ആദ്യരാത്രിയിൽ ആദ്യം ആരുറങ്ങും: കിടുക്കാച്ചി മറുപടി നൽകി മിയ ജോർജ്

96

മലയാള ചലച്ചിത്ര സീരിയൽ രംഗത്ത് പ്രശസ്തി നേടിയ താരസുന്ദരിയാണ് മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ്. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്തു.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയായ മിയ ജോർജ് വിവാഹത്തിന്റെ ഒരുക്കത്തിലാണ്. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ. കഴിഞ്ഞ ദിവസം ഇവരുടെ മനസമ്മതം നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Advertisements

പാല കത്തീഡ്രൽ പള്ളിയിൽ വെച്ചായിരുന്നു മനസമ്മതത്തിന്റെ ചടങ്ങുകൾ. മാർ ജേക്കബ് മുരിക്കനാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് ആശ്വൻ ഒരു ബിസിനസുകാരനാണ്. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.

എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ സെപ്റ്റംബർ അവസാനമാണ് ഇരുവരുടേയും വിവാഹം. അതേ സമയം
മനസമ്മദ വേദിയിൽ നിന്നുമുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. രരണ്ട് പേരുടേയും ചെരിപ്പുകൾ നൽകിയതിന് ശേഷം വിപരീത ദിശയിൽ മിയയെയും അശ്വിനേയും ഇരുത്തിയായിരുന്നു രസകരമായ ചോദ്യങ്ങൾ ചോദിച്ചത്.

കുടുംബത്തിലെല്ലാവരും ചോദ്യത്തോരങ്ങൾക്ക് കമന്റ് പറയുന്നുണ്ടായിരുന്നു. വവിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് ആരാണ് ബെഡ് കോഫിയുമായി വരുന്നതെന്നുള്ള ചോദ്യമായിരുന്നു ആദ്യത്തേത്. അപ്പുവാണ് അതെന്നായിരുന്നു മിയയുടെ മറുപടി. അശ്വിനും അത് ശരിവെക്കുകയായിരുന്നു.

നന്നായി സർപ്രൈസ് പ്ലാൻ ചെയ്യുന്ന ആൾ അശ്വിനാണ്. പിണങ്ങിയിരിക്കുമ്പോൾ മിണ്ടുന്നയാളാരാണ് എന്ന് ചോദിച്ചപ്പോൾ ഇരുവരും പറഞ്ഞത് വ്യത്യസ്ത അഭിപ്രായമായിരുന്നു. നിങ്ങളിൽ ആരായിരിക്കും ആദ്യരാത്രിയിൽ ആദ്യം ഉറങ്ങുന്നതെന്ന് ചോദിച്ചപ്പോൾ അശ്വിന്റെ പേരായിരുന്നു മിയ പറഞ്ഞത്. അശ്വിനേക്കാൾ കൂടുതൽ ക്ലോസ് ഫ്രണ്ട്‌സുള്ളത് തനിക്കാണെന്നും മിയ പറഞ്ഞിരുന്നു. നിങ്ങളിൽ ആരായിരിക്കും വെഡ്ഡിങ് ആനിവേഴ്സറി മറക്കുന്നതെന്ന് ചോദിച്ചപ്പോൾ മിയ അശ്വിന്റെ പേരായിരുന്നു പറഞ്ഞത്. അശ്വിൻ തിരിച്ച് മിയയുടെ പേരും പറയുകയായിരുന്നു

സിനിമയിൽ ആദ്യം ചെറു റോളുകളിൽ തുടക്കമിട്ട മിയ പിന്നീട് സച്ചിൻ രചന ചെയ്ത ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.അതിന് മുൻപ് തിരുവമ്പാടി തമ്പാൻ, ഈ അടുത്ത കാലത്ത്, ഡോക്ടർ ലൗ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

പൃഥ്വിരാജ് നായകനായ പാവാട എന്ന ചിത്രത്തിൽ താരം ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പിന്നീട് വിശുദ്ധൻ, അനാർക്കലി, എട്ടേകാൽ സെക്കന്റ്, റെഡ് വൈൻ, ഹായ് അയാം ടോണി, എന്നീ ചിത്രത്തിലൂടെ താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു.ഇപ്പോൾ താരം പല റിയാലിറ്റി ഷോകളിലും സജീവമാണ്.

Advertisement