തെന്നിന്ത്യൻ സിനിമയിൽ വിവാദങ്ങൾ കൊണ്ട് ശ്രദ്ധേയായ താരസുന്ദരിയാണ് നടി ശ്രീ റെഡ്ഢി. പലതവണ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും മുൻ നിര താരങ്ങളെ കുറിച്ചും പ്രമുഖ പിന്നണി പ്രവർത്തകർക്ക് എതിരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരം വാർത്തകളിൽ നിറഞ്ഞിരുന്നു.
തെലുങ്ക് സിനിമാ ലോകമായ ടോളിവുഡിനെ ഒന്നാകെ ഇത്തരത്തിലുള്ള തുറന്ന് പറച്ചിലുകളിലൂടെ ഒരിക്കൽ താരം ഞെട്ടിച്ചിരുന്നു. തുടക്ക കാലങ്ങളിൽ അവസരങ്ങൾക്കായി പലർക്കും മുന്നിൽ വഴങ്ങേണ്ടി വന്ന അവസ്ഥയെ കുറിച്ചും ശ്രീറെഡ്ഢി തുറന്നു പറഞ്ഞിരുന്നു
സേഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങളും തുറന്നു പറയുന്നയാളാണ്. ‘നീനു നാന്ന അബദ്ധം’ എന്ന മ്യൂസിക്കൽ ആൽബത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്.
അതുവരെ ടെലിവിഷൻ അവതാരക ആയിരുന്ന താരം ആ മ്യൂസിക് ആൽബത്തോടുകൂടി അഭിനയ ലോകത്തിൽ ശ്രദ്ധനേടി. ഞെട്ടിക്കുന്ന ഗ്ലാമർ ലുക്ക് ഉള്ള താരത്തിന് വലിയ ആരാധക വലയമാണ് സ്വന്തമായി ഉള്ളത്.
തുടക്ക കാലങ്ങളിൽ അവസരങ്ങൾക്കായി പലർക്കും മുന്നിൽ വഴങ്ങേണ്ടി വന്നു എന്നും എന്നാൽ പിന്നീട് അതിനു തയ്യാറാവാതെ വന്നപ്പോൾ അവസരങ്ങൾ വളരെ കുറഞ്ഞു എന്നും താരം പറഞ്ഞത് സിനിമാ ലോകം ഞെട്ടലോടെയാണ് കേട്ടത്.
സിനിമ ലോകത്ത് തന്നെ ചർച്ചയായ വിവാദങ്ങൾ പല പ്രമുഖ സംവിധായകാരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. ഇപ്പോൾ താൻ നേരിട്ട പല കാര്യങ്ങളും ശ്രീ റെഡ്ഢി തുറന്ന് പറയുകയാണ്. സിനിമ മേഖലയിൽ എത്തിയ തന്നെ പല സംവിധായകരും നിർമ്മാതാക്കളും ശരിക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.
തെലുഗു സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ഒരുപാട് ചട്ടങ്ങൾ ഉണ്ടെന്നും അതിൽ സംവിധായകന്മാർക്ക് ഒപ്പം കിടന്നു കൊടുക്കാൻ പലരും ആവിശ്യപെട്ടിട്ടുണ്ടെന്നും താരം പറയുന്നു. പല നിർമ്മാതാക്കളിൽ നിന്നും ഇ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മുൻപ് താൻ പലർക്കും വഴങ്ങിയിട്ടുണ്ട്. അവർക്ക് അഭിനയം ആവശ്യമില്ലെന്നും എന്നാൽ ഇപ്പോൾ അതിന് തയാറല്ലെന്ന് താരം കൂട്ടിച്ചേർത്തു.
Also Read