്ന് തുറന്ന ുപറയുകയാണ് പാർവ്വതി നായർ ഇപ്പോൾ.
ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് തന്റെ കരിയറിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് പാർവ്വതി തുറന്ന് പറഞ്ഞത്. അർജ്ജുൻ റെഡ്ഡിയിലെ നായികാ കഥാപാത്രത്തിലേക്ക് എന്നെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ ഞാൻ അത് സ്വീകരിച്ചില്ല.
ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലായിരുന്ന ചിത്രമായിരുന്നു അത് പാർവതി പറഞ്ഞു. ഞാൻ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു നല്ല ചിത്രമായിരുന്നു അത്. പക്ഷേ എനിക്കുള്ള ചിത്രങ്ങൾ എന്നെ തന്നെ തേടിയെത്തുമെന്ന് ഞാൻ വിചാരിക്കുന്നു. അതുകൊണ്ട് തന്നെ ഒരുപാട് മനോഹരമായ സിനിമകൾ എന്റേതായി വരും എന്ന് പ്രതീക്ഷിക്കുന്നു എന്നും പാർവ്വതി വ്യക്തമാക്കി.
അത് ഒരിക്കലും ഞാൻ നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു; ജീവിതത്തിലെ വലിയ നഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തി നടി പാർവ്വതി നായർ
Also Read
ഏഴു വർഷങ്ങൾക്ക് ഒടുവിൽ പ്രണയസാഫല്യം, എലീന ഇനി രോഹിത്തിന് സ്വന്തം, എലീന പടിക്കൽ വിവാഹിതയായി, വീഡിയോ
അതേ സമയം വിജയ് ദേവരക്കൊണ്ട എന്ന തെലുങ്ക് നടനെ സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാറായി മാറ്റിയതിന് പിന്നിൽ അർജ്ജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രമായിരുന്നു. ചിത്രം തകർപ്പൻ ഹിറ്റാവുകയും നായകനായ വിജയ് ദേവരക്കൊണ്ടയുടെ അഭിനയം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സന്ദീപ് വാങ്ക സംവിധാനം ചെയ്ത അർജുൻ റെഡ്ഡി പ്രണയകഥയാണ് പറഞ്ഞത്.
തമിഴിലും ബോളിവുഡിലും ഈ ചിത്രം റിമേക്ക് ചെയ്തിരുന്നു. അർജ്ജുൻ റെഡ്ഡിക്ക് പിന്നാലെയാണ് സൗത്ത് ഇന്ത്യയിൽ വിജയ് ദേവരക്കൊണ്ട ഒരു സ്റ്റാറായി മാറിയത്. 2017 ൽ റിലീസ് ചെയ്ത ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ശാലിനി പാണ്ഡെയാണ് ചിത്രത്തിൽ ദേവരക്കൊണ്ടയുടെ നായികയായി എത്തിയത്.