മലയാള സിനിമയിലെ താരരാജാക്കൻമാരാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും. മലയാളം ഇൻഡസ്ട്രിയെ പിടിച്ചുനിർത്തുന്ന നായകൻമാരായ ഇരുവരും 40 വർഷത്തോളമായി താര സിംഹാസനം സൂക്ഷിക്കുകയാണ്. ഇരുവരുടേയും ഫാൻസുകൾ തമ്മിൽ പൊരിഞ്ഞ പോരാണ് സോഷ്യല് മീഡിയയിലും പുറത്തും നടത്തുന്നത്.
എന്നാൽ മമ്മൂട്ടിയും മോഹൻലാലും തമ്മിൽ സഹോദര ബന്ധമാണ് സൂക്ഷിക്കുന്നത്. അതേ പോലെ മറ്റൊരു ഇൻഡസ്ട്രിക്കും അവകാശപ്പെടാനില്ലാത്ത സൗഹൃദവും ഒരുമയുമാണ് ഈ താരങ്ങൾക്കുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വമ്പൻ താരങ്ങളായിട്ടും രണ്ടും പേരും ഒന്നിച്ച് 60 ഓളം സിനിമകളിൽ അഭിനയച്ചിട്ടുണ്ട് എന്നത്.
അത്തരത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ച് മലയാളത്തിൽ സൂപ്പർ ഹിറ്റായ ചിത്രമായിരുന്നുനഹരികൃഷ്ണൻസ്. താര രാജാക്കന്മാരായ മമ്മൂട്ടിയും, മോഹൻലാലും മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിൽ രണ്ട് തരം ക്ലൈമാക്‌സായിരുന്നു ഉണ്ടായിരുന്നത്.
ഇരട്ട ക്ലൈമാസക്‌സിനെ കുറിച്ച് വ്യാപകമായ ചർച്ചകളും അക്കാലത്ത് നടന്നിരുന്നു. എന്നാൽ സംവിധായകൻ ഫാസിലിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഹരികൃഷ്ണൻസിന് ഇരട്ട ക്ലൈമാക്‌സ് കൊണ്ടുവന്നത്. രണ്ട് സൂപ്പർ താരങ്ങളെ പ്രത്യേകിച്ച് മലയാളത്തിന്റെ താരചക്രവർത്തിമാരെ തന്റെ സിനിമയിൽ അവതരിപ്പിക്കുമ്പോൾ രണ്ടു പേർക്കും ഒരേ പ്രധാന്യം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം എന്ന് ഫാസിലിന് നിർബന്ധമുണ്ടായിരുന്നു.
ഡയലോഗുകൾ മുറിച്ച് പറയിപ്പിച്ചും, പാട്ടുകൾ തുല്യമാക്കിയും, ഷോട്ടുകളും സീനുകളും കൃത്യമായി പകുത്തും ഫാസിൽ അത് പാലിക്കുകയും ചെയ്തു. പക്ഷേ പടം ക്ലൈമാക്സിൽ എത്തിയപ്പോൾ പ്രശ്നം ഗുരുതരമായി. നായകന്മാർക്ക് എല്ലാം തത്തുല്യം പകുത്തുനൽകുന്ന രീതി നായികയുടെ കാര്യത്തിൽ സാധ്യമല്ല എന്ന് വസ്തുത ഫാസിലിനെ അലട്ടാൻ തുടങ്ങി.
അങ്ങനെയാണ് മലയാളസിനിമയിലെ ആദ്യത്തെ ഇരട്ട ക്ലൈമാക്സ് ചിത്രമായി ഹരികൃഷ്ണൻസ് മാറുന്നത്. മോഹൻ ലാലിന് കൂടുതൽ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന തിരുവിതാംകൂർ മേഖലയിൽ റിലീസ് ചെയ്ത പ്രിന്റുകളിൽ നായികാ ഭാഗ്യം മോഹൻലാലിനും മമ്മൂട്ടിക്ക് കൂടുതൽ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന മലബാർ മേഖലയിൽ നായികാഭാഗ്യം മമ്മൂട്ടിക്കും നൽകിയായിരുന്നു ആ ക്ലെമാക്‌സ്.