സുരേഷ് ഗോപി സത്യതന്ധനായ മനുഷ്യൻ, മമ്മൂക്കയോടും ലാലേട്ടനോടും അടുക്കാൻ പേടി; തുറന്നു പറഞ്ഞ് ബിജു മേനോൻ

1774

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ ബിജു മോനോൻ. സീരിയൽ രംഗത്ത് നിന്നും ആയിരുന്നു ബിജു മേനോൻ സിനിമയിലേക്ക് എത്തിയത്. മിഖായേലിന്റെ മക്കൾ എന്ന സൂപപ്ര്# ഹിറ്റ് സീരിയൽ സിനിമയാക്കിയപ്പോൾ സീരിയലിലെ നായകൻ തന്നെ സിനിമയിലും നായകൻ ആവുകയായിരുന്നു.

പുത്രൻ എന്ന പേരിലറങ്ങി ആ സിനിമയിലൂടെയാണ് ബിജു മേനോൻ ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. പിന്നീട് നായകനായും വില്ലനായും സഹ നടനായും നിരവധി വേഷങ്ങൾ ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്.

Advertisements

പുത്രൻ എന്ന സിനിമിലൂടെ നായകനായിട്ടാണ് അരങ്ങേറിയതെങ്കിലും പിന്നീട് സഹതാരമായും വില്ലനായും ചെറിയ വേഷങ്ങളിലും ഒക്കെ താരം തളച്ചിടപ്പെടുകയും ആയിരുന്നു. എന്നാൽ പിന്നീട് മികച്ചതും വ്യത്യസ്തവുമായ വേഷങ്ങളിലൂടെ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു അദ്ദേഹം. ഇപ്പോൾ മലയാളത്തിലെ മുൻനിര നായകൻമാരിൽ ഒരാളായി തിളങ്ങുകയാണ് ബിജുമേനോൻ.

Also Read
ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് മൃദുല വിജയിയും യുവകൃഷ്ണയും, ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും

ഇപ്പോഴിതാ മലയാള സിനിമയിലെ സൂപ്പർ താരങ്ങളെ കുറിച്ച് ബിജുമേനോൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സുരേഷ് ഗോപി തന്റെ സഹോദരനെ പോലെയാണെന്നും. മമ്മൂട്ടിയെയും മോഹൻലാലിനെയും ചെറുപ്പം മുതൽ കാണുന്നത് കൊണ്ട് അടുത്ത് ഇടപെടാൻ ഇപ്പോഴും ഒരു ധൈര്യക്കുറവുണ്ട് എന്ന് ബിജു മേനോൻ പറയുന്നു.

കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഏറെ സത്യസന്ധനായ മനുഷ്യനാണ് സുരേഷ് ഗോപി. ഒരാളുടെ വേദന പെട്ടെന്ന് മനസ്സിലാകും. ആദ്യ സിനിമയ്ക്ക് ശേഷമുള്ളൊരു സിനിമയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന എന്നെ വിളിച്ച് അടുത്തിരിത്തി അദ്ദേഹം. മമ്മൂക്കയും ലാലേട്ടുമായിട്ടൊക്കെ അത്രയും അടുത്ത് ഇടപെടാൻ ധൈര്യക്കുറവുണ്ട്, അവരെ ചെറുപ്പം മുതലൊക്കെ കാണുന്നതല്ലേ എന്നാണ് ബിജു മേനോൻ പറയുന്നത്.

അതേ സമയം കോമഡിയും വില്ലത്തരവും സീരിയസ് വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരമാണ് ബിജു മേനോൻ. ഒരു കാലത്ത് സീരിയസ് വേഷങ്ങൾ മാത്രം ചെയ്തിരുന്ന താരം കോമഡി സിനിമകൾ ചെയ്ത് തുടങ്ങിയതോടെയാണ് പ്രേക്ഷക പ്രശംസ നേടി എടുക്കുന്നത്.

Also Read
ഇനി ദിവ്യ ഭാരതിയുടെ കൂടെ അഭിനയിക്കില്ലെന്ന് ഷാരൂഖ് ഖാൻ, പേടിച്ച് വിറച്ച് കരഞ്ഞ് ദിവ്യ, കാര്യം എന്തെന്നറിഞ്ഞാൽ നിങ്ങൾ ചിരിക്കും

ഇപ്പോൾ വേറിട്ട കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേഷകരുടെ കയ്യടി നേടുകയാണ് താരം. അടുത്തിടെ ഇറങ്ങിയ അയ്യപ്പനും കോശിയിലെയും ബിജു മേനോന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement