ബിൽഡിംഗിന്റെ ടെറസിൽ നിന്നു ചാടി യുവനടി ജീവനൊടുക്കി; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ

24

യുവനടി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ ടെറസിൽ നിന്നും ചാടി ജീവനൊടുക്കി. 25 വയസുള്ള പേൾ പഞ്ചാബിയെന്ന നടിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മുംബൈയിലെ ഓഷിവാരയിൽ വെള്ളിയാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം നടന്നത്.

സംഭവത്തെക്കുറിച്ച് അപ്പാർട്ട്മെന്റിന്റെ സെക്യൂരിറ്റി പറയുന്നതിങ്ങനെ

Advertisements

രാത്രിയിൽ എന്തോ ശബ്ദം കേട്ടിരുന്നു.റോഡിൽ ആളുകൾ ബഹളമുണ്ടാക്കുന്നതാണെന്നാണ് കരുതിയത്. എന്നാൽ അവിടെച്ചെന്നപ്പോൾ സംഭവം അതല്ലെന്നു മനസ്സിലായി. തിരികെയെത്തിയപ്പോൾ നടി താമസിച്ചിരുന്ന മൂന്നാം നിലയിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു. സെക്യൂരിറ്റിയായ ബിപിൻ കുമാർ താക്കൂർ പറയുന്നു. ഇതിനു ശേഷമായിരുന്നു നടി താഴേക്കു ചാടി ജീവനൊടുക്കിയത്.

സിനിമമോഹവുമായി ഏറെ നാൾ നടന്നെങ്കിലും പഞ്ചാബിയ്ക്ക് സിനിമയിൽ അവസരം നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. അതിൽ നടി അസ്വസ്ഥയായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. ഇവർ മുമ്പും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അന്ന് രക്ഷപ്പെടുകയായിരുന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ അമ്മയുമായി വഴക്കടിച്ചിരുന്നുവെന്നും പറഞ്ഞ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement