ആദ്യത്തെ മൂന്ന് സിനിമകൾക്ക് തനിക്ക് പ്രതിഫലം ലഭിച്ചില്ല, ഗീതാഞ്ജലിയൽ അഭിനയിച്ചതിന് പ്രിയദർശൻ ചെയ്തത് ഇങ്ങനെ: കീർത്തി സുരേഷ്

2326

തെന്നിന്ത്യൻ സനിമയിൽ തിളങ്ങിനിൽക്കുന്ന സൂപ്പർനായികയാണ് മലയാളിയായ കീർത്തി സുരേഷ്.ഇതിനോടകം തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള കീർത്തിക്ക് ആരാധകരും ഏറെയാണ്.

തെന്നിന്ത്യൻ സിനിമയിലെ മുൻകാല നായിക നടിയ മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും രണ്ടാമത്തെ മകളാണ് കീർത്തി സുരേഷ്. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ നായികാ നടിയായിരുന്നു കീർത്തിയുടെ അമ്മ മേനക.

Advertisements

തൊണ്ണൂറുകളിലെ സൂപ്പർ താരമായിരുന്ന മേനക ഇക്കാലയളവിൽ സൂപ്പർ താരങ്ങൾക്കെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ ഓപ്പോൾ എന്ന ചിത്രത്തിലെ മാളു എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ബാലതാരമായി സിനിമയിലെത്തിയ കീർത്തി പിന്നീട് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രമായ ഗീതഞ്ജലിയിലൂടെയാണ് ശ്രദ്ധേയയായത്.

Also Read
ചോദ്യങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട്, കമൽ ഹാസൻ ആണ് തന്റെ റോൾ മോഡൽ, ഇന്ന് വരെ അതിന് മാറ്റം വന്നിട്ടില്ല; രേഖ സതീഷ് പറയുന്നു

ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായ കീർത്തി തമിഴ്, തെലുങ്ക് സിനിമകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ കൂടിയാണ്. വിക്രം പ്രഭു നായകനായ ഇത് എന്ന മായം എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള കീർത്തിയുടെ അരങ്ങേറ്റം. എഎൽ വിജയ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ.

പിന്നീട്, രജനി മുരുകൻ, റെമോ, ഭൈരവ തുടങ്ങി ചിത്രങ്ങൾ ചെയ്തു. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്ത മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിന് കീർത്തിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
ആദ്യ കാല നടി സാവിത്രിയുടെ കഥ പറഞ്ഞ ചിത്രത്തിൽ സാവിത്രിയായാണ് കീർത്തി വേഷമിട്ടത്. ഇപ്പോൾ മലയാളം തമിഴ്,തെലുങ്ക് ഭാഷകളിലായി തിരക്കിലാണ് കീർത്തി.

സാനി കൈദം, അണ്ണാത്തെ, ആദിപുരുഷ്, സർക്കാരു വാരി പാട്ട തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേ സമയം തന്റെ ആദ്യ പ്രതിഫലത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കീർത്തി സുരേഷ് ഇപ്പോൾ.

ഫാഷൻ ഡിസൈനിംഗ് പഠിക്കുന്ന കാലത്ത് തന്നെ ഫാഷൻ ഷോകളിലും കീർത്തി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിലൂടെയായിരുന്നു കീർത്തിയുടെ ആദ്യ വരുമാനം. 500 രൂപയായിരുന്നു ആദ്യ പ്രതിഫലം. അത് അങ്ങനെ തന്നെ അച്ഛനെ ഏൽപ്പിച്ചു എന്നും നടി പറയുന്നു.

Also Read
ഒരു വർഷം ദിലീപിന് വേണ്ടി ഞങ്ങൾ കെടാ വിളക്ക് കത്തിച്ചു, ഇന്ദിരമ്മയുടെ വാക്കുകൾ കേട്ട് കരച്ചലടക്കാൻ ആവാതെ ദിലീപ്, സംഭവമറിഞ്ഞ് കൈയ്യടിച്ച് ആരാധകർ

പൈലറ്റ്, അച്ഛനെ ആണെനിക്കിഷ്ടം, കുബേരൻ തുടങ്ങിയ സിനിമകളിലാണ് കീർത്തി ബാലതാരമായി അഭിനയിച്ചിട്ടുള്ളത്. ഈ ചിത്രങ്ങളെല്ലാം നിർമ്മിച്ചത് മേനകയായിരുന്നു. അതുക്കൊണ്ട് തന്നെ കീർത്തിയ്ക്ക് ഇതിൽ നിന്നും പ്രതിഫലം ഒന്നും ലഭിച്ചിരുന്നില്ല. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് കീർത്തി ആദ്യമായി നായികയായത്.

ഇരട്ട വേഷമായിരുന്നു ഗീതാഞ്ജലിയിൽ കീർത്തി അവതരിപ്പിച്ചത്. എന്നാൽ, ചിത്രം പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. ഈ ചിത്രത്തിനുള്ള പ്രതിഫലം ഒരു കവറിൽ ഇട്ടാണ് പ്രിയദർശൻ കീർത്തിയെ ഏൽപ്പിച്ചത്. അത് തുറന്നു പോലും നോക്കാതെ അച്ഛനെ ഏൽപ്പിച്ചു എന്നാണ് താരം പറയുന്നത്.

Also Read
എന്നും ഭാര്യയാണ് തന്റെ സൂപ്പർസ്റ്റാർ, വാണി വിശ്വനാഥിന്റെ ഫിറ്റ്‌നസിനെ കുറിച്ച് ബാബുരാജ്

Advertisement