ഒരു വർഷം ദിലീപിന് വേണ്ടി ഞങ്ങൾ കെടാ വിളക്ക് കത്തിച്ചു, ഇന്ദിരമ്മയുടെ വാക്കുകൾ കേട്ട് കരച്ചലടക്കാൻ ആവാതെ ദിലീപ്, സംഭവമറിഞ്ഞ് കൈയ്യടിച്ച് ആരാധകർ

81

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ്. നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ദിലീപിന്റെ സഹജീവീ സ്‌നേഹവും സഹാനുഭൂതിയും ഏറെ പ്രസിദ്ധമായകാണ്.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് ദിലീപ് തങ്ങളെ സഹായിച്ചത് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരമ്മയും മകളും. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന അരം പ്ലസ് അരം കിന്നാരം എന്ന ഷോയിലാണ് തങ്ങളെ സഹായിച്ച ദിലീപേട്ടനെ കാണാൻ വർഷങ്ങൾക്ക് ശേഷം കീർത്തിയും അമ്മ ഇന്ദിരയും എത്തിയത്.

Advertisements

ഇപ്പോൾ ആ അമ്മയും മകളും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു പ്രതിസന്ധി ഘട്ടത്തിൽ പെട്ട് ഉഴലുന്ന ദിലീപിന് വേണ്ടി ഞാൻ ഒരു വർഷം കെടാവിളക്ക് കത്തിച്ചു എന്നാണ് കണ്ണു നിറഞ്ഞ് ആ അമ്മ പറഞ്ഞത്. വിറയാർന്ന കൈകളാൽ തന്റെ മുന്നിൽ കൈകൂപ്പി തൊഴുത ആ അമ്മയെ കണ്ട് ദിലീപും കരയുകയായിരുന്നു.

Also Read
ഉർവ്വശീ നീയൊരു വനലതയായ് എന്ന പാട്ട് ഇപ്പോൾ ഞാൻ പാടിയാൽ അവർ എന്നെ വെറുതെ വിടുമോ: തുറന്നു ചോദിച്ച് മനേജ് കെ ജയൻ

അറിഞ്ഞും അറിയാതെയും ഒരുപാട് കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി എത്തിയ നടന്മാരിൽ മുൻ നിരയിൽ തന്നെയാണ് മലയാളത്തിന്റെ പ്രിയനടനായ ദിലീപിന്റെ സ്ഥാനം എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ അമ്മയുടെയും മകളുടേയും കഥ.

ഇന്ദിര എന്ന അമ്മയുടെയും മകളുടെയും യാതാർത്ഥ ജീവിത കഥ ഇങ്ങനെ:

സംഭവം നടക്കുന്നത് 1996 ൽ ആയിരുന്നു. സഹോദരിയുടെ മകൾ പ്രസവിച്ചതറിഞ്ഞാണ് ഇന്ദിര ആലപ്പുഴ താലൂക്ക് ആശുപത്രിലേക്ക് എത്തുന്നത്. ആശുപത്രി വരാന്തയിലൂടെ നടന്നു വരുന്നതിനിടയിലാണ് ആശുപത്രി ജീവനക്കാരൻ ഒരു കയ്യിൽ ബക്കറ്റും തൂക്കി പിടിച്ചുകൊണ്ട് നടന്നു വരുന്നത് ഇന്ദിര കണ്ടത് .

ജീവനക്കാരന്റെ ബക്കറ്റിലേക്ക് നോക്കി എല്ലാവരും മുഖം മാറ്റുന്നത് കണ്ട് ഇന്ദിരയും ജീവനക്കാരൻ അടുത്തെത്തിയപ്പോൾ ആ ബക്കറ്റിലേക്ക് നോക്കി. ഒരു മാം സ, പി ണ്ഡമ ആയിരുന്നു അത്. ഒപ്പം ജീവനക്കാരൻ ഇന്ദിരയോട് പറഞ്ഞു ചാ പി ള്ള യാണ് എന്ന്. എന്തോ ദൈവത്തിന്റെ ഉൾവിളി പോലെ ആ ജീവനക്കാരനെ ഇന്ദിര പിന്തുടർന്നു.

നോക്കുമ്പോൾ ആ ആശുപത്രി ജീവനക്കാരൻ ആ ചാ പി ള്ള യെ കുഴി കുത്തി മൂടാൻ തുടങ്ങുകയാണ്. കു ഴിയി ലേക്ക് വെച്ച ആ കു, ഞ്ഞി ന്റെ കാലിൽ ഇന്ദിര ഒന്ന് സ്പർശിച്ചു. തണുത്തുവിറച്ച ആ കുഞ്ഞികാലുകൾ ചൂട് സ്പര്ശനം ഏറ്റപ്പോൾ പെട്ടന്ന് ചലിച്ചു. ഇത് കണ്ടതും ഇന്ദിര ജീവനക്കാരനോട് പറഞ്ഞു ഇതിനു ജീവനുണ്ട്. ആകെ ഒരവസ്ഥയിൽ പോയ ജീവനക്കാരൻ ഇന്ദിരയോട് പറഞ്ഞു ഇത് പ്രേശ്‌നമാക്കരുത് ഇതിനെ കുഴിച്ചിടാൻ ഇതിന്റെ അമ്മ എനിക്ക് 200 രൂപയും തന്നിട്ടുണ്ട്.

Also Read
മെഹന്ദി അടിച്ച് പൊളിച്ച് എലീന പടിക്കൽ, കിടിലൻ ഡാൻസ് കളിച്ച് താരം, ആഘോഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഇത് കേട്ടപ്പോൾ ഈ കുഞ്ഞിനെ ഞാൻ എടുത്തോട്ടെ എന്നായി ഇന്ദിരയുടെ പക്ഷം. ഒടുവിൽ കയ്യിൽ ഉണ്ടായിരുന്ന 200 രൂപ ജീവനക്കാരന് കൊടുത്ത് കുഞ്ഞിനേയും കൊണ്ട് ഇന്ദിര ആശുപത്രി വിട്ടിറങ്ങി.. വീട്ടിലെത്തിയപ്പോൾ അത്ര നല്ല പിന്തുണയായിരുന്നില്ല ഇന്ദിര എന്ന അമ്മയ്ക്ക് ലഭിച്ചത്. മാസം തികയാതെ ഉണ്ടായ കുഞ്ഞിന് ഒരു കിലോ മാത്രമായിരുന്നു തൂക്കം ഉണ്ടായിരുന്നത്.

ആശുപത്രികളായ ആശുപത്രിയിൽ കേറി ഇറങ്ങിയെങ്കിലും അവർ ഇന്ദിരയെ ഇറക്കി വിടുകയാണ് ചെയ്തത്. ഒടുവിൽ ഇന്ദിരയുടെ അവസ്ഥ കണ്ട ഓട്ടോക്കാരൻ ഒരു ശിശു രോഗവിദഗ്ധന്റെ അടുത്തെത്തിച്ചു. ഗർഭം നശിപ്പിക്കാൻ ചെയ്തത് കൊണ്ട് തന്നെ വേണ്ട വിധത്തിൽ കുഞ്ഞിന് പരിചരണം ഒന്നും ലഭിച്ചിരുന്നില്ല.
പൊ ക്കി ൾ കൊ ടി പോലും മു റി ച്ചിരുന്നില്ല.

ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ ആരംഭിച്ചു, ആദ്യത്തെ ഗ്‌ളൂക്കോസ് വെള്ളം മാത്രം നൽകി, 120 ദിവസങ്ങൾക്ക് ശേഷമാണു വായിലൂടെ ഒരു തുള്ളി വെള്ളമെങ്കിലും നൽകാൻ തുടങ്ങിയത്. പിന്നീട് ഭർത്താവും ഇന്ദിരയോടൊപ്പം മകളെ സ്‌നേഹിച്ചു തുടങ്ങി. ഒടുവിൽ അവൾക്ക് കീർത്തി എസ് കുറുപ്പ് എന്ന പേര് നൽകുകയും ചെയ്തു.

എന്നാൽ കീർത്തിക്ക് ശരീരം എല്ലാ ശരിയായെങ്കിലും കാലുകൾക്ക് വൈകല്യങ്ങൾ സംഭവിച്ചു. അതോടെ മറ്റു കുട്ടികളെ പോലെ നടക്കാൻ കീർത്തിക്ക് സാധിച്ചില്ല. പിന്നീട് ഇന്ദിരയുടെ ഭർത്താവ് കാൻസർ വന്നു മരിച്ചതോടെ ജീവിതം വീണ്ടും പരുങ്ങലിൽ ആയി. മൂന്നു സെന്റ് സ്ഥലത്തിൽ കുടിൽ കെട്ടി ചെറിയ മുറുക്കാൻ കടയുമായി ഇന്ദിര പിടിച്ചു നിന്നു

Also Read
റിസ്‌ക്ക് എടുത്താണ് ആ റോൾ ചെയ്തത്, മുഴുവൻ കണ്ടിട്ടും അവരുടെ വികാരത്തിൽ മാറ്റം വന്നില്ല, അങ്ങനെ അഭിനയിക്കാൻ പാടില്ലായിരുന്നു; മാപ്പപേക്ഷിച്ച് സാമന്ത

ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് ഇട്ട കുടിലിൽ കഴിയുമ്പോഴാണ് ജനപ്രിയ നടൻ ദിലീപ് ഇവരെക്കുറിച്ച് അറിയുകയും ഇവരുടെ കഥയറിഞ്ഞ് ഇവരെ സഹായിക്കാൻ മുന്നോട്ട് വരുകയും ചെയ്തത്. 3 സെന്റ് സ്ഥലത്ത് ദിലീപ് ഇരുവർക്കും വീട് വെച്ച് നൽകുകയും ചെയ്തു. ആ വീട്ടിലാണ് ഇന്ദിരയും മകൾ കീർത്തിയും ഇന്നും താമസിക്കുന്നത്.

Advertisement