എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും ഹിറ്റ് നായികയായിരുന്ന ചിത്ര മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. നായകയായും സഹതാരമായും നിരവധി സിനിമകളിൽ എത്തിയ ചിത്ര മോഹൻലാൽ അടക്കമുള്ള സൂപ്പർതാരങ്ങളുടെ നായികയായും ആയിട്ടുണ്ട്.
വിവാഹ ശേഷം അഭിനയരംഗത്തുനിന്നും വിടവാങ്ങിയ നടി ഇപ്പോൾ കുടുംബവുമായി കഴിയുകയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്ര. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി തന്റെ ജീവിതം തുറന്ന് പറഞ്ഞത്.
മലയാളികൾ ഇപ്പോഴും സ്നേഹിക്കുന്നതിൽ സന്തോഷമുണ്ട്. ആ സ് നേഹം എന്നും ലഭിക്കുമെന്ന് ഉറപ്പുണ്ട്. വിശ്രമമില്ലാതെ നീണ്ട പതിനെട്ടുവർഷം സിനിമയിൽ. ഇപ്പോഴാണ് ഞാൻ ജീവിക്കാൻ തുടങ്ങിയത് എനിക്കുവേണ്ടിയുള്ള ജീവിതം. ഈ ജീവിതം ഞാൻ ആസ്വദിക്കുന്നു.
കുടുംബജീവിതത്തിലാണ് ഇനി ശ്രദ്ധിക്കേണ്ടത് ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റി മുൻപോട്ട് പോവുന്നു. ഞാൻ പാതി മലയാളിയാണ്, അമ്മ ദേവി, അമ്മയുടെ നാട് വടക്കാഞ്ചേരി. ഞാൻ മലയാളിയാണെന്നും തമിഴ്നാടുകാരിയല്ലെന്നും കരുതുന്നവരാണ് അധികംപേരും.
പലരും എന്നോട് അത് ചോദിച്ചിട്ടുണ്ട്.എന്നാൽ ചേച്ചി ഗീതയ്ക്കും ഇളയ സഹോദരി ഭാരതിക്കും മലയാളി ഛായയില്ല.കേരളം എനിക്ക് ഒരുപാട് ഇഷ്ടമാണ്. മലയാള സിനിമയും അഭിനയ ജീവിതത്തിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിൽ നിന്നാണ്.
മലയാള സിനിമയിലേക്ക് ഇനി എന്ന് മടങ്ങി എത്തുമെന്ന് അറിയില്ല. വിവാഹത്തിന് മുൻപാണ് കമ്മിഷണറിലും വൈജയന്തി ഐപിഎസിലും കല്ലുകൊണ്ടൊരു പെണ്ണിലും അഭിനയിച്ചത്. വിവാഹശേഷം മഴവില്ല്, സൂത്രധാരൻ എന്നീ സിനിമകൾ ചെയ്തു. അടുത്തിടെ തമിഴിൽ ബെൽബോട്ടം, എൻ സംഘത്തെ അടിച്ചവൻ ആരെടാ എന്നീ സിനിമകൾ ചെയ്തു.
ഭർത്താവ് വിജയരാഘവൻ ബിസിനസ് ചെയ്യുന്നു.മകൾ ശ്രുതി പ്ള്സ് ടു കഴിഞ്ഞു.
മോൾ ജനിക്കുന്നതിനു മുൻപ് അച്ഛനും അമ്മയും മരിച്ചു. അതിനുമുൻപേ ഭർത്താവിന്റെ അച്ഛനും അമ്മയും മരിച്ചു.മോളെ നോക്കാൻ ഞാൻ മാത്രം. മകളുടെ കാര്യം നോക്കാൻ ഞാൻ അടുത്ത് ഉണ്ടാവണം.
മലയാളത്തിൽ അടുത്ത വർഷം അഭിനയിക്കണമെന്ന് എല്ലാ വർഷവും വിചാരിക്കും.എന്നാൽ കൂടുതൽ ഉത്തരവാദിത്വം വന്നുചേരും. മലയാളത്തിൽ വീണ്ടും അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്. മികച്ച കഥാപാത്രം ലഭിച്ചാൽ വരും. ഭരതൻ, ഹരിഹരൻ, പ്രിയദർശൻ തുടങ്ങിയ പ്രതിഭാ ധനൻമാരുടെ സിനിമയിൽ അഭിനയിച്ചിട്ട് പ്രാധാന്യമില്ലാത്ത വേഷം ചെയ്യാൻ താല്പര്യമില്ല. എന്റെ പേര് നിലനിറുത്താൻ കഴിയുന്ന കഥാപാത്രം ലഭിക്കണമെന്നും ചിത്ര വെളിപ്പെടുത്തുന്നു.