പൊറിഞ്ചുമറിയം ജോസിലെ കിടിലൻ ഷാപ്പ് പാട്ട് പുറത്തുവിട്ട് അണിയറപ്രവർത്തകർ

27

തീയ്യറ്ററുകൾ പൂരപറമ്പാക്കി വൻ വിജയെ നേടി മുന്നേറുന്ന ജോഷി ചിത്രം പൊറിഞ്ചുമറിയം ജോസിലെ മൂന്നാം ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഇന്നലെ ഞാനൊരു എന്ന് തുടങ്ങുന്ന കിടിലൻ ഷാപ്പ് പാട്ടാണിത്. അങ്കമാലി ഫ്രാൻസിസിന്റെ വരികൾ ആലപിച്ചിരിക്കുന്നത് സച്ചിൻ രാജാണ്.

അതേസമയം, തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിമുന്നേറുകയാണ് ചിത്രം. ചിത്രത്തിൽ കാട്ടാളൻ പൊറിഞ്ചു ആയാണ് ജോജു വേഷമിട്ടത്. മറിയമായാണ് നൈല ഉഷ എത്തിയത്. ജോസായി ചെമ്പൻ വിനോദും. തൃശൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisements

അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച ചിത്രം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറിൽ ആണ് പുറത്തെത്തിയത്.

Advertisement