മലയാള സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന നടിയാണ് അനുമോൾ. ഇവൻ മേഘരൂപൻ, അകം, വെടിവഴിപാട്, ചായില്യം തുടങ്ങിയ ചിത്രങ്ങൾ അതിന് ഉദാഹരണങ്ങളാണ്. ഇപ്പോൾ താരത്തിന്റെ സ്വിമ്മിങ്ങ് പൂള് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘അവൾ ജലം ആണെ’ന്ന മനോഹരമായ അടിക്കുറിപ്പുമായാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
Advertisements
പ്രകൃതിയുടെ മനോഹരമായ പശ്ചാത്തിലുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിലാണ് പങ്കുവച്ചിരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള അനുമോൾ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ചിത്രമാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.
Advertisement