എന്റെ യഥാർഥ പേര് ഇതല്ല, ആ പേര് മാറ്റി മിയാ ജോർജ്ജ് എന്നാക്കിയത് ഈ സൂപ്പർ നടനാണ്, വെളിപ്പെുത്തലുമായി താരം

238

മിനി സ്‌ക്രീനിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ്
മിയാ ജോർജ്. അൽഫോൺസാമ്മ എന്ന സീരിയലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് സിനിമയിൽ എത്തി തിളങ്ങി നിൽക്കുകയാണ് നടി.

നായികയന്നെ സഹ നായികയെന്നേ വ്യത്യാമില്ലാതെ സിനിമ തിരഞ്ഞെടുക്കുന്ന നടി നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ വതരിപ്പിച്ചു. നായികയായി മലയാളത്തിലും തമിഴിലും തെലുങ്കിലും താരം തിളങ്ങി. ഒച്ചുമിക്ക സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം ഒപ്പം അഭിനയിച്ച മിയയ്ക്ക് ആരാധകരും ഏറെയാണ്.

Advertisements

2020 ലെ ലോക്ക് ഡൗൺ സമയത്താണ് ബിസിനസുകാരനായ അശ്വിൻ ഫിലിപ്പും മിയയുമായുള്ള വിവാഹം നടന്നത്. ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അടുത്തിടെയാണ് നടി ഒരു കുഞ്ഞിന് ജന്മം നൽകിയത്.

Also Read
നടി ഹുമ ഖുറേഷിയുമായി അടുപ്പം, സൽമാന്റെ സഹോദരന്റെ ഭാര്യ വീടുവിട്ടിറങ്ങി, സംഭവം ഇങ്ങനെ

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ മിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ സിനിമയിൽ എത്തിയ തന്റെ യഥാർത്ഥ പേര് മാറ്റി മിയ എന്നാക്കിയത് ബിജു മേനോൻ ആണെന്ന് പറയുകയാണ് നടി.

നിമ്മി ജോർജ്ജ് എന്ന പേരിനു പകരമാണ് അധികം ആർക്കും ഇല്ലാത്ത വ്യത്യസ്തമായ നാമം ബിജു മേനോൻ തനിക്ക് നൽകിയതെന്ന് തന്റെ പേരിന്റെ രഹസ്യം വെളിപ്പെടുത്തി കൊണ്ട് മിയ പറയുന്നു. മിയ ജോർജ്ജിന്റെ വാക്കുകൾ ഇങ്ങനെ:

നിമ്മി ജോർജ്ജ് എന്ന എന്റെ ഒർജിനൽ പേര് മാറ്റി മിയ ജോർജ്ജ് എന്നാക്കിയത് ബിജു ചേട്ടനാണ് (ബിജു മേനോൻ) ചേട്ടായീസ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് സിനിമയ്ക്ക് വേണ്ടി പേര് മാറ്റിയത്. ഒരു ലിസ്റ്റ് പേര് സച്ചിയേട്ടൻ തയ്യാറാക്കിയിരുന്നു.

അതിൽ നിന്ന് മിയ എന്ന പേര് കണ്ടെത്തിയത് ബിജു ചേട്ടനാണ്. പേര് സെലക്ട് ചെയ്യുമ്പോൾ ഞാൻ അവിടെ ഇല്ലായിരുന്നു. ബിജു ചേട്ടനാണ് എന്റെ പേരിന്റെ ഉടമയെന്ന് പിന്നെയാണ് ഞാൻ അറിയുന്നത്. എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള എന്ത് പേരും ഇട്ടോളൂ, ഞാൻ അത് സ്വീകരിക്കാൻ എന്നാണ് പറഞ്ഞത്.

Also Read
ഇന്ന് ഹൃത്വിക് ആണെങ്കിൽ നാളെ മറ്റാരെങ്കിലും ആയിരിക്കും, ഹൃതിക് റോഷനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കരീന കപൂർ

ചേട്ടായീസ് എന്റെ ആദ്യ സിനിമയായിരുന്നു. മിയ എന്ന പേര് വളരെ വ്യത്യസ്തമായതിനാൽ ആ സിനിമയിലൂടെ ഞാൻ അങ്ങനെ അറിയപ്പെട്ടു എന്നും മിയ വ്യക്തമാക്കുന്നു.

Advertisement