മൂന്നാം കെട്ടുകാരനുമായി പ്രണയം, വിവാഹത്തെ എതിർത്ത് കുടുംബക്കാർ മുഴുവനും, സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ രണ്ടുംകൽപ്പിച്ചുള്ള തീരുമാനവും: നടി വിദ്യാ ബാലന്റെ ജീവിതത്തിൽ സംഭവിച്ചത്

859

മലയാളിയായ ബോളിവുഡ് സൂപ്പർ താര സുന്ദരിയണ് നടി വിദ്യാ ബാലൻ. അതുകൊണ്ട് തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് വിദ്യ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി വിദ്യ ബാലൻ അഭിനയിച്ച ചിത്രമിയിരുന്നു ചക്രം. ലോഹിതദാസ് സംവിധാനം ചെയ്ത ഈ ചിത്രം പക്ഷേ ചിത്രീകരണം ആരംഭിച്ച് അധികം വൈകാതെ തന്നെ മുടങ്ങുകയായിരുന്നു.

പിന്നീട് ബോളിവുഡിലെ സൂപ്പർതാരമായി മാറിയ നടി ഉറുമി എന്ന മലയാള സിനിമയിൽ പൃഥ്വിരാജിന് ഒപ്പം എത്തിയിരുന്നു. ബോളിവുഡിൽ മികച്ച വേഷങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന നടിയുടെ സിനിമകൾക്ക് കേരളത്തിലും കാഴ്ച്ചക്കാർ ഏറെയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരം ബോക്സ് ഓഫീസ് വിജയം നേടാൻ പുരുഷ താരങ്ങളുടെ സാന്നിധ്യം വേണ്ടെന്ന് ബോളിവുഡിന് കാണിച്ചു കൊടുത്ത നടികൂടിയാണ്.

Advertisements

അതേ സമയം വിവാഹത്തോടെ നടിമാർ അഭിനയം നിർത്തുന്ന പതിവും വിദ്യ തെറ്റിക്കുകയായിരുന്നു. ബോളിവുഡിലെ മുൻനിര നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂറാണ് വിദ്യയുടെ ഭർത്താവ്. എന്നാൽ തന്റെ ഭർത്താവ് നിർമ്മിക്കുന്ന സിനിമകളിൽ അഭിനയിക്കുന്ന രീതിയും വിദ്യയ്ക്കില്ല. താര കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ് ഫാദർമാരുടെ പിന്തുണയോ ഇല്ലാതെ കടന്നു വന്ന വിദ്യ എല്ലാ അർത്ഥത്തിലും ഒരു സെൽഫ് മെയ്ഡ് സ്റ്റാർ ആണ്. വിദ്യയുടെ സിനിമാ ജീവിതം പോലെ തന്നെ വ്യക്തിജീവിതവും വാർത്തകളിൽ ഇടം നേടാറുണ്ട്.

Also Read
വെറുതെ വന്ന് ഇനി അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യർ എന്റെ ചിത്രത്തിൽ വേണ്ട: വെളിപ്പെടുത്തി പ്രമുഖ നിർമ്മാതാവ്

തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് വളരെ അപൂർവ്വമായി മാത്രമേ വിദ്യ സംസാരിക്കാറുള്ളൂ എന്നതും ശ്രദ്ധേയമാണ്. വിദ്യയുടേയും സിദ്ധാർത്ഥിന്റേയും പ്രണയ കഥയും അതുകൊണ്ട് പലർക്കും വിശദമായി അറിയുകയില്ല. വിദ്യയും സിദ്ധാർത്ഥും ആദ്യമായി കണ്ടുമുട്ടുന്നത് ഫിലിം ഫെയർ അവാർഡിന്റെ വേദിയിൽ വച്ചാണ്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഇരുവർക്കും ഒരു സ്പാർക്ക് അനുഭവപ്പെടുക ആയിരുന്നു.

അത് വിദ്യയുടെ അടുത്ത സുഹൃത്തായ നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറിന് മനസിലായി. ഇതോടെ വിദ്യയേയും സിദ്ധാർത്ഥിനേയും ചേർത്തുവെക്കാൻ കരൺ ജോഹർ ഇറങ്ങിത്തിരിക്കുക ആയിരുന്നു. ഇതിനായി അടുത്തൊരു ദിവസം തന്നെ വിദ്യയും സിദ്ധാർത്ഥും തമ്മിലൊരു കൂടിക്കാഴ്ച ഒരുക്കുകയായിരുന്നു കരൺ. ഈ കൂടി കാഴ്ചയിലൂടെ തന്നെ വിദ്യയും സിദ്ധാർത്ഥും അടുത്തു.

അത് നല്ല സൗഹൃദത്തിലേക്കും അവിടെ നിന്നും പ്രണയത്തിലേക്കും എത്തുകയായിരുന്നു. വിദ്യയും സിദ്ധാർത്ഥും തമ്മിൽ പ്രണയത്തിൽ ആണെന്ന വാർത്തകൾ അധികം വൈകാതെ തന്നെ ഗോസിപ്പ് കോളങ്ങളിലും എത്തി. എന്നാൽ അത്തരം വാർത്തകളോടൊന്നും വിദ്യയും സിദ്ധാർത്ഥും പ്രതികരിച്ചിരുന്നില്ല.

ഇതിനിടെയാണ് ഗോവയിലെ ബീച്ചിൽ നിന്നുമുള്ള വിദ്യയുടേയും സിദ്ധാർത്ഥിന്റേയും ചിത്രങ്ങൾ ചർച്ചയായി മാറുന്നത്.
2012 ലാണ് സിദ്ധാർത്ഥ് വിദ്യയെ പ്രൊപ്പോസ് ചെയ്യുന്നത്. തനിക്ക് മറുപടി പറയാൻ പോലും സമയം കിട്ടിയിരുന്നില്ല എന്നാണ് വിദ്യ ബാലൻ അതേക്കുറിച്ച് പറയുന്നത്. താൻ ലിവിംഗ് ടുഗദറിൽ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ വിദ്യ ബാലൻ വിവാഹത്തിന് സമ്മതം മൂളുക ആയിരുന്നു.

എന്നാൽ എളുപ്പമായിരുന്നില്ല വിവാഹം. രണ്ട് തവണ വിവാഹം കഴിക്കുകയും വിവാഹ മോചിതനാവുകയും ചെയ്ത വ്യക്തിയാണ് സിദ്ധാർത്ഥ്. ഇത് വിദ്യയുടെ വീട്ടുകാർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. വിദ്യയും തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്നു പോവുകയായിരുന്നു. ബാല്യകാല സുഹൃത്തായ ആരതി ബജാജ് ആണ് സിദ്ധാർത്ഥിന്റെ ആദ്യഭാര്യ.

Also Read
കുറച്ച് കാലം കൂടി പ്രണയിച്ചിരുന്നെങ്കില്‍ ബ്രേക്കപ്പ് ആയേനെ, വീണ്ടും കല്യാണം കഴിക്കാന്‍ ഇപ്പോള്‍ ആഗ്രഹം തോന്നാറുണ്ടെന്ന് അപര്‍ണയും ജീവയും

പിന്നീട് ടെലിവിഷൻ പ്രൊഡ്യൂസറായ കവിതയെ സിദ്ധാർത്ഥ് വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ 2008 ൽ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് സിദ്ധാർത്ഥ് വിദ്യയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്തായാലും വിദ്യയുടേയും സിദ്ധാർത്ഥിന്റേയും കല്യാണത്തിന് കുടുംബവും സമ്മതം മൂളുകയായിരുന്നു. ഒടുവിൽ 2012 ഡിസംബർ 14 ന് വിദ്യയും സിദ്ധാർത്ഥും വിവാഹിതരായി.

ഇതിനിടെ ഇപ്പോഴിതാ വിദ്യ ബാലൻ ഗർഭിണിയാണെന്ന വാർത്തകളാണ് സജീവമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി ഹുമ ഖുറേഷിയുടെ പിറന്നാൾ ആഘോഷത്തിനെത്തിയ വിദ്യയുടെ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് സോഷ്യൽ മീഡിയ താരം ഗർഭിണിയാണോ എന്ന സംശയം മുന്നോട്ട് വെക്കുന്നത്. വാർത്തകളോട് വിദ്യ ബാലനോ സിദ്ധാർത്ഥ് റോയ് കപൂറോ ഇതുവരേയും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Advertisement