ടിക്ക്‌ടോക്ക് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നർത്തകിയും അഭിനേത്രിയുമായ സൗഭാഗ്യ വെങ്കിടേഷ്. പ്രമുഖ നർത്തകരും താരങ്ങളുമായ താര കല്യാണിന്റേയും രാജാറാമിന്റേയും മകളാണ് സൗഭാഗ്യ. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും ഇന്ന് എല്ലാവരുടേയും പ്രിയപ്പെട്ട താരമാണ്.
ഇന്ന് സൗഭാഗ്യയുടെ അച്ഛൻ രാജാറാമിന്റെ ഓർമ്മ ദിവസമാണ്. തന്റെ അച്ഛനെക്കുറിച്ചുള്ള സൗഭാഗ്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയുടെ വൈറലാവുകയാണ് ഇപ്പോൾ. അതേ സമയം സൗഭാഗ്യയുടെ പോസ്റ്റിന് നടിയും അവതാരകയുമായ പേളി മാണി നൽകിയ കമന്റും ശ്രദ്ധ നേടുന്നുണ്ട്.
കുഞ്ഞിന് അദ്ദേഹത്തെ പോലെയൊരു ഡാഡിയുണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ഇടയ്ക്ക് ചിന്തിക്കാറുണ്ട്. പിന്നെ ഞാൻ തിരിച്ചറിയും അദ്ദേഹത്തിന്റെ സാന്നിധ്യം ജീവിതത്തിലുണ്ടാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്ന്. ഞാൻ എന്റെ ഡാഡിയെ മാത്രമല്ല് മിസ് ചെയ്യുന്നത്. ഒരു മൂത്ത ചേട്ടനേയും ഇളയ അനിയനേയും മിസ് ചെയ്യുന്നുണ്ട്.
ഒരു ബേബി ബോയിയേയും നല്ല് സുഹൃത്തിനേയും വികൃതിപയ്യനേയും മിസ് ചെയ്യുന്നു, ശല്യം ചെയ്യുന്ന ഇഡിയറ്റിനേയും എന്റെ സുരക്ഷിതമായ ഇടത്തേയുമാണ്. എന്റെ സ്ലീപ്പിംഗ് പില്ലോ. കോഫി വിദഗ്ധൻ, പ്രിയപ്പെട്ട കൊമേഡേിയൻ. അതങ്ങനെ നീണ്ടു പോവുകയാണ്. ഞാൻ തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ഞാൻ അദ്ദേഹത്തെ ഓർക്കും.
കാരണം സുഖമില്ലാതാകുന്നത് വരെ അദ്ദേഹമായിരുന്നു രാവിലെ എനിക്ക് ഭക്ഷണം തന്നിരുന്നത്. ഞാൻ ബ്രേക്ക്ഫാസ്റ്റ് മുടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായിരുന്നു അത്. ജൂലൈ 30 എന്ന ഈ ദിവസം എനിക്ക് നഷ്ടമായത് എന്തെന്ന് ഇപ്പോഴും വിശദീകരിക്കാൻ സാധിച്ചിട്ടില്ല. എന്തിനാണ് ഇത്രവേഗം പോയത്. എനിക്കരികിലേക്ക് തിരികെ വരൂ. നാല് വർഷങ്ങൾ, സമയം ഒരിക്കലും സുഖപ്പെടുത്തില്ലെന്നു പറഞ്ഞാണ് സൗഭാഗ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഈ വാക്കുകൾ നിന്നെയൊന്ന് കെട്ടിപ്പിടിക്കാൻ തോന്നിപ്പിക്കുന്നുണ്ട്. വെർച്വൽ കെട്ടിപ്പിടുത്തങ്ങൾ അയക്കുന്നു എന്നായിരുന്നു ഇതിന് പേളി നൽകിയ കമന്റ്. പിന്നാലെ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്റെ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട് പേളി. പേളിമാണിയുടെ കുറിപ്പ് ഇങ്ങനെ:
ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അങ്കിളിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. എന്നെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിർത്തിയ വ്യക്തിയാണ്. ബാലലോകം എന്നായിരുന്നു പരിപാടിയുടെ പേര്. എന്നോട് തമാശരൂപത്തിൽ സംസാരിക്കാൻ പറഞ്ഞത് ഞാനിന്നും ഓർക്കുന്നു. ആങ്കറിംഗ് ചെയ്യുമ്പോൾ ടെഡ്ഡി ബെയറിനെ പിടിക്കാൻ പറഞ്ഞു.
എനിക്ക് മുന്നിലെ ആൾക്കൂട്ടം കണ്ട് പേടിക്കാതിരിക്കാനും ശ്രദ്ധിച്ചുവെന്ന് പേളി പറയുന്നു. ശരിക്കും നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങളുടെ മാത്രം സാന്നിധ്യം കൊണ്ട് എന്നിൽ ഇത്രത്തോളം സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തോടൊപ്പമുള്ള നിങ്ങളുടെ ഓർമ്മകൾ എത്രത്തോളം മനോഹരമായിരിക്കുമെന്ന് എനിക്ക് ഊഹിക്കാം.
അതെ, അദ്ദേഹം നിങ്ങളുടെ ഭാഗ്യമായിരുന്നു. നിന്റെ മാത്രം. എന്നും നിനക്കൊപ്പം. നിന്റെ മിട്ടു നല്ല ആരോഗ്യമുള്ളൊരു കുഞ്ഞായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞാണ് പേളി അവസാനിപ്പിക്കുന്നത്. സൗഭാഗ്യയ്ടും കുറിപ്പും പേളിയുടെ കമന്റും ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.