ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് മൃദുല വിജയിയും യുവകൃഷ്ണയും, ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും

71

മലയാളി ടെലിവിഷൻ സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. 2 പേരും സീരിയൽ മേഖലയിലെ അഭിനേതാക്കൾ ആയിരുന്നെങ്കിലും ഇവരുടേത് പ്രണയ വിവാഹം ആയിരുന്നില്ല.

പ്രമുഖ സീരിയൽ നടി രേഖാ രതീഷ് കൊണ്ടുവന്ന ആലോചനയായിരുന്നു ഇവരുടെ വിവാഹത്തിൽ കലാശിച്ചത്. 2 സീരിയലുകളിലൽ യഥാക്രമം മൃദുലയുടെയും യുവയുടേയും അമ്മയായി രേഖാ രതീഷ് വേഷമിടുന്നുണ്ടായിരുന്നു. ഇതാണ് ഇവരുടെ വിവാഹത്തിന് നിമിത്തമായി മാറിയത്. 2020 ഡിസംബറിലായിരന്നു യുവ കൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹ നിശ്ചയം നടന്നത്.

Advertisements

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവിൽ കൂടെയാണ് യുവ കൃഷ്ണ പ്രേക്ഷകർക്ക് സുപരിചതനാകുന്നത്. മെൻഡലിസ്റ്റ് കൂടിയായ യുവ കൃഷ്ണയ്ക്ക് ധാരാളം ആരാധകരും ഉണ്ട്.

Also Read
ഇനി ദിവ്യ ഭാരതിയുടെ കൂടെ അഭിനയിക്കില്ലെന്ന് ഷാരൂഖ് ഖാൻ, പേടിച്ച് വിറച്ച് കരഞ്ഞ് ദിവ്യ, കാര്യം എന്തെന്നറിഞ്ഞാൽ നിങ്ങൾ ചിരിക്കും

സിനിമയിലും സീരിയലിലും വേഷമിട്ടുള്ള മൃദുല വിജയ് നേരത്തെ തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ്. മലയാള സിനിമയ്ക്ക് പുറമെ തമിഴ് ചിത്രങ്ങളിലും മൃദുല വിജയ് അഭിനയിച്ചിട്ടുണ്ട്. 2014ൽ തമിഴ് സിനിമയിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് മൃദുല അഭിനയ രംഗത്തേക്ക് എത്തിയത്.

അതിന് ശേഷം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കല്യാണ സൗഗന്ധികം എന്ന സീരിയലിൽ കൂടിയാണ് മിനി സ്‌ക്രീനിൽ മൃദുല വിജയി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് പത്തോളം സീരിയലുകളിലാണ് മൃദുല വിജയ് വേഷമിട്ടത്.

അതേ സമയം സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരദമ്പതികൾ വിവാഹത്തിന് ശേഷവും തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ എല്ലാം തങ്ങളുടെ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹ ശേഷം നടന്ന ഇരുവരുടെ ആദ്യത്തെ ഓണത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും യുവയും മൃദുലയും പങ്ക് വെച്ചിരുന്നു.

ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങൾ പങ്ക് വെച്ച് കൊണ്ട് പുറത്ത് വിട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിയാൻ പോകുന്ന ഇരുവരും പുതിയ വീട് സ്വന്തമാക്കിയ ശേഷമുള്ള തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചൽ വീഡിയോയാണ് പങ്ക് വെച്ചിരിക്കുന്നത്.

പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ആണ് ഇരുവരും തങ്ങളുടെ സ്വപ്ന ഭവനം പണിതിരിക്കുന്നത്. ആഡംബരം ഒന്നുമില്ലാതെ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. അവിടെ നടന്ന മനോഹര നിമിഷങ്ങൾ എല്ലാം വീഡിയോയിൽ കൂടി പങ്ക് വെച്ചിട്ടുണ്ട്.

Also Read
അത് ഒരിക്കലും ഞാൻ നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു; ജീവിതത്തിലെ വലിയ നഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തി നടി പാർവ്വതി നായർ

നീല ഷർട്ടും കസവ് മുണ്ടും ഉടുത്ത് മനോഹരമായ് മൃദംഗം വായിക്കുന്ന യുവ കൃഷണയെ വീഡിയോടെ തുടക്കം തന്നെ കാണാൻ സാധിക്കുന്നതാണ്, മൃദുല വിജയി മനോഹരമായ നൃത്തവും പങ്ക് വെച്ചിട്ടുണ്ട്
തുടർന്ന് ഇരുവരുടെയും കുഞ്ഞ് വീടും കാണിക്കുന്നുണ്ട്. സിറ്റിയുടെ തിരക്കിൽ നിന്ന് മാറി ഇവിടെ വന്നപ്പോൾ തന്നെ മൈൻഡ് ഫ്രഷായെന്നും മൃദുല പറയുന്നു.

വീടിന്റെ തൊട്ടടുത്ത് തന്നെപാടം ആയത് കൊണ്ട് തന്നെ പ്രകൃതി ഭംഗി മനോഹരമായിരിക്കുന്നു എന്നും ഇരുവരും പറയുന്നു. വിളക്കും ഏന്തി പുതിയ വീട്ടിലേക്ക് വരുന്ന നടി മൃദുലയുടെ ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധേയം ആകുന്നുണ്ട്. കൂടാതെ അടുപ്പിൽ ആദ്യമായി തീ കത്തിക്കുന്നതും വീഡിയോയിൽ കാണം.

ഇതിനോടകം തന്നെ ഈ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. ഇവരുടെ പുതിയ വിശേഷത്തിന് ആശംസകൾ നേർന്നെത്തുകയാണ് ആരാധകരും സുഹൃത്തുക്കളും ഇപ്പോൾ.

Advertisement